Aadhaar Rules: ആധാറിലും വമ്പന്‍ മാറ്റങ്ങള്‍; നവംബര്‍ 1 മുതല്‍ നിയമങ്ങളെല്ലാം മാറും
Aadhaar Updates November 1: ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകള്‍ക്കിടയില്‍, ഒരു സന്തോഷ വാര്‍ത്തയെത്തിയിരിക്കുകയാണ്. ആധാറുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ മാറ്റങ്ങള്‍ വരുത്തി.
ഓരോ വര്‍ഷവും രാജ്യത്ത് വ്യത്യസ്തങ്ങളായ മാറ്റങ്ങള്‍ സംഭവിക്കുന്നു. കഴിഞ്ഞ കുറേനാളുകളായി ആധാര്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യയില്‍ പൗരന്മാരുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകള്‍ക്കിടയില്‍, ഒരു സന്തോഷ വാര്‍ത്തയെത്തിയിരിക്കുകയാണ്. ആധാറുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ മാറ്റങ്ങള്‍ വരുത്തി.
2025 നവംബര്‍ മുതല്‍ ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് രേഖകള്‍ ആവശ്യമില്ല. പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ രേഖകള്‍ അപ്ലോഡ് ചെയ്യാതെ തന്നെ ഓണ്‍ലൈനായി മാറ്റാവുന്നതാണ്. ഇവ തിരുത്തുന്നതിന് ജനസേവാ കേന്ദ്രവും സന്ദര്‍ശിക്കേണ്ടി വരില്ല. ബയോമെട്രിക് അപ്‌ഡേറ്റുകള്‍ക്ക് മാത്രം ആധാര്‍ കേന്ദ്രങ്ങളില്‍ ഉടമകള്‍ എത്തിയാല്‍ മതി.
പാന്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, എംഎന്‍ആര്‍ഇജിഎ, ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ രേഖകള്‍ തുടങ്ങിയ ഡാറ്റാബേസുകളായി ലിങ്ക് ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് വിവരങ്ങള്‍ സ്വയമേവ പരിശോധിക്കാനാകും. മറ്റ് സുപ്രധാന മാറ്റങ്ങള്‍ പരിശോധിക്കാം.




- ആധാര്‍-പാന്‍ ലിങ്കിങ് 2025 ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണം. അല്ലാത്തവരുടെ പാന്‍ കാര്‍ഡ് 2026 ജനുവരി 1 മുതല്‍ നിര്‍ജ്ജീവമാകും.
- ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആധാര്‍ ഒടിപി, വീഡിയോ കെവൈസി, നേരിട്ടുള്ള പരിശോധന എന്നിവ വഴി പരിശോധന പൂര്‍ത്തിയാക്കാനാകും.
- പേര്, വിലാസം, ജനനത്തീയതി, ഫോണ്‍ നമ്പര്‍ എന്നിവ ഫോണ്‍ വഴി തന്നെ അപ്‌ഡേറ്റ് ചെയ്യാം.
Also Read: Credit Cards: ഈ സാഹചര്യങ്ങളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്, കാത്തിരിക്കുന്നത് വലിയ നഷ്ടം!
ആധാര്‍ ഇ കെവൈസി
ഓഫ്‌ലൈന്‍ ആധാര്‍ കെവൈസി, ആധാര്‍ ഇ കെവൈസി സേതു തുടങ്ങിയ സവിശേഷതകളും യുഐഡിഎഐയും എന്‍പിസിയും അവതരിപ്പിച്ചിട്ടുണ്ട്. ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍ എന്നിവയ്ക്ക് മുഴുവന്‍ ആധാര്‍ നമ്പറും നല്‍കാതെ തന്നെ ഉപഭോക്താക്കളെ തിരിച്ചറിയാന്‍ സാധിക്കുന്നതാണ്.