Fixed Deposit Rates: നിക്ഷേപകർക്ക് ഞെട്ടൽ; വീണ്ടും എഫ്ഡിയുടെ പലിശ കുറച്ച് ഈ ബാങ്ക്
Hdfc Fixed Deposit Rates: മുതിർന്ന പൗരന്മാർക്ക് 3.5% മുതൽ 7.35% വരെ പലിശ ലഭിക്കും.നേരത്തെ ഇത് യഥാക്രമം 3% മുതൽ 7.10% വരെയും 3.5% മുതൽ 7.55% വരെയും ആയിരുന്നു
രാജ്യത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്ഡിഎഫ്സി തങ്ങളുടെ നിക്ഷേപകരെ വീണ്ടും ഞെട്ടിച്ച് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ കുറച്ചു. 0.20 ശതമാനം പലിശയാണ് ബാങ്ക് കുറച്ചത്. പുതിയ നിരക്കുകൾ മെയ് 23 മുതൽ പ്രാബല്യത്തിൽ വന്നു. 3 കോടി രൂപയിൽ താഴെയുള്ള എഫ്ഡികൾക്ക് ഈ കുറവ് ബാധകമാണ്. നിലവിൽ സാധാരണ പൗരന്മാർക്ക് എച്ച്ഡിഎഫ്സി നൽകുന്നത് 3% മുതൽ 6.85% വരെ പലിശയാണ്.
മുതിർന്ന പൗരന്മാർക്ക് 3.5% മുതൽ 7.35% വരെ പലിശ ലഭിക്കും.നേരത്തെ ഇത് യഥാക്രമം 3% മുതൽ 7.10% വരെയും 3.5% മുതൽ 7.55% വരെയും ആയിരുന്നു. ഒരു വർഷത്തിൽ താഴെയും 15 മാസം വരെയുമുള്ള എഫ്‌ഡികളുടെ പലിശ നിരക്ക് 6.60% ൽ നിന്ന് 6.50% ആയി കുറച്ചു. 18 മാസത്തിൽ താഴെയും 21 മാസം വരെയുമുള്ള എഫ്‌ഡികളുടെ പലിശ നിരക്ക് 7.05% ൽ നിന്ന് 6.85% ആയു കുറച്ചു.
മൂന്ന് കോടി രൂപ വരെ
7 ദിവസം മുതൽ 14 ദിവസം വരെ: പൊതുജനങ്ങൾക്ക് – 3 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 3.50 ശതമാനം
15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾക്ക് – 3 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 3.50 ശതമാനം
30 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾക്ക് – 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 4 ശതമാനം
46 ദിവസം മുതൽ 60 ദിവസം വരെ: പൊതുജനങ്ങൾക്ക് – 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 5.00 ശതമാനം
61 ദിവസം മുതൽ 89 ദിവസം വരെ: പൊതുജനങ്ങൾക്ക് – 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 5 ശതമാനം
90 ദിവസം മുതൽ 6 മാസം വരെ: പൊതുജനങ്ങൾക്ക് – 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 5 ശതമാനം
6 മാസം 1 ദിവസം മുതൽ 9 മാസത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് – 5.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 6.25 ശതമാനം
9 മാസം 1 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് – 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 6.50 ശതമാനം
ഒരു വർഷം മുതൽ 15 മാസത്തിൽ താഴെ വരെ: പൊതുജനങ്ങൾ – 6.50 ശതമാനം; മുതിർന്ന പൗരന്മാർ – 7.00 ശതമാനം
15 മാസം മുതൽ 18 മാസത്തിൽ താഴെ വരെ: പൊതുജനങ്ങൾ – 6.85 ശതമാനം; മുതിർന്ന പൗരന്മാർ – 7.35 ശതമാനം
18 മാസം 1 ദിവസം മുതൽ 21 മാസത്തിൽ താഴെ വരെ: പൊതുജനങ്ങൾ – 6.85 ശതമാനം; മുതിർന്ന പൗരന്മാർ – 7.35 ശതമാനം
21 മാസം മുതൽ 2 വർഷം വരെ: പൊതുജനങ്ങൾ – 6.70 ശതമാനം; മുതിർന്ന പൗരന്മാർ – 7.20 ശതമാനം
2 വർഷ എഫ്ഡി
2 വർഷവും 1 ദിവസവും മുതൽ 2 വർഷവും 11 മാസവും വരെ: പൊതുജനങ്ങൾ – 6.70 ശതമാനം; മുതിർന്ന പൗരന്മാർ – 7.20 ശതമാനം
2 വർഷം 11 മാസം 1 ദിവസം മുതൽ 35 മാസം വരെ – 6.70 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.20 ശതമാനം
2 വർഷം 11 മാസം 1 ദിവസം മുതൽ 3 വർഷം വരെ – 6.70 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.20 ശതമാനം
3 വർഷ എഫ്ഡി
3 വർഷം 1 ദിവസം മുതൽ 4 വർഷം 7 മാസം വരെ – 6.65 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.15 ശതമാനം
4 വർഷം 7 മാസം മുതൽ 55 മാസം വരെ – 6.65 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.15 ശതമാനം
4 വർഷം 7 മാസം 1 ദിവസം മുതൽ 5 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് – 6.65 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.15 ശതമാനം
5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് – 6.40 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 6.90 ശതമാനം