Banana Leaf Price Hike: 12ല്‍ നിന്നും പിടിവിട്ടു! സദ്യയുണ്ണാന്‍ ഇതൊന്ന് വാങ്ങാന്‍ എല്ലാവരും മടിക്കും

Onam Sadhya Banana Leaf Cost: പരമാവധി സാധനങ്ങളുടെ വില കുറയ്ക്കാന്‍ സാര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ തന്നെയാണ് ഉണ്ടായത്. അരി, വെളിച്ചെണ്ണ, പയറുവര്‍ഗങ്ങള്‍ എന്നിവ അതിനാല്‍ തന്നെ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി വാങ്ങിക്കാനാകുന്നു.

Banana Leaf Price Hike: 12ല്‍ നിന്നും പിടിവിട്ടു! സദ്യയുണ്ണാന്‍ ഇതൊന്ന് വാങ്ങാന്‍ എല്ലാവരും മടിക്കും

ഓണസദ്യ

Updated On: 

02 Sep 2025 19:48 PM

തിരുവോണനാളിങ്ങെത്തി, മുറ്റത്ത് പൂക്കളമൊരുക്കി നല്ലൊരു സദ്യ കഴിക്കുമ്പോഴേ ഓണം പൂര്‍ണമാകുകയുള്ളൂ. എന്നാല്‍ ഓണത്തിന് പല സാധനങ്ങളുടെയും വില വര്‍ധിക്കുന്നത് മലയാളികള്‍ക്ക് തിരിച്ചടിയാകും. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വില വര്‍ധിച്ചില്ലെങ്കിലും അത്യാവശ്യം വേണ്ടവയ്‌ക്കെല്ലാം വര്‍ധിച്ചിട്ടുണ്ട്.

പരമാവധി സാധനങ്ങളുടെ വില കുറയ്ക്കാന്‍ സാര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ തന്നെയാണ് ഉണ്ടായത്. അരി, വെളിച്ചെണ്ണ, പയറുവര്‍ഗങ്ങള്‍ എന്നിവ അതിനാല്‍ തന്നെ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി വാങ്ങിക്കാനാകുന്നു.

എന്നാല്‍ വില കുറയ്ക്കാന്‍ സാധിക്കാതെ പോകുന്ന ഒന്നുണ്ട്, അതില്ലാതെ സദ്യ കഴിക്കാനും പറ്റില്ല. വാഴയില, അതില്ലാതെ എങ്ങനെ സദ്യ കഴിക്കും? എന്നാല്‍ വാഴയിലയുടെ വില ഉയരുന്നത് പോലെ മറ്റൊന്നിന്റെയും വില കുതിക്കുന്നില്ല. ഓണം ആരംഭിക്കുന്നതിന് മുമ്പ് 2 രൂപയുണ്ടായിരുന്ന വാഴയില ഇപ്പോള്‍ എത്തിനില്‍ക്കുന്നത് 20 രൂപയിലാണ്.

രണ്ട് രൂപയായിരുന്ന വാഴയില അത്തം വന്നെത്തിയതോടെ അഞ്ച് രൂപയായി ഉയര്‍ന്നു. പിന്നീട് 12 രൂപയിലേക്കും കുതിപ്പ് നടത്തിയിരുന്നു. ഒറ്റദിവസം കൊണ്ടാണ് ഇപ്പോള്‍ 20 എന്ന നിരക്കിലേക്ക് വാഴയില എത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഓണാഘോഷം ആരംഭിച്ചതോടെയാണ് വാഴയില വില വീണ്ടും ഉയര്‍ന്നത്.

കേരളത്തിലെ ചില മാര്‍ക്കറ്റുകളില്‍ 20 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം വാഴയില വിറ്റത്. 500 ഇലകള്‍ മുതല്‍ വാങ്ങിക്കുന്നവര്‍ക്ക് ഒന്നിന് 15 രൂപ നിരക്കിലാണ് മൊത്തവില്‍പനക്കാര്‍ നല്‍കുന്നത്. എന്നാല്‍ അഞ്ഞൂറെണ്ണത്തില്‍ താഴെയാണെങ്കില്‍ ഒന്നിന് 20 രൂപ നല്‍കിയേ പറ്റൂ.

Also Read: Banana Leaf Price Hike: രണ്ടില്‍ നിന്ന് അഞ്ചിലേക്ക് ഇപ്പോള്‍ 12; ഓണത്തിന് പച്ചക്കറിക്കും മുകളില്‍ പോകും വാഴയില

15 രൂപയ്ക്ക് ഇല ലഭിക്കുമെങ്കിലും അതിന് വലിപ്പം പോരാ. എല്ലാ വിഭവങ്ങളും വിളമ്പണമെങ്കില്‍ 20 രൂപയുടെ ഇല വേണം. കാറ്ററിങ് സദ്യയ്ക്കായി കാത്തിരിക്കുന്നവര്‍ക്കും നിരാശയാകും. ഒരില സദ്യയുടെ വില വര്‍ധിക്കാനാണ് സാധ്യത. വാഴയിലയുടെ വില വര്‍ധിക്കുന്നത് മലയാളികളുടെ ബജറ്റിനെ സാരമായി തന്നെ ബാധിച്ചേക്കാം.

തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കാവല്‍ കിണര്‍, മധുര, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് വാഴയിലകള്‍ എത്തുന്നത്.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ