AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ചായ വിറ്റ് കോടീശ്വരനാകാം, ഉദാഹരണം മുമ്പിൽ തന്നെയുണ്ട്!

Business Strategies to Learn from Dolly Chaiwala: ലോകപ്രശസ്തനായ ഒരു ചായക്കച്ചവടക്കാരനാണ് ഡോളി ചായ് വാല. സുനിൽ പാട്ടീൽ എന്ന നാ​ഗ്പൂർ സ്വദേശി എങ്ങനെയാണ് ഡോളി ചായ് വാല ആയത്, കോടീശ്വരനായത് എങ്ങനെ?

ചായ വിറ്റ് കോടീശ്വരനാകാം, ഉദാഹരണം മുമ്പിൽ തന്നെയുണ്ട്!
Dolly ChaiwalaImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 19 Jan 2026 | 10:11 PM

ഒരൊറ്റ ചായ, മാറിയത് ഒരു വ്യക്തിയുടെ തന്നെ ജീവിതം. സോഷ്യൽ മീഡിയയിലൂടെയും ഇന്റർനെറ്റിലൂടെയും ലോകപ്രശസ്തനായ ഒരു ചായക്കച്ചവടക്കാരനാണ് ഡോളി ചായ് വാല. സുനിൽ പാട്ടീൽ എന്ന നാ​ഗ്പൂർ സ്വദേശി എങ്ങനെയാണ് ഡോളി ചായ് വാല ആയത്? കോടീശ്വരനായത് എങ്ങനെ? അറിയാം….

നാഗ്പൂർ സ്വദേശിയായ സുനിൽ പാട്ടീൽ കഴിഞ്ഞ 20 വർഷത്തിലേറെയായി നാഗ്പൂർ സിവിൽ ലൈൻസിന് സമീപം ചായക്കട നടത്തുന്ന വ്യക്തിയാണ്. സാധാരണ ചായക്കടകളിൽ നിന്ന് വ്യത്യസ്തമായി വളരെ സ്റ്റൈലിഷ് ആയി ചായ ഉണ്ടാക്കി നൽകുന്നതാണ് അദ്ദേഹത്തിന്റെ രീതി. വ്യത്യസ്തമായ ചായ നിർമ്മാണ ശൈലി കൊണ്ടും വസ്ത്രധാരണം കൊണ്ടുമാണ് ശ്രദ്ധേയനായത്.

 

ബിൽ ഗേറ്റ്‌സുമായുള്ള കൂടിക്കാഴ്ച

 

2024-ൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ഡോളി ചായ് വാലയുടെ കടയിലെത്തി ചായ കുടിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ഇദ്ദേഹം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ‘One Chai, please’ എന്ന് ബിൽ ഗേറ്റ്‌സ് പറയുന്ന വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. അടിപൊളി സ്റ്റൈലിൽ പാൽ ഒഴിക്കുന്നതും, ലൈറ്റർ ഉപയോഗിക്കുന്ന രീതിയും, ചായ ഗ്ലാസിലേക്ക് പകരുന്ന വേഗതയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി. ബിൽ ഗേറ്റ്‌സിന് ചായ നൽകുന്ന സമയത്ത് അദ്ദേഹം ആരാണെന്ന് ഡോളിക്ക് അറിയില്ലായിരുന്നു. വീഡിയോ വൈറലായ ശേഷമാണ് താൻ ചായ നൽകിയത് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാൾക്കാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.

ALSO READ: ജോലി ഉപേക്ഷിച്ചു, ശതകോടികളുടെ സാമ്രാജ്യത്തിലേക്ക്…ലെൻസ്കാർട്ടിന്റെ വിജയരഹസ്യം ഇതാണ്!

 

ഡോളി ചായ് വാല ഇന്ന്

 

വിദേശ രാജ്യങ്ങളിൽ പോലും ഇപ്പോൾ ഡോളി ചായ് വാലയ്ക്ക് ആരാധകരുണ്ട്. ഇന്ത്യക്കകത്തും പുറത്തും വിവിധ ഷോപ്പുകളുടെ ഉദ്ഘാടനത്തിനും ഇവന്റുകൾക്കും അതിഥിയായി അദ്ദേഹം പങ്കെടുക്കാറുണ്ട്. ഇതിനായി വലിയൊരു തുക പ്രതിഫലം വാങ്ങാറുണ്ടെന്നാണ് റിപ്പോർട്ടുകൾ.. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ളതിനാൽ ബ്രാൻഡ് പ്രൊമോഷനുകളിലൂടെയും പരസ്യങ്ങളിലൂടെയും വലിയൊരു തുക ഡോളി ചായ് വാല സമ്പാദിക്കുന്നുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന് ഏകദേശം 10 കോടി രൂപയ്ക്ക് അടുത്ത് ആസ്തി ഉണ്ടെന്നാണ് ചില സോഷ്യൽ മീഡിയ റിപ്പോർട്ടുകളും വാർത്താ വെബ്സൈറ്റുകളും സൂചിപ്പിക്കുന്നത്. എന്നാൽ തന്റെ സമ്പാദ്യത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

 

ബിസിനസ് തന്ത്രങ്ങൾ

 

പേഴ്സണൽ ബ്രാൻഡിംഗ്: നൂറുകണക്കിന് ചായക്കടക്കാർ ഉള്ള ഒരു നഗരത്തിൽ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ ഡോളിക്ക് സാധിച്ചു. വസ്ത്രധാരണം, ഹെയർസ്റ്റൈൽ, ആഭരണങ്ങൾ എന്നിവയിലൂടെ അദ്ദേഹം വ്യത്യസ്തനായി. ആളുകൾ ചായ കുടിക്കാൻ മാത്രമല്ല, ഡോളിയെ കാണാൻ കൂടിയാണ് ഇന്ന് കടയിലേക്ക് വരുന്നത്.

കച്ചവട രീതി: ചായ വെറുതെ ഗ്ലാസിലേക്ക് ഒഴിക്കുന്നതിന് പകരം രജനീകാന്ത് സ്റ്റൈലിൽ പാലൊഴിക്കുന്നതും ഗ്ലാസുകൾ കൈകാര്യം ചെയ്യുന്നതുമെല്ലാം ഒരു കലയാക്കി അദ്ദേഹം മാറ്റി. ഇത് ആളുകളെ ആകർഷിക്കുകയും വീഡിയോകൾ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

സോഷ്യൽ മീഡിയയുടെ കൃത്യമായ ഉപയോഗം: തന്റെ ചായക്കടയിലെ പ്രത്യേകതകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. ബിൽ ഗേറ്റ്‌സുമായുള്ള വീഡിയോ പുറത്തുവന്നതോടെ ഇത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ലക്ഷക്കണക്കിന് ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ഉള്ള അദ്ദേഹം ഒരു ഇൻഫ്ലുവൻസർ കൂടിയാണ്.

വരുമാനം: ചായ വിൽക്കുന്നതിൽ മാത്രം അദ്ദേഹം ഒതുങ്ങിനിന്നില്ല. ഉദ്ഘാടനങ്ങൾ, ‘Dolly Ki Tapri’ എന്ന പേരിൽ ഇന്ത്യയൊട്ടാകെ ആരംഭിച്ച ഫ്രാഞ്ചൈസികൾ, വിൻഡോസ് 11 (Windows 11) പോലുള്ള വലിയ ബ്രാൻഡുകളുടെ പ്രൊമോഷനുകളെല്ലാം മറ്റ് വരുമാന സ്രോതസ്സുകളായി.