PF Withdrawal: എടിഎം വഴി പിഎഫ് പിൻവലിക്കാം; എപ്പോളെത്തും സംവിധാനം
Provident Fund Withdrawal : പിഎഫിൻ്റെ ഓട്ടോ-സെറ്റിൽമെന്റ് മോഡിൻ്റെ പിൻവലിക്കൽ പരിധി നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയിരുന്നു. ഇത് ധാരാളം പിഎഫ്ഒ അംഗങ്ങൾക്ക് ഗുണം ചെയ്യും

പിഎഫിൽ നിന്നും പണം പിൻവലിക്കാൻ താത്പര്യപ്പെടുന്നവർക്ക് ബാങ്ക് എടിഎം വഴി വേണമെങ്കിലും തുക ലഭിക്കും. സംവിധാനം പ്രഖ്യാപിച്ചിട്ട് ഒരുപാട് നാളായെങ്കിലും ഉടൻ തന്നെ നടപ്പാകുമെന്നാണ് വിശ്വസിക്കുന്നത്. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ ഇപിഎഫുമായി ബന്ധിപ്പിച്ചവർക്കെല്ലാം സംവിധാനം ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് തടസ്സമായിരിക്കുന്നത് സോഫ്റ്റ്വെയർ സംബന്ധമായ ചില പ്രശ്നങ്ങളാണ്.
ഓട്ടോ-സെറ്റിൽമെൻ്റ് മോഡ്
നിലവിൽ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അംഗങ്ങൾക്ക് അവരുടെ പിഎഫ് തുക പിൻവലിക്കാൻ വെബ്സൈറ്റ് വഴി വിഡ്രോ ക്ലെയിമുകൾ അപേക്ഷിക്കാം, ഓട്ടോ-സെറ്റിൽമെന്റ് മോഡിൽ, അപേക്ഷാ ഫോം ഫയൽ ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പിൻവലിക്കൽ ക്ലെയിമുകൾ തീർപ്പാക്കും.
പരിധി കൂട്ടി
പിഎഫിൻ്റെ ഓട്ടോ-സെറ്റിൽമെന്റ് മോഡിൻ്റെ പിൻവലിക്കൽ പരിധി നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയിരുന്നു. ഇത് ധാരാളം ഇപിഎഫ്ഒ അംഗങ്ങൾക്ക് ചികിത്സ, വിദ്യാഭ്യാസം, വിവാഹം, ഭവന നിർമ്മാണം എന്നിവയ്ക്കായി മൂന്ന് ദിവസത്തിനുള്ളിൽ അവരുടെ ഇപിഎഫ് പണം ഉപയോഗിക്കാൻ പ്രാപ്തമാക്കും.
പിൻവലിക്കലിനായി ക്ലെയിം ഫയൽ ചെയ്യേണ്ടതുണ്ടോ?
7 കോടിയിലധികം അംഗങ്ങളാണ് ഇപിഎഫ്ഒയിലുള്ളത്. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് ഉടൻ ആശ്വാസം എന്ന പോലെ മുൻകൂർ ക്ലെയിമുകൾ ഓൺലൈനായി ഓട്ടോ-സെറ്റിൽമെന്റ് ചെയ്യാൻ ഇപിഎഫ്ഒ പദ്ധതിയിട്ടിരുന്നു. നിരവധി പേരാണ് സംവിധാനം ഉപയോഗപ്പെടുത്തി തുക പിൻവലിച്ചത്.
5 കോടിയിലധികം ക്ലെയിം സെറ്റിൽമെൻ്റ്
ഇപിഎഫ്ഒയിൽ നിന്ന് പണം പിൻവലിക്കുന്നത് ലളിതമാക്കാനും, സമയമെടുക്കുന്ന ഈ പ്രക്രിയ ഒഴിവാക്കുന്നതിനുമായി പുതിയ സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കിംഗ് ലൈസൻസ് ഇല്ലാത്തതിനാൽ ഇപിഎഫ്ഒയുടെ അംഗങ്ങൾക്ക് ഇപിഎഫ്ഒ അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് പണം പിൻവലിക്കാൻ സാധിക്കില്ല. എന്നാൽ ബാങ്കുകൾക്ക് തുല്യമായി പിഎഫ് സേവനങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ട്