Bengaluru Home Rent : ബാംഗ്ലൂരിൽ ഇവിടെ വീട് നോക്കരുതേ? പണി പാളും

ഒറ്റനോട്ടത്തിൽ കുറവെന്ന് തോന്നുന്ന പലയിടത്തും കഴുത്തറപ്പൻ തുകയാണ് വാടകയായി ചോദിക്കുന്നത്. അത്തരം അബദ്ധങ്ങളിൽ പോയി പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്

Bengaluru Home Rent : ബാംഗ്ലൂരിൽ ഇവിടെ വീട് നോക്കരുതേ? പണി പാളും

Bengaluru Home Rent

Published: 

25 Nov 2025 14:00 PM

ബെംഗളൂരുവിൽ വാടകക്ക് ഒരു സ്ഥലം അന്വേഷിച്ച് നടക്കുന്നുവരാണെങ്കിൽ ഉറപ്പായും ചില കാര്യങ്ങൾ കൂടി മനസ്സിൽ വെയ്ക്കണം. അതിലൊന്നാണ് വാടക. ഒറ്റനോട്ടത്തിൽ കുറവെന്ന് തോന്നുന്ന പലയിടത്തും കഴുത്തറപ്പൻ തുകയാണ് വാടകയായി ചോദിക്കുന്നത്. അത്തരം അബദ്ധങ്ങളിൽ പോയി പെടാതിരിക്കാനും ബെംഗളൂരുവിൽ പോക്കറ്റിൽ ഒതുങ്ങുന്ന സ്ഥലങ്ങളും പരിശോധിക്കാം. ബെംഗളൂരു നഗരത്തിലെ പ്രശസ്തമായ റെസിഡൻഷ്യൽ ഏരിയകൾ, ഐടി കോറിഡോറുകൾക്ക് അടുത്തുള്ള പ്രദേശങ്ങൾ എന്നിവയെല്ലാം ഒഴിവാക്കാം.

ഇന്ദിരാ നഗർ

ബെംഗളൂരുവിൽ ഏറ്റവും അധികം വാടകയുള്ള സ്ഥലമെന്ന് പറയപ്പെടുന്നത് ഇന്ദിരാ നഗർ ആണ്. നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. പബ്ബുകൾ, റെസ്റ്റോറന്റുകൾ എല്ലാം ഇവിടെ തൊട്ടടുത്താണ്. അതുകൊണ്ട് തന്നെ വാടക റോക്കറ്റ് പോലെയായിരിക്കും.

കോറമംഗല

ഐടി കമ്പനികൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എല്ലാം സ്ഥിതി ചെയ്യുന്നതും. ടെക്കികൾ കൂട്ടത്തോടെ താമസിക്കുന്നതുമായൊരു സ്ഥലമാണ് കോറമംഗല. ഇവിടെ സ്വഭാവികമായും വാടക വളരെ കൂടുതലായിരിക്കാനാണ് സാധ്യത.

ALSO READ:  Bengaluru Best City: ലോകത്തിലെ മികച്ച 30 നഗരങ്ങളില്‍ ബെംഗളൂരുവും; നേട്ടം ചുമ്മാ കിട്ടിയതല്ല, കാരണമുണ്ട്‌

എച്ച്.എസ്.ആർ. ലേഔട്ട്

(ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ് റോഡ് എന്നിവിടങ്ങളിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതിനാൽ തന്നെ ഇവിടെ വീടുകൾക്ക് ചോദിക്കുന്നത്. ഉയർന്ന വാടകയാണ്.

വൈറ്റ്‌ഫീൽഡ്

വൈറ്റ് ഫീൽഡും ചേർന്ന പ്രദേശങ്ങളിലും ഐടി കമ്പനികളും, ഐടി പാർക്കുകളും കൊണ്ട് നിറഞ്ഞതാണ്. ഇവിടെ വാടക ഇക്കാരണത്താൽ കുത്തനെ ഉയർന്നിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

മാന്യത ടെക് പാർക്കിനടുത്ത്

ഹെബ്ബാൾ, നാഗവര എന്നിവ മാന്യത ടെക് പാർക്കിനോട് അടുത്തായതിനാൽ താരതമ്യേന വാടക കൂടുതലാണ് ചോദിക്കുന്നത്. ഇവിടങ്ങളിൽ മാത്രമല്ല ജെ.പി. നഗർ, ജെ.സി. റോഡ്, ബന്നാർഘട്ട റോഡ് ഫ്രേസർ ടൗൺ, മല്ലേശ്വരം, സദാശിവനഗർ എന്നിവിടങ്ങളിലെല്ലാം വാടക കൂടുതലാണ്. മെട്രോ സർവ്വീസാണ് ഇവിടങ്ങളിലെല്ലാം വാടക കൂടാൻ കാരണം.

എവിടെ നോക്കാം

വെസ്റ്റ് ബെംഗളൂരുവിൽ കെങ്കേരി, നാഗർഭാവി, ദാസറഹള്ളി എന്നിവിടങ്ങളിൽ കുറഞ്ഞ വാടകയ്ക്ക് പരിഗണിക്കാം. കഗ്ഗലിപുര, അനേക്കൽ തുടങ്ങിയവയും നല്ലതാണ്. നോർത്ത് ബെംഗളൂരവിൽ യെലഹങ്കയുടെ ഉള്ളിലേക്കുള്ള ഭാഗങ്ങളും കുറഞ്ഞ വാടകക്കായി പരിഗണിക്കാവുന്നതാണ്. നഗരത്തിൽ നിന്നും അകന്നുള്ളതും ഭേദപ്പെട്ട ഗതാഗത സംവിധാനമുള്ളയിടങ്ങളും തിരഞ്ഞെടുക്കാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും