AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

May 2026 Bank Holidays: മെയ് ദിനം ബാങ്ക് പ്രവർത്തിക്കുമോ? ഈ ദിവസങ്ങളിലെല്ലാം അവധിയാണേ

Bank holidays May 2026: ബാങ്ക് അവധി ദിവസങ്ങളിൽ പണമിടപാടുകൾക്ക് തടസ്സം നേരിടുന്നതാണ്. ചെക്ക് ക്ലിയറൻസ് വൈകിയേക്കാം. ഡിമാൻഡ് ഡ്രാഫ്റ്റുകൾ നൽകാൻ സാധിക്കില്ല. ലോക്കർ ആക്സസ് ലഭ്യമാകില്ല. അതുപോലെ വലിയ പണമിടപാടുകൾ മാറ്റി വച്ചേക്കാം. ബാങ്ക് അവധിയാണെങ്കിലും ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം തടസില്ലാതെ തുടരുന്നതാണ്.

May 2026 Bank Holidays: മെയ് ദിനം ബാങ്ക് പ്രവർത്തിക്കുമോ? ഈ ദിവസങ്ങളിലെല്ലാം അവധിയാണേ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 30 Apr 2026 | 01:00 PM

മെയ് മാസത്തിൽ ബാങ്ക് ഇടപാടുകൾ നടത്താൻ പ്ലാനുണ്ടോ? എങ്കിൽ ചില ദിവസങ്ങളിൽ പോയാൽ ഫലമുണ്ടാകില്ല. ആർബിഐ കലണ്ടർ അനുസരിച്ച്, മെയ് മാസത്തിലെ ചില ദിവസങ്ങളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും. സംസ്ഥാനങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റം വരും. ഈ മാസം നിരവധി പ്രാദേശിക അവധികൾ ഉണ്ടാകും. എല്ലാ മാസവും ഞായറാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ബാങ്കുകൾക്ക് പൊതു അവധിയാണ്.

മെയ് മാസത്തിലെ ബാങ്ക് അവധി

  1. മെയ് 1 – മെയ് ദിനം, ബുദ്ധ പൂർണിമ / മഹാരാഷ്ട്ര ദിനം – കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും അവധിയായിരിക്കും.
  2. മെയ് 3 – ഞായറാഴ്ച പൊതു അവധി
  3. മെയ് 9 – ശനിയാഴ്ച – രണ്ടാം ശനി, രവീന്ദ്രനാഥ ടാഗോർ ജയന്തി –
  4. മെയ് 10 – ഞായറാഴ്ച പൊതു അവധി
  5. മെയ് 16 – ശനിയാഴ്ച – സിക്കിമിൽ സംസ്ഥാനദിനം പ്രമാണിച്ച് അവധി
  6. മെയ് 17 – ഞായറാഴ്ച പൊതു അവധി
  7. മെയ് 23 – നാലാം ശനിയാഴ്ച
  8. മെയ് 24 – ഞായറാഴ്ച പൊതു അവധി
  9. മെയ് 26 – ചൊവ്വാഴ്ച – കാസിം നസ്റുൽ ഇസ്ലാം ജയന്തി – ത്രിപുര അവധി
  10. മെയ് 27 – ബുധനാഴ്ച – ബക്രീദ്
  11. മെയ് 28 – വ്യാഴാഴ്ച – ബക്രീം രണ്ടാം ദിനം – ജമ്മു കാശ്മീർ അവധി
  12. മെയ് 31 – ഞായറാഴ്ച പൊതു അവധി

കേരളത്തിലെ ബാങ്ക് അവധി

കേരളത്തിൽ രണ്ട്, നാല് ശനിയാഴ്ചകളിലും,  ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും ബാങ്ക് പ്രവർത്തിക്കില്ല.

  • മെയ്  1 – മെയ് ദിനം
  • മെയ് 3 – ഞായറാഴ്ച പൊതു അവധി
  • മെയ് 9 – ശനിയാഴ്ച – രണ്ടാം ശനി
  • മെയ് 10 – ഞായറാഴ്ച പൊതു അവധി
  • മെയ് 17 – ഞായറാഴ്ച പൊതു അവധി
  • മെയ് 23 – നാലാം ശനിയാഴ്ച
  • മെയ് 24 – ഞായറാഴ്ച പൊതു അവധി
  • മെയ് 31 – ഞായറാഴ്ച പൊതു അവധി
  • മെയ് 27 – ബക്രീദ്

ALSO READ: ശമ്പളം കൂട്ടണ്ടേ ? മെയ് 31 വരെ സമയം ഉണ്ടേ, അവസരം മിസ്സാക്കേണ്ട

ബാങ്ക് അവധി ദിവസങ്ങളിൽ പണമിടപാടുകൾ എങ്ങനെ?

ബാങ്ക് അവധി ദിവസങ്ങളിൽ പണമിടപാടുകൾക്ക് തടസ്സം നേരിടുന്നതാണ്. ചെക്ക് ക്ലിയറൻസ് വൈകിയേക്കാം. ഡിമാൻഡ് ഡ്രാഫ്റ്റുകൾ നൽകാൻ സാധിക്കില്ല. ലോക്കർ ആക്സസ് ലഭ്യമാകില്ല. അതുപോലെ വലിയ പണമിടപാടുകൾ മാറ്റി വച്ചേക്കാം.

എന്നാൽ ബാങ്ക് അവധിയാണെങ്കിലും ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം തടസില്ലാതെ തുടരുന്നതാണ്. യുപിഐ പേയ്മെന്റുകൾ പതിവ് പോലെ പ്രവർത്തിക്കുന്നതാണ്. മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ സജീവമായി തുടരും. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിൽ തടസ്സമില്ല. അതിനാൽ ദൈനംദിന ഇടപാടുകളെ ബാങ്ക് അവധി ബാധിക്കില്ല.

ബ്രാഞ്ചുമായി ബന്ധപ്പെട്ട ജോലികൾക്ക് മാത്രമേ തടസ്സം നേരിടുകയുള്ളൂ. അതിനാൽ പ്രധാനപ്പെട്ട പണമിടപാടുകൾക്ക് അവസാന ദിവസം വരെ കാത്തിരിക്കരുത്.  ചെക്കുകൾ നിക്ഷേപിക്കുക, ഡോക്യുമെന്റേഷൻ പൂർത്തിയാക്കുക, ലോക്കറുകൾ ആക്‌സസ് ചെയ്യുക തുടങ്ങിയ പ്രധാനപ്പെട്ട ബാങ്കിംഗ് ജോലികൾ  ചെയ്യാൻ ഉണ്ടെങ്കിൽ അവ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാണ് നല്ലത്.

എല്‍പിജി വില മെയ് മുതല്‍ കൂടുമോ?

 

മെയ് മുതൽ എൽപിജി വിലയിലും ഗ്യാസ് സിലിണ്ടർ ബുക്കിങ് നിയമത്തിലും മാറ്റങ്ങൾ ഉണ്ടായേക്കും. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, സബ്‌സിഡി ഗ്യാസ് നിയമവിരുദ്ധമായി വിറ്റൊഴിക്കല്‍ എന്നിവ തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ മൂന്ന് പ്രമുഖ എണ്ണ വിപണന കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളഴിയം എന്നിവ പുതിയ നിയമങ്ങൾ കൊണ്ടു വരുന്നത്. നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 21 ദിവസത്തില്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാലയളവിന് മുമ്പ് നടത്തുന്ന ഏതൊരു ബുക്കിങും യാന്ത്രികമായി തടയാനാണ് തീരുമാനം. അതുപോലെ എല്‍പിജി സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ ഒടിപി നല്‍കേണ്ടതായി വരും.

English Summary:

Banks will remain shut for up to 12 days in May, as per the Reserve Bank of India holiday calendar, with closures spread across weekends, festivals and state-specific observances. Digital banking continues without interruption.

Follow Us