Personal Loan App: മിനിറ്റുകൾക്കുള്ളിൽ ലക്ഷങ്ങളുടെ വായ്പ, അതും വീട്ടിലിരുന്ന് നേടാം

Personal Loan App Benefits: സാമ്പത്തിക ആവശ്യങ്ങൾക്ക് ലോൺ എടുക്കുന്നവർ നിരവധിയാണ്. ഇതിന് വേണ്ടി രേഖകളുമായി ദിവസങ്ങളോളം ബാങ്കുകൾ കയറി ഇറങ്ങേണ്ടി വരും. എന്നാൽ ഈ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ, മിനിറ്റുകൾക്കുള്ളിൽ ലക്ഷങ്ങൾ വായ്പയായി നേടാൻ സാധിക്കുമെന്ന് അറിയാമോ?

Personal Loan App: മിനിറ്റുകൾക്കുള്ളിൽ ലക്ഷങ്ങളുടെ വായ്പ, അതും വീട്ടിലിരുന്ന് നേടാം

പ്രതീകാത്മക ചിത്രം

Published: 

11 Dec 2025 19:21 PM

വിവാഹം, ആശുപത്രി ചെലവുകൾ, വീട്, കാർ തുടങ്ങിയവ വാങ്ങുന്നതിന് തുടങ്ങിയ സാമ്പത്തിക ആവശ്യങ്ങൾക്ക് ലോൺ എടുക്കുന്നവർ നിരവധിയാണ്. ഇതിന് വേണ്ടി രേഖകളുമായി ദിവസങ്ങളോളം ബാങ്കുകൾ കയറി ഇറങ്ങേണ്ടി വരും. എന്നാൽ ഈ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ, മിനിറ്റുകൾക്കുള്ളിൽ ലക്ഷങ്ങൾ വായ്പയായി നേടാൻ സാധിക്കുമെന്ന് അറിയാമോ?

 

പേഴ്സണൽ ലോൺ ആപ്പ്

 

ഇന്ന് വ്യക്തിഗത വായ്പകൾ ലഭിക്കുന്നതിന് ധാരാളം ആപ്പുകൾ നിലവിലുണ്ട്. ഇത്തരത്തിലുള്ള ആപ്പുകൾ വഴി വായ്പക്ക് അപേക്ഷിക്കുന്നത് കൊണ്ട് നേട്ടങ്ങൾ നിരവധിയാണ്. ബ്രാഞ്ചിൽ പോകാതെ ഏറ്റവും വേ​ഗത്തിൽ വായ്പ അനുവദിച്ച് കിട്ടുന്നു എന്നതാണ് ഏറ്റവും വലിയ ​ഗുണം. ഫിസിക്കൽ ഡോക്യുമെന്റ്സ് സമർപ്പിക്കേണ്ട ആവശ്യവും ഇല്ല.

വിവിധ പ്രക്രിയകളിലൂടെ കടന്ന് പോയി വ്യക്തികളുടെ പരിശോധന പൂർത്തിയായി വായ്പ ലഭിക്കാൻ കുറച്ചധികം സമയമെടുക്കും. എന്നാൽ ആപ്പും ഓൺലൈൻ അപേക്ഷയും വന്നതോടെ സമയം ലാഭിക്കാൻ കഴിയും. പാൻ, ആധാർ നമ്പർ എന്നിവ പോലുള്ള ഡോക്യുമെന്റുകൾ ഓൺലൈനായി സമർപ്പിച്ച് വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

ALSO READ: 5000 രൂപ നിക്ഷേപിച്ച് 7.25 ലക്ഷം നേടാം, ഗ്രാമപ്രിയ സ്‌കീം എന്താണെന്ന് അറിയാമോ?

ഡോക്യുമെന്റുകളുടെ വെരിഫിക്കേഷനും പെട്ടെന്ന് തന്നെ നടക്കുന്നു. കൂടാതെ വായ്പയെ കുറിച്ചുള്ള എല്ലാ നിബന്ധനകളും, വിവരങ്ങളും ആപ്പിൽ നിന്ന് തന്നെ മനസ്സിലാക്കാവുന്നതാണ്. എഎംഐ കാൽക്കുലേറ്റർ, പ്രോസസിംഗ് ഫീ, പലിശ നിരക്ക്, കാലാവധി, തിരിച്ചടിക്കണ്ട തുകയുടെ വിവരങ്ങൾ തുടങ്ങിയ എല്ലാ സേവനങ്ങളും ഇത്തരത്തിലുള്ള പേഴ്സണൽ ലോൺ ആപ്പിൽ ലഭ്യമാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാൽ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും