AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold-Silver ETF: സ്വര്‍ണം-വെള്ളി ഇടിഫുകള്‍ക്ക് വമ്പന്‍ നേട്ടം; ഇപ്പോള്‍ ഏതില്‍ നിക്ഷേപിക്കണം?

Best ETF to Invest in 2025: ഭൗതിക സ്വര്‍ണം വാങ്ങിക്കുന്നതിനേക്കാള്‍ ലാഭകരം സ്വര്‍ണം-വെള്ളി ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നതാണെന്ന് രാജ്യത്തെ യുവാക്കള്‍ വിലയിരുത്തുന്നു. ഈ വര്‍ഷം ഇതുവരെ ഗോള്‍ഡ് ഇടിഎഫിന്റെയും സില്‍വര്‍ ഇടിഎഫിന്റെയും വരുമാനം മികച്ചതാണ്.

Gold-Silver ETF: സ്വര്‍ണം-വെള്ളി ഇടിഫുകള്‍ക്ക് വമ്പന്‍ നേട്ടം; ഇപ്പോള്‍ ഏതില്‍ നിക്ഷേപിക്കണം?
പ്രതീകാത്മക ചിത്രം Image Credit source: Mario Marco/Getty Images
Shiji M K
Shiji M K | Updated On: 12 Sep 2025 | 08:56 PM

സ്വര്‍ണവും വെള്ളിയും മികച്ച നേട്ടത്തോടെ മുന്നേറുകയാണ്. ഇവയില്‍ നിക്ഷേപിച്ചവര്‍ക്ക് ഗുണം ലഭിച്ചതോടെ സ്വര്‍ണം-വെള്ളി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. പണപ്പെരുപ്പ ആശങ്കകള്‍, പൊതുകടം വര്‍ധിക്കല്‍, യുസ് വളര്‍ച്ച മന്ദഗതിയിലാകല്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തുന്നതിന് വഴിവെച്ചു.

ഭൗതിക സ്വര്‍ണം വാങ്ങിക്കുന്നതിനേക്കാള്‍ ലാഭകരം സ്വര്‍ണം-വെള്ളി ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നതാണെന്ന് രാജ്യത്തെ യുവാക്കള്‍ വിലയിരുത്തുന്നു. ഈ വര്‍ഷം ഇതുവരെ ഗോള്‍ഡ് ഇടിഎഫിന്റെയും സില്‍വര്‍ ഇടിഎഫിന്റെയും വരുമാനം മികച്ചതാണ്. വെള്ളി ഇടിഎഫിന്റെ വളര്‍ച്ച 42 ശതമാനവും സ്വര്‍ണ ഇടിഎഫിന്റെ വളര്‍ച്ച 40 ശതമാനവുമാണ്.

സ്വര്‍ണ-വെള്ളി ഇടിഎഫുകള്‍

സ്വര്‍ണം വെള്ളി ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നത് വളരെ എളുപ്പമാണ്. ഇവയില്‍ നിക്ഷേപിക്കുന്നതിനായി ഒരു ഡീമാറ്റ് അക്കൗണ്ട് വേണം. എക്സ്ചേഞ്ചുകളിലും നിങ്ങള്‍ക്ക് സ്വര്‍ണ, വെള്ളി ഇടിഎഫുകളുടെ യൂണിറ്റുകള്‍ വില്‍ക്കാനാകും. സ്വര്‍ണ ഇടിഎഫുകളെ അപേക്ഷിച്ച് വെള്ളി ഇടിഎഫുകള്‍ക്ക് ലിക്വിഡിറ്റി കുറവാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുമ്പോള്‍ ലിക്വിഡിറ്റിയെ കുറിച്ച് ചിന്തിക്കേണ്ടതില്ല.

Also Read: ETF Vs Mutual fund: ഇടിഎഫ് Vs മ്യൂച്വൽ ഫണ്ട്; മികച്ചതേത്, എങ്ങനെ തിരഞ്ഞെടുക്കാം ?

ഏതില്‍ നിക്ഷേപിക്കാം?

2022 മുതലാണ് വെള്ളി ഇടിഎഫുകള്‍ വിപണിയിലുള്ളത്. എന്നാല്‍ സ്വര്‍ണ ഇടിഎഫുകള്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്നു. ഈ രണ്ട് ഇടിഎഫുകളുടെയും അടിസ്ഥാന ആസ്തികള്‍ ബുള്ളിയനാണ്. അതിനാല്‍ ഇവയിലേതിലും നിക്ഷേപിക്കാം. രണ്ടിന്റെയും വരുമാനം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു.

മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത വര്‍ഷം പകുതിയോടെ വെള്ളി കിലോയ്ക്ക് 1.5 ലക്ഷം രൂപയാകും. സ്വര്‍ണത്തിന്റെ വളര്‍ച്ചാ നിരക്കും പ്രതീക്ഷയിലാണ്. ഇവയില്‍ ഏതില്‍ വേണമെങ്കിലും നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്.