CIBIL Score: ആദ്യം വായ്പയെടുക്കുന്നവർക്ക് സിബിൽ സ്കോർ വേണോ? അതിൽ തീരുമാനമായി
New CIBIL Score Rule: ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യതയെ സൂചിപ്പിക്കുന്ന ഒന്നാണ് സിബിൽ സ്കോർ. 300 നും 900 നും ഇടയിലുള്ള മൂന്നക്ക സംഖ്യയായിരിക്കും ഇത്. ഈ സ്കോർ ഒരു വ്യക്തിയുടെ ലോൺ റീ പെയ്മൻ്റ് ഹിസ്റ്ററിയും നിലവിലെ വായ്പാ നിലയെയും അടിസ്ഥാനമാക്കിയുള്ളതാണ്.

Cibil Score
നിങ്ങൾ ആദ്യമായി വായ്പ എടുക്കാൻ നോക്കുന്നവരാണോ? നിങ്ങളുടെ പ്രശ്നം സിബിൽ സ്കോർ ആണോ? എന്നാൽ ഇനി പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. സിബിൽ സ്കോർ ഇല്ലാത്തതിൻ്റെ പേരിൽ ബാങ്കുകൾക്ക് നിങ്ങളുടെ വായ്പാ അപേക്ഷ നിരസിക്കാൻ കഴിയില്ലെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമായി വായ്പ എടുക്കുന്നവർക്ക് വായ്പ നൽകുന്നതിന് മുമ്പ് ക്രെഡിറ്റ് ഹിസ്റ്ററി മാത്രം അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കരുതെന്ന് ആർബിഐ ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. അതായത്, ആദ്യമായി വായ്പ എടുക്കുന്നവർക്ക് ക്രെഡിറ്റ് ഹിസ്റ്ററിയില്ല എന്ന പേരിൽ നിരസിക്കാൻ പാടില്ല.
വായ്പയ്ക്ക് ക്രെഡിറ്റ് ഹിസ്റ്ററി ആവശ്യമില്ല
ലോക്‌സഭയുടെ മൺസൂൺ സെഷനിലായിരുന്നു പ്രഖ്യാപനം, ആദ്യമായി വായ്പ എടുക്കുന്നവരുടെ വായ്പാ അപേക്ഷകൾ ക്രെഡിറ്റ് ഹിസ്റ്ററി ഇല്ല എന്നതുകൊണ്ട് മാത്രം നിരസിക്കാൻ കഴിയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്കുകളോടും ക്രെഡിറ്റ് സ്ഥാപനങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ടെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ”
സിബിൽ സ്കോർ
ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യതയെ സൂചിപ്പിക്കുന്ന ഒന്നാണ് സിബിൽ സ്കോർ. 300 നും 900 നും ഇടയിലുള്ള മൂന്നക്ക സംഖ്യയായിരിക്കും ഇത്. ഈ സ്കോർ ഒരു വ്യക്തിയുടെ ലോൺ റീ പെയ്മൻ്റ് ഹിസ്റ്ററിയും നിലവിലെ വായ്പാ നിലയെയും അടിസ്ഥാനമാക്കിയുള്ളതാണ്. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് (CIBIL) നൽകുന്ന ഈ സ്കോർ ബാങ്കുകൾ വായ്പ യോഗ്യത പരിശോധിക്കാൻ ഉപയോഗിക്കുന്നു.
കുറഞ്ഞ സ്കോർ നിബന്ധനയില്ല
വായ്പ എടുക്കുന്നവർക്ക് ആർബിഐ മിനിമം ക്രെഡിറ്റ് സ്കോർ നിശ്ചയിച്ചിട്ടില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സിബിൽ സ്കോർ നിർബന്ധമല്ലെങ്കിലും, വായ്പ അനുവദിക്കുന്നതിന് മുമ്പ് സമഗ്രമായ അന്വേഷണം നടത്താൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടം വാങ്ങുന്നയാളുടെ വായ്പ തിരിച്ചടവ് ശീലങ്ങൾ, പഴയ വായ്പകളുടെ തീർപ്പാക്കൽ, ഡിഫോൾട്ട് സ്റ്റാറ്റസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ക്രെഡിറ്റ് റിപ്പോർട്ടിൻ്റെ നിരക്ക്
ഒരു ക്രെഡിറ്റ് റിപ്പോർട്ടിന് പരമാവധി 100 രൂപ വരെ ഈടാക്കും. കൂടാതെ, ആർബിഐയുടെ 2016 ലെ നിയമം അനുസരിച്ച്, ഓരോ വ്യക്തിക്കും വർഷത്തിൽ ഒരിക്കൽ ഇലക്ട്രോണിക് രൂപത്തിൽ തൻ്റെ ക്രെഡിറ്റ് റിപ്പോർട്ട് സൗജന്യമായി ലഭിക്കും.