Retirement Planning: 30,000-80,000 വരെയാണോ ശമ്പളം? വിരമിക്കലിന് ശേഷം അടിപൊളിയാകട്ടെ, ഇത്രയും നിക്ഷേപിച്ചാല്‍ മതി
Retirement Planning Through SIP: 30,000 രൂപ മുതല്‍ 80,000 രൂപ വരെ സമ്പാദിക്കുന്നവരുടെ വിഭാഗത്തിലാണ് നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതെങ്കില്‍ തീര്‍ച്ചയായും ഈ ലേഖനം പ്രയോജനപ്പെടും. വിരമിക്കലിന് ശേഷം നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തീര്‍ച്ചയായും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി പ്രയോജനപ്പെടും.
വിരമിക്കല്‍ സമയത്ത് നല്ലൊരു സംഖ്യ നിക്ഷേപം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ അത്തരത്തില്‍ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ഓരോരുത്തരും സ്വീകരിക്കുന്ന വഴിയിലാണ് കാര്യം. നിരവധി നിക്ഷേപ മാര്‍ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഇവയില്‍ നിന്നും ഓരോരുത്തരുടെയും ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ നിക്ഷേപ മാര്‍ഗം കണ്ടെത്താം.
30,000 രൂപ മുതല്‍ 80,000 രൂപ വരെ സമ്പാദിക്കുന്നവരുടെ വിഭാഗത്തിലാണ് നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതെങ്കില്‍ തീര്‍ച്ചയായും ഈ ലേഖനം പ്രയോജനപ്പെടും. വിരമിക്കലിന് ശേഷം നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തീര്‍ച്ചയായും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി പ്രയോജനപ്പെടും. അതിനായി എത്ര രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കേണ്ടി വരുന്നതെന്ന് നോക്കാം.
വിരമിക്കല്‍ കോര്‍പ്പസ് കണക്കാക്കുമ്പോള്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍
- നിങ്ങളുടെ ഇപ്പോഴത്തെ പ്രായം
- വിരമിക്കല്‍ പ്രായം
- നിലവിലെ ചെലവുകള്‍
- വിരമിക്കലിനുശേഷമുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍
- വിരമിക്കലിന് മുമ്പുള്ള നിക്ഷേപ വരുമാനം
- വിരമിക്കലിന് ശേഷമുള്ള നിക്ഷേപ വരുമാനം
- പണപ്പെരുപ്പ നിരക്ക്
നിങ്ങളുടെ ഇപ്പോഴത്തെ പ്രായം 30 വയസാണെന്ന് കരുതുക, വിരമിക്കല്‍ പ്രായം 60 വയസും. പണപ്പെരുപ്പം 6 ശതമാനവും, വിരമിക്കലിന് മുമ്പുള്ള വരുമാനം 12 ശതമാനവും, വിരമിക്കലിന് ശേഷമുള്ള വരുമാനം 7 ശതമാനവും.




30,000ത്തിനും 40,000 ത്തിനും ഇടയില്‍ ശമ്പളമുള്ള ഒരാള്‍ 12,500 രൂപ മുതല്‍ 16,000 രൂപ വരെയാണ് പ്രതിമാസം എസ്‌ഐപിയില്‍ നിക്ഷേപിക്കേണ്ടത്. 40,000 ത്തിനും 50,000 ത്തിനും ഇടയില്‍ ശമ്പളമുള്ള 16,500 രൂപ മുതല്‍ 20,100 രൂപ വരെ മാസം നിക്ഷേപിക്കണം.
50,000 രൂപ മുതല്‍ 60,000 രൂപ വരെ ഉള്ളവര്‍ 20,500 രൂപ മുതല്‍ 24,200 രൂപ വരെ നിക്ഷേപിക്കണം. 60,000 രൂപ മുതല്‍ 70,000 രൂപ വരെയുള്ളവര്‍ 25,000 രൂപ മുതല്‍ 28,500 രൂപ വരെയും നിക്ഷേപിക്കേണ്ടതാണ്. 70,000 രൂപ മുതല്‍ 80,000 രൂപ വരെ ശമ്പളമുള്ളവര്‍ 28,687 മുതല്‍ 33,000 രൂപ വരെയും നിക്ഷേപിക്കണം.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.