UPS Gratuity Benefits: യുപിഎസിലും ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങളുണ്ട്; അവസാന തീയതി സെപ്റ്റംബര്‍ 30ലേക്ക് നീട്ടി
UPS vs NPS Pension Scheme: ഏത് പദ്ധതി തിരഞ്ഞെടുക്കണമെന്ന സംശയം പലര്‍ക്കുമുണ്ട്. എന്‍പിഎസിനും യുപിഎസിനും വ്യത്യസ്ത തരത്തിലുള്ള നിമയങ്ങളാണുള്ളത്. യുപിഎസിലേക്ക് മാറുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദേശീയ പെന്‍ഷന്‍ സംവിധാനം (എന്‍പിഎസ്) അല്ലെങ്കില്‍ ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്) ഇവയില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30ലേക്ക് നീട്ടി. നേരത്തെ ജൂണ്‍ 30 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.
യുപിഎസ് തിരഞ്ഞെടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി (ഒപിഎസ്) പ്രകാരമുള്ള വിരമിക്കല്‍, മരണ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കുമെന്ന് കേന്ദ്ര പേഴ്‌സണല്‍ സഹമന്ത്രി ജിതേന്ദ്ര സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതിനാല്‍ തന്നെ ഏത് പദ്ധതി തിരഞ്ഞെടുക്കണമെന്ന സംശയം പലര്‍ക്കുമുണ്ട്. എന്‍പിഎസിനും യുപിഎസിനും വ്യത്യസ്ത തരത്തിലുള്ള നിമയങ്ങളാണുള്ളത്. യുപിഎസിലേക്ക് മാറുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.




ഏകീകൃത പെന്‍ഷന്‍ പദ്ധതി
ദേശീയ പെന്‍ഷന്‍ സംവിധാനത്തിന് കീഴിലുള്ള ഒരു ഓപ്ഷനായാണ് കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചത്. വിരമിക്കലിന് ശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് യുപിഎസിന്റെ ലക്ഷ്യം.
എന്‍പിഎസിലുള്ള പലതും യുപിഎസിലുമുണ്ട്. നിശ്ചിത തുക വിരമക്കലിന് ശേഷം പെന്‍ഷനായി ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവര്‍ക്ക് വേണ്ടി യുപിഎസ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്.
Also Read: PF Withdrawal: എടിഎം വഴി പിഎഫ് പിൻവലിക്കാം; എപ്പോളെത്തും സംവിധാനം
ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുള്ളത് ദേശീയ പെന്‍ഷന്‍ സംവിധാനത്തിന് കീഴിലാണ്. ഇവര്‍ക്ക് എന്‍പിഎസില്‍ തന്നെ തുടരാനോ അല്ലെങ്കില്‍ യുപിഎസ് സ്‌കീമിലേക്ക് മാറാനോ സാധിക്കും. എന്നാല്‍ യുപിഎസ് തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നീട് എന്‍പിഎസിലേക്ക് തിരികെ പോകാനാകില്ല.
വിരമിക്കല്‍, മരണ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ യുപിഎസിലും നിങ്ങള്‍ക്ക് ലഭിക്കും. ഡെത്ത് കം റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റി സേവനം ഇവിടെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.