AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bank Holidays in July 2025: ജൂലൈയില്‍ 6 ദിവസം ബാങ്ക് അവധി; പണമിടപാടുകള്‍ ശ്രദ്ധിച്ച് നടത്താം

How Many Bank Holidays in Kerala in July: ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍, എടിഎമ്മുകള്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ചെക്ക് ക്ലിയറന്‍സ്, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി തുടങ്ങിയ സേവനങ്ങള്‍ക്ക് ബാങ്ക് പ്രവൃത്തി ദിനങ്ങള്‍ വരെ കാത്തിരുന്നേ മതിയാകൂ.

Bank Holidays in July 2025: ജൂലൈയില്‍ 6 ദിവസം ബാങ്ക് അവധി; പണമിടപാടുകള്‍ ശ്രദ്ധിച്ച് നടത്താം
പ്രതീകാത്മക ചിത്രം Image Credit source: Constantine Johnny/Moment/Getty Images
shiji-mk
Shiji M K | Updated On: 26 Jun 2025 10:46 AM

എല്ലാ മാസവും നിരവധി ബാങ്ക് അവധികള്‍ ഉണ്ടാകാറുണ്ട്. ജൂണ്‍ അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അതിനാല്‍ തന്നെ ജൂലൈ മാസത്തിലുള്ള അവധികള്‍ നേരത്തെ അറിഞ്ഞുവെക്കുന്നത് ഗുണം ചെയ്യും. ജൂലൈ മാസത്തില്‍ ആകെ 6 അവധികളാണുള്ളത്.

കേരളത്തിലെ ബാങ്ക് അവധികള്‍

  • ജൂലൈ 6 മുഹറം
  • ജൂലൈ 25 കര്‍ക്കിടക വാവ്

പൊതു അവധികള്‍

  • ജൂലൈ 6 ഞായറാഴ്ച
  • ജൂലൈ 12 രണ്ടാം ശനിയാഴ്ച
  • ജൂലൈ 13 ഞായറാഴ്ച
  • ജൂലൈ 26 നാലാം ശനിയാഴ്ച
  • ജൂലൈ 27 ഞായറാഴ്ച

മറ്റ് അവധികള്‍

  • ഖാര്‍ച്ചി പൂജയ്ക്കായി ജൂലൈ 3 അഗര്‍ത്തലയില്‍ അവധിയാണ്.
  • ജൂലൈ 5 ഗുരു ഹര്‍ഗോവിന്ദ് ജിയുടെ ജന്മദിനത്തിനായി ജമ്മുവിലും ശ്രീനഗറിലും അവധി.
  • ഷില്ലോങ്ങിലെ പ്രമുഖ പ്രാദേശിക ഉത്സവമായ ബെഹ് ദീന്‍ഖ്‌ലാമിനായി ജൂലൈ 14 ബാങ്കുകള്‍ അടച്ചിടും.
  • ജൂലൈ 16 മഴക്കാലത്തിന്റെ ആരംഭത്തെ അടയാളപ്പെടുത്തുന്ന ഉത്സവമായ ഹരേല ആയതിനാല്‍ ഡെറാഡൂണിലെ ബാങ്കുകള്‍ക്ക് അവധി.
  • പ്രാദേശിക നായകനും സ്വാതന്ത്ര്യ സമര സേനാനിയുമായ യു തിറോത് സിങ്ങിന്റെ ചരമവാര്‍ഷികം ആചരിക്കുന്നതിനായി ജൂലൈ 17ന് ഷില്ലോങ്ങില്‍ ബാങ്കുകള്‍ അടച്ചിടും.
  • കേര്‍ പൂജയ്ക്കായി ജൂലൈ 19 അഗര്‍ത്തലയിലെ ബാങ്കുകള്‍ക്ക് അവധി.
  • ബുദ്ധമത ആചാരമായ ഡ്രുക്പ ത്‌ഷേ-സിക്ക് ആഘോഷത്തിനായി ജൂലൈ 28ന് ഗാങ്ടോക്കിന് അവധി.

Also Read: PF Withdrawal: എടിഎം വഴി പിഎഫ് പിൻവലിക്കാം; എപ്പോളെത്തും സംവിധാനം

ഈ തീയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍, എടിഎമ്മുകള്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ചെക്ക് ക്ലിയറന്‍സ്, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി തുടങ്ങിയ സേവനങ്ങള്‍ക്ക് ബാങ്ക് പ്രവൃത്തി ദിനങ്ങള്‍ വരെ കാത്തിരുന്നേ മതിയാകൂ.