Chai Sutta Bar: യുപിഎസ്‌സിയിൽ തോൽവി, 3 ലക്ഷത്തിൽ നിന്ന് 150 കോടിയിലേക്ക്; രണ്ട് സുഹൃത്തുക്കളുടെ വിജയ​ഗാഥ

Chai Sutta Bar Success Story: ഒരു ചെറിയ ചായക്കടയിൽ നിന്ന് ആരംഭിച്ച് ഇന്ന് രാജ്യാന്തര ബ്രാൻഡായി മാറിയ ഈ സംരംഭത്തിന്റെ പിന്നിലെ രണ്ട് കൂട്ടുക്കാരുടെ കഥ അറിയാം...

Chai Sutta Bar: യുപിഎസ്‌സിയിൽ തോൽവി, 3 ലക്ഷത്തിൽ നിന്ന് 150 കോടിയിലേക്ക്; രണ്ട് സുഹൃത്തുക്കളുടെ വിജയ​ഗാഥ

Anand Nayak, Anubhav Dubey

Published: 

25 Sep 2025 19:14 PM

ഒരിടത്ത് പരാജയപ്പെട്ടാൽ നിങ്ങളുടെ ജീവിതം അവസാനിച്ചുവെന്നല്ല അർത്ഥം, നിങ്ങൾക്ക് വേണ്ടി ഒരായിരം വിജയങ്ങൾ കാത്തിരിപ്പുണ്ട്. ഈ വാചകങ്ങൾക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ‘ചായ് സുട്ടാ ബാർ’ (Chai Sutta Bar – CSB) എന്ന ചായ ശൃംഖലയുടെ വളർച്ച. ഒരു ചെറിയ ചായക്കടയിൽ നിന്ന് ആരംഭിച്ച് ഇന്ന് രാജ്യാന്തര ബ്രാൻഡായി മാറിയ ഈ സംരംഭത്തിന്റെ പിന്നിലെ രണ്ട് കൂട്ടുക്കാരുടെ കഥ അറിയാം…

2016-ൽ ഇൻഡോറിൽ വെറും 3 ലക്ഷം രൂപ മുതൽ മുടക്കിലാണ് ബാല്യക്കാല സുഹൃത്തുക്കളായ അനുഭവ് ദുബെയും അനുരാഗ് അരുൺ റാത്തോഡും ‘ചായ് സുട്ടാ ബാർ’ ആരംഭിക്കുന്നത്. സിവിൽ സർവീസ് പരീക്ഷയിൽ പരാജയപ്പെട്ടെങ്കിലും ബിസിനസ്സിൽ വിജയിക്കാൻ അനുഭവ് ദുബെയ്ക്ക് സാധിച്ചു.

ബാല്യക്കാല സുഹൃത്തുക്കൾ

അനുഭവ് ദുബെയും ആനന്ദ് നായക്കും സ്കൂൾ കാലം മുതലേ സുഹൃത്തുക്കളാണ്. കൗമാരപ്രായത്തിൽ തന്നെ ഇരുവരുടെ വ്യത്യസ്ത ആശയങ്ങളിലൂടെ പണം സമ്പാദിച്ചിരുന്നു. പോക്കറ്റ് മണി ഉപയോഗിച്ച് അവർ സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾ വാങ്ങുകയും സുഹൃത്തുക്കൾക്ക് വാടകയ്ക്ക് നൽകുകയും പിന്നീട് ലാഭത്തിനായി വീണ്ടും വിൽക്കുകയും ചെയ്യുമായിരുന്നു.

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെ ഇരുവരും വ്യത്യസ്തമായ വഴികൾ‌ തിരഞ്ഞെടുത്തു. സിഎ, ക്യാറ്റ് എന്നിവയിലെ തിരിച്ചടികൾക്ക് ശേഷം, യുപിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കാൻ അനുഭവ് ഡൽഹിയിലേക്ക് താമസം മാറി. മറുവശത്ത്, ആനന്ദ് വസ്ത്ര ബിസിനസിലേക്ക് കാലെടുത്തുവച്ചു. വർഷങ്ങൾ കടന്നുപോയി എങ്കിലും ഒരുമിച്ച് എന്തെങ്കിലും കെട്ടിപ്പടുക്കുക എന്ന ആശയം ഇരുവരിലും ഉണ്ടായിരുന്നു.

ചെറിയ ആശയം വലിയ സ്വപ്നം

2016-ൽ ആനന്ദ് അപ്രതീക്ഷിതമായി അനുഭവിനെ വിളിച്ചു. ആ കോൾ വെറുമൊരു സൗഹൃദ സംഭാഷണം മാത്രമായിരുന്നില്ല, ഒരിക്കൽ അവർ പങ്കിട്ട സ്വപ്നത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു. ഒടുവിൽ അനുഭവ് തന്റെ കുടുംബത്തോട് പോലും പറയാതെ ബാഗുകൾ പായ്ക്ക് ചെയ്ത് ആനന്ദിനെ കാണാൻ ഇൻഡോറിലേക്ക് മടങ്ങി.

വെറും മൂന്ന് ലക്ഷം രൂപ മുടക്കി ഇരുവരും ഒരു ചായക്കട തുറക്കാൻ തീരുമാനിച്ചു. ഇൻഡോറിലെ ഒരു ഹോസ്റ്റലിന് മുന്നിലുള്ള ഒരു ചെറിയ സ്ഥലത്തായിരുന്നു അവരുടെ ആദ്യത്തെ കട. അവർ അതിന് ‘ചായ് സുട്ടാ ബാർ’ എന്ന് പേരിട്ടു. ചായ നൽകാൻ പ്ലാസ്റ്റിക് കപ്പുകൾ ഒഴിവാക്കി, കളിമൺ കപ്പുകൾ മാത്രം ഉപയോഗിച്ചു. ഇത് ചായക്ക് ഒരു പ്രത്യേക രുചി നൽകുകയും, പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്തു.

വളർച്ച

‘ചായ് സുട്ടാ ബാർ’ എന്ന പേര് തന്നെ യുവാക്കൾക്കിടയിൽ തൽക്ഷണം ശ്രദ്ധ നേടി. ഇത് ഒരു സാധാരണ ചായക്കടയല്ല എന്ന തോന്നൽ നൽകി. കോളേജ് വിദ്യാർത്ഥികളെയും യുവ പ്രൊഫഷണലുകളെയും ആകർഷിക്കുന്ന തരത്തിലുള്ള ആകർഷകമായ ഇരിപ്പിടങ്ങളും മികച്ച അന്തരീക്ഷവും ഒരുക്കി. പരമ്പരാഗത ചായകൾക്ക് പുറമെ, നിരവധി തരം ഫ്ലേവർ ചായകളും (മസാല ചായ, അദ്രാക്ക് ചായ, ചോക്ലേറ്റ് ചായ), മറ്റ് ലഘുഭക്ഷണങ്ങളും അവർ മെനുവിൽ ഉൾപ്പെടുത്തി.

നിലവിൽ ഇന്ത്യയിലെ 175-ൽ അധികം നഗരങ്ങളിലും ദുബായ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലുമായി 500-ൽ അധികം ഫ്രാഞ്ചൈസികളാണ് സി.എസ്.ബി.ക്ക് ഉള്ളത്. കോടിക്കണക്കിന് കളിമൺ കപ്പുകളാണ് പ്രതിവർഷം വിറ്റഴിക്കുന്നത്. ഇത് കളിമൺ കപ്പ് നിർമ്മാണ തൊഴിലാളികൾക്ക് വലിയ തോതിലുള്ള ഉപജീവനമാർഗമാണ് നൽകുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്