Gold Rate: ഡയമണ്ട് വാങ്ങിക്കണമെന്നാണോ ചിന്ത? എങ്കില്‍ ഇതൊന്ന് വായിച്ചോളൂ
Buying Diamond Jewellery Tips: സ്വര്‍ണം വാങ്ങിക്കുമ്പോള്‍ പരിഗണിക്കുന്ന കാര്യങ്ങള്‍ വജ്രത്തിന്റെ കാര്യത്തിലും വേണം. വജ്രാഭരണങ്ങള്‍ എന്നത് വളരെ ചെലവേറിയ നിക്ഷേപമാണ്. അതിനാല്‍ അവ വാങ്ങിക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കണം.
ആഭരണങ്ങള്‍ക്ക് ഇന്ത്യക്കാരുടെ ജീവിതവുമായി ഏറെ ബന്ധമുണ്ട്. പ്രിയപ്പെട്ടവര്‍ക്ക് വിലയേറിയ സമ്മാനമായി എന്ത് നല്‍കുമെന്ന് ചിന്തിക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്ന ഉത്തരവും ആഭരണം എന്നത് തന്നെയാണ്. വീട്ടിലെ സ്ത്രീകള്‍ക്ക് ഉത്സവങ്ങളിലും വിവാഹത്തിനുമെല്ലാം ആഭരണങ്ങള്‍ നല്‍കാന്‍ പുരുഷന്മാര്‍ എപ്പോഴും ശ്രദ്ധിക്കുന്നു.
എന്നാല്‍ ആഭരണങ്ങള്‍ വാങ്ങിക്കാനുള്ള ആവേശത്തില്‍ പലപ്പോഴും ആളുകള്‍ അതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ചിന്തിക്കുന്നില്ല. സ്വര്‍ണത്തിന് വലിയ വില വര്‍ധനവാണ് കഴിഞ്ഞ കുറേനാളുകളായി സംഭവിക്കുന്നത്. ആ സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങിക്കുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങള്‍ ചിന്തിക്കേണ്ടതായിട്ടുണ്ട്. ഇല്ലെങ്കില്‍ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായി വരും.
സ്വര്‍ണം വാങ്ങിക്കുമ്പോള്‍ പരിഗണിക്കുന്ന കാര്യങ്ങള്‍ വജ്രത്തിന്റെ കാര്യത്തിലും വേണം. വജ്രാഭരണങ്ങള്‍ എന്നത് വളരെ ചെലവേറിയ നിക്ഷേപമാണ്. അതിനാല്‍ അവ വാങ്ങിക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കണം. നിങ്ങളുടെ വജ്ര വാങ്ങലിന് ഏറ്റവും മികച്ച മൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധിക്കേണ്ട കാര്യങ്ങളിതാ.




4 സികള്‍
4 സികള്‍ എന്നറിയപ്പെടുന്ന നാല് പ്രാഥമിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വജ്രത്തെ വിലയിരുത്തുന്നത്. അവ ഓരോന്നും വിശദമായി പരിശോധിക്കാം.
- കട്ട്
വജ്രം പ്രകാശത്തെ എത്രത്തോളം പ്രതിഫലിപ്പിക്കുന്നുവെന്നും അതിന്റെ തിളക്കത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നും പരിശോധിക്കണം. മുറിച്ച വജ്രം കൂടുതല്‍ തിളങ്ങും. കൂടാതെ ഇത് ആകര്‍ഷകവും കൂടുതല്‍ മൂല്യമുള്ളതുമാണ്.
- ക്ലാരിറ്റി
ഇത് വജ്രത്തിന്റെ ആന്തരികമോ ബാഹ്യമോ ആയ അപൂര്‍ണമായ ഉള്‍പ്പെടുത്തലുകളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. കുറഞ്ഞ അപൂര്‍ണതകളുള്ള വജ്രങ്ങളാണ് കൂടുതല്‍ ക്ലാരിറ്റിയും മൂല്യവുമുള്ളത്.
- കളര്‍
നിറമില്ലാത്തത് മുതല്‍ മഞ്ഞ നിറത്തിലുള്ളവ വരെയുള്ള വജ്രങ്ങളുണ്ട്. നിറമില്ലാത്ത വജ്രമാണ് അപൂര്‍വ്വമായിട്ടുള്ളതും കൂടുതല്‍ മൂല്യമുള്ളതും.
Also Read: Best Gold Stocks 2025: ഇനി ഒരു ഗോൾഡ് ഓഹരി മതി, പോക്കറ്റ് നിറയും
- കാരറ്റ് വെയ്റ്റ്
ഇത് വജ്രത്തിന്റെ വലിപ്പത്തെ കുറിച്ചാണ് പറയുന്നത്. വലിയ വജ്രങ്ങള്‍ക്ക് സാധാരണയായി വില കൂടുതലാണ്. പക്ഷെ വലിപ്പത്തിന് അനുസരിച്ച് ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കേണ്ടതാണ് പ്രധാനം.
ജിഐഐ സര്‍ട്ടിഫിക്കേഷന്‍
ആദ്യമായി വജ്രം വാങ്ങിക്കുന്ന ഒരാളാണെങ്കില്‍ ജിഐഐ സര്‍ട്ടിഫിക്കേഷന്‍ പരിശോധിക്കുക. സര്‍ട്ടിഫൈഡായുള്ള വജ്രാഭരണങ്ങള്‍ ആധികാരികത ഉറപ്പാക്കുകയും വജ്രത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് വ്യക്തമായ ധാരണ നല്‍കുകയും ചെയ്യുന്നു.