Budget Wedding Planning: വിവാഹമോഹങ്ങൾക്ക് സ്വർണം തടസമാകില്ല, വില കുതിച്ചാലും കല്യാണ ചെലവ് ലാഭിക്കാൻ വഴിയുണ്ട്!

Budget Wedding Planning: സാധാരണയായി ഇന്ത്യയിൽ വിവാഹ സീസണിന്റെ രണ്ടാം ഘട്ടം നവംബർ മുതലാണ് ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലും സ്വർണത്തിന്റെ റെക്കോർഡ് കുതിപ്പ് സാധാരണക്കാർക്ക് ഇരുട്ടടിയാണ് നൽകുന്നത്.

Budget Wedding Planning: വിവാഹമോഹങ്ങൾക്ക് സ്വർണം തടസമാകില്ല, വില കുതിച്ചാലും കല്യാണ ചെലവ് ലാഭിക്കാൻ വഴിയുണ്ട്!

പ്രതീകാത്മക ചിത്രം

Updated On: 

21 Oct 2025 08:16 AM

ഇന്ത്യൻ വിവാഹങ്ങൾക്ക് സ്വർണ്ണാഭരണങ്ങൾക്ക് പ്രധാന സ്ഥാനമുണ്ട്. എന്നാൽ, ഉത്സവ സീസണിലെ ആവശ്യകത വർധിച്ചതോടെ സ്വർണ്ണം, വെള്ളി വിലകൾ കുതിച്ചുയരുന്നത് നിരവധി കുടുംബങ്ങളുടെ വിവാഹ ബഡ്ജറ്റിനെ താളം തെറ്റിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ്ണവില 65% അധികം വർദ്ധിച്ചെന്നാണ് കണക്ക്.

സാധാരണയായി ഇന്ത്യയിൽ വിവാഹ സീസണിന്റെ രണ്ടാം ഘട്ടം നവംബർ മുതലാണ് ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലും സ്വർണത്തിന്റെ റെക്കോർഡ് കുതിപ്പ് സാധാരണക്കാർക്ക് ഇരുട്ടടിയാണ് നൽകുന്നത്. എന്നാൽ വില കുതിച്ചുയരുമ്പോഴും വിവാഹ പ്ലാനുകളിൽ വിട്ടുവീഴ്ചയില്ലാതെ, സ്വർണ്ണം വാങ്ങുന്നതിൽ പണം ലാഭിക്കാൻ വഴിയുണ്ട്.

പണം ലാഭിക്കാനുള്ള വഴികൾ

 

ഭാരം കുറഞ്ഞ ആഭരണങ്ങൾ തിരഞ്ഞെടുക്കുക

ഭാരമേറിയതും വലുതുമായ ആഭരണങ്ങൾക്ക് പകരം, ഭാരം കുറഞ്ഞ സ്വർണ്ണാഭരണങ്ങൾ തിരഞ്ഞെടുക്കുന്നത് ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. സ്വർണ്ണാഭരണങ്ങൾക്ക് പകരം വെള്ളി ആഭരണങ്ങളോ അല്ലെങ്കിൽ വില കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള ആഭരണങ്ങളോ പരിഗണിക്കാവുന്നതാണ്.

പഴയ ആഭരണങ്ങൾ 

സ്വർണ്ണത്തിന് വില വർധിച്ച സാഹചര്യത്തിൽ, നിങ്ങളുടെ കൈവശമുള്ള പഴയ സ്വർണ്ണാഭരണങ്ങൾ കൈമാറ്റം ചെയ്യുന്നതിലൂടെ പണം നേടാൻ കഴിയും. പല പ്രമുഖ ആഭരണ വ്യാപാരികളും ഉത്സവ-വിവാഹ സീസണുകളിൽ പഴയ സ്വർണ്ണം കൈമാറ്റം ചെയ്യുന്നതിന് ആകർഷകമായ എക്സ്ചേഞ്ച് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ചില ജ്വല്ലറികൾ പഴയ സ്വർണ്ണത്തിന് 100% വരെ മൂല്യം നൽകാറുണ്ട്.

ആധുനിക ഡിസൈനുകൾ

കാഴ്ചയിൽ ഭാരമുള്ളതായി തോന്നുകയും എന്നാൽ വ്യാപ്തി കൂടിയതിനാൽ ഭാരം കുറവുള്ളതുമായ ഡിസൈനുകൾ തിരഞ്ഞെടുക്കുക. അതുപോലെ പരമ്പരാഗത സ്വർണ്ണാഭരണങ്ങളെ അപേക്ഷിച്ച് ഭാരം കുറഞ്ഞ ആധുനിക ഡിസൈനുകൾ കൂടുതൽ ലാഭകരമായിരിക്കും.

പണിക്കൂലി

പ്രമുഖ ജ്വല്ലറി ബ്രാൻഡുകളെല്ലാം ഉത്സവ സീസണുകളിൽ പണിക്കൂലിയിൽ ആകർഷകമായ കിഴിവുകൾ നൽകാറുണ്ട്. ഇത്തരം ഓഫറുകൾ മനസ്സിലാക്കി അതിനനുസരിച്ച് സ്വർണാഭരണങ്ങൾ വാങ്ങാവുന്നതാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും