Kerala Gold Rate: കഴിഞ്ഞ ദിവസം കുറഞ്ഞത് ഒറ്റയടിക്ക് കൂടി; സ്വർണവില 72,000ലേക്ക്
Kerala Gold Rate Today May 27: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 360 രൂപ വർധിച്ച സ്വർണവില ഇന്ന് 71960 രൂപയിലെത്തി.
സ്വർണവിലയിൽ വീണ്ടും വർധനവ്. കഴിഞ്ഞ ദിവസം കുറഞ്ഞ തുക ഒറ്റയടിക്ക് ഇന്ന് കൂടി. ഇന്നലത്തെ വിലയിൽ നിന്ന് 360 രൂപ കൂടി ഇന്ന് സ്വർണവില പവന് 71,960 രൂപയായി. മെയ് 25ന് സ്വർണവില പവന് 71,920 രൂപയായിരുന്നു. മെയ് 26ന് 320 രൂപ രൂപ കുറഞ്ഞാണ് സ്വർണവില 71,600ലെത്തിയത്.
സ്വർണവില ഗ്രാമിന് ഇന്ന് 8995 രൂപയാണ്. മെയ് 26ന് വില 8950 രൂപയായിരുന്നു. ഈ വിലയിൽ നിന്ന് ഇന്ന് 45 രൂപ വർധിച്ചു. മെയ് 25ന് 8990 രൂപ ഗ്രാമിന് വിലയുണ്ടായിരുന്ന സ്വർണം 40 രൂപ കുറഞ്ഞ മെയ് 26ന് 8950 രൂപയിലെത്തി. ഈ വിലയിൽ നിന്നാണ് 45 രൂപ വർധിച്ച് 8995 രൂപയായത്.
ഈ മാസം ആകെ പരിശോധിക്കുമ്പോൾ കാര്യമായ വിലവർധന ഉണ്ടായിട്ടില്ല. പവന് 70,200 രൂപയിലാണ് ഈ മാസം സ്വർണവ്യാപാരം ആരംഭിച്ചത്. മെയ് രണ്ടിന് 160 രൂപ കുറഞ്ഞ് 70,040 രൂപയായി. മൂന്ന് ദിവസം ഈ തുകയിൽ മാറ്റമുണ്ടായില്ല. മെയ് അഞ്ചിന് 160 രൂപ തന്നെ വർധിച്ച സ്വർണവിലയ്ക്ക് ഏഴാം തീയതി ഒരു കുതിപ്പുണ്ടായി. 2000 രൂപയാണ് അന്നൊരു ദിവസം പവന് വില വർധിച്ചത്. മെയ് എട്ടിന് 440 രൂപ വർധിച്ച് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന തുകയിലെത്തി. അന്ന് സ്വർണവില പവന് 73,040 രൂപ ആയിരുന്നു.
മെയ് 9ന് 1160 രൂപ ഒറ്റയടിക്ക് കുറഞ്ഞു. പിന്നീട് നേരിയ ഉയർച്ചയും താഴ്ചയുമുണ്ടായ സ്വർണവില മെയ് 12ന് 70,000 രൂപയിലെത്തി. മെയ് 15ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലെത്തി. അന്ന് 68,880 രൂപയ്ക്കാണ് സ്വർണവ്യാപാരം നടന്നത്. വീണ്ടും നേരിയ ഏറ്റിറക്കങ്ങളുണ്ടായ സ്വർണം മെയ് 21 മുതൽ 71,000 രൂപയ്ക്ക് മുകളിലാണ്.