ഇത് സാമ്പത്തിക ലോകമഹായുദ്ധം”: അമേരിക്കൻ താരിഫ് നടപടികൾ ‘ഭീകരവാദമെന്ന്’ ബാബാ രാംദേവ്
അമേരിക്കൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒരു പുതിയ വ്യാപാര കരാറിനായുള്ള ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിൽ അവസാന ഘട്ടത്തിലാണ്.

Baba Ramdev Tariff
അമേരിക്കയുടെ മ്പത്തിക നയങ്ങൾക്കെതിരെയും ഉയർന്ന ഇറക്കുമതി തീരുവകൾക്കെതിരെയും വിമർശനവുമായി ബാബാ രാംദേവ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടികളെ മൂന്നാം ലോക മഹായുദ്ധത്തിന് സമാനമായ സാമ്പത്തിക യുദ്ധം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. താരിഫ് ഒരുതരം ഭീകരവാദമാണ്, ഇത് വളരെ അപകടകരമാണ്. അമേരിക്കയുടെ നിലവിലെ സാമ്പത്തിക നയങ്ങൾ സാമ്രാജ്യത്വപരവും വികസനവാദപരവും’ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോകത്തിന്റെ അധികാരവും സമ്പദ്‌വ്യവസ്ഥയും ഏതാനും ചിലരുടെ കൈകളിൽ മാത്രം ഒതുങ്ങുന്നത് ആഗോള അസമത്വത്തിനും ചൂഷണത്തിനും സംഘർഷങ്ങൾക്കും വഴിതുറക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ ആഗോള സാമ്പത്തിക പോരാട്ടത്തിൽ, കുറഞ്ഞത് ദരിദ്ര രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത്തരം സാമ്പത്തിക യുദ്ധത്തിനുള്ള ഉത്തരം “സ്വദേശി ഉൽപ്പന്നങ്ങൾ സ്വീകരിക്കുക എന്നതാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രശ്നം
നിലവിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് അമേരിക്ക 50% വരെ ടാരിഫ് ചുമത്തുന്നത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിലുള്ള മത്സരം കൂടുതൽ ബുദ്ധിമുട്ടാക്കുന്നുണ്ട്. അമേരിക്കൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒരു പുതിയ വ്യാപാര കരാറിനായുള്ള ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിൽ അവസാന ഘട്ടത്തിലാണ്. ഇറക്കുമതി നയങ്ങളെക്കുറിച്ച് തീരുമാനമെടുക്കാൻ ഇന്ത്യയ്ക്ക് പരമാധികാരമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
അസ്ഥിരമായ ആഗോള ഊർജ്ജ സാഹചര്യത്തിൽ, ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. അതുകൊണ്ടുതന്നെ, ആഗോള സാമ്പത്തിക ഭീഷണികളെ നേരിടാൻ സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഈ പ്രസ്താവനയിലൂടെ ബാബാ രാംദേവ് അടിവരയിടുന്നു.