AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Capital of India: ഇന്ത്യയുടെ ‘സ്വർണ്ണ തലസ്ഥാനം’, ഈ കേരള ജില്ലയിൽ നടക്കുന്നത് 700 കോടിയുടെ ബിസിനസ്

Why Thrissur Known as Gold Capital of India: ഇവിടെ നിർമ്മിക്കുന്ന സ്വർണ്ണാഭരണങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും, വിദേശ രാജ്യങ്ങളിലുമെല്ലാം വ്യാപാരത്തിനായി എത്താറുണ്ട്.

Gold Capital of India: ഇന്ത്യയുടെ ‘സ്വർണ്ണ തലസ്ഥാനം’, ഈ കേരള ജില്ലയിൽ നടക്കുന്നത് 700 കോടിയുടെ ബിസിനസ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 25 Aug 2025 13:12 PM

ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങളിൽ ഒന്നാണ് സ്വർണ്ണം. എല്ലാ വർഷവും ഗണ്യമായ അളവിൽ സ്വർണ്ണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാൽ രാജ്യം മുഴുവൻ സ്വർണ്ണം വിതരണം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ വിപണി എവിടെയാണെന്ന് നിങ്ങൾക്ക് അറിയാമോ? ജൽഗാവിലും രത്ലാമിലും സ്വർണ്ണ വിപണികളുണ്ട്. അവ സ്വർണ്ണത്തിന് വളരെ പ്രശസ്തവുമാണ്, പക്ഷേ അവ ഏറ്റവും വലുതല്ല.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ വിപണി

രാജ്യത്തെ ഏറ്റവും വലിയ ബുള്ളിയൻ മാർക്കറ്റ് മുംബൈയിലെ സാവേരി ബസാറിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ സാവേരി ബസാർ ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ വിപണിയായി കണക്കാക്കപ്പെടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സ്വർണ്ണ വിപണിയാണിതെന്നും പറയപ്പെടുന്നു. 160 വർഷത്തിലേറെയായി ഈ സ്വർണ്ണ വിപണി നിലവിലുണ്ട്. 1864 ൽ പ്രശസ്ത സ്വർണ്ണ വ്യാപാരിയായ ത്രിഭോവദാസ് സാവേരിയാണ് സ്ഥാപിച്ചത് കൊണ്ടാണ് ഇതിന് സാവേരി ബസാർ എന്ന പേര് ലഭിച്ചത്.

ഇന്ത്യയുടെ സ്വർണ്ണ തലസ്ഥാനം

ഇന്ത്യയുടെ സ്വർണ്ണ തലസ്ഥാനം, സ്വർണ്ണ ന​ഗരം എന്നീ പേരുകളിൽ അറിയപ്പെടുന്ന ജില്ലയാണ് തൃശ്ശൂർ. കണക്കുകൾ പ്രകാരം പ്രതിദിനം കേരളത്തിൽ ആകെ നിർമിക്കുന്ന പ്ലെയിൻ സ്വർണ്ണാഭരണങ്ങളിൽ 70% തൃശ്ശൂരിലാണ് നിർമിക്കുന്നത്. ഇവിടെ നിർമ്മിക്കുന്ന സ്വർണ്ണാഭരണങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും, വിദേശ രാജ്യങ്ങളിലുമെല്ലാം വ്യാപാരം ചെയ്യുന്നുണ്ട്.

ALSO READ: കടുംപിടിത്തം മാറ്റി പവൽ, ഡോളർ വീണു; സ്വ‍ർണവില വീണ്ടും റെക്കോർഡിലേക്കോ?

ഏകദേശം 700 കോടി രൂപയുടെ ബിസിനസാണ് സ്വർണ്ണവുമായി ബന്ധപ്പെട്ട് ഓരോ വർഷവും തൃശ്ശൂരിൽ നടക്കുന്നത്. കേരളത്തിലെ എല്ലാ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകൾക്കും തൃശ്ശൂരിൽ ബ്രാഞ്ചുകളുണ്ട്. കൂടാതെ സ്വർണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് നിരവധി ഫാക്ടറികളും, പണിശാലകളും ഈ ജില്ലയിലുണ്ട്.

ബിസിനസ്

കേരളത്തിലെ സമ്പന്നമായ ജില്ലകളിൽ ഒന്നാണ് തൃശ്ശൂർ. സ്വർണ്ണ വ്യാപാരത്തിന് പുറമെ, ബാങ്കിങ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, റീടെയിൽ തുടങ്ങിയ മേഖലകളിലെല്ലാം തൃശ്ശൂർ മുന്നിലാണ്. ഒട്ടേറെ ബിസിനസുകാരുടെയും, സ്ഥാപനങ്ങളുടെയും ജന്മസ്ഥലം കൂടിയാണ് തൃശ്ശൂർ.