Cigarette Price: സിഗരിറ്റിന് വലിയ വില, നാളെ മുതൽ 30 ശതമാനം വരെ കൂടും

Cigarette Price Hike: പുകയില ഉൽപ്പന്നങ്ങൾക്ക് നേരത്തെ ഉണ്ടായിരുന്ന ജിഎസ്ടി നഷ്ടപരിഹാര സെസ് ഒഴിവാക്കി പകരം പുതിയ എക്സൈസ് ഡ്യൂട്ടി നടപ്പിലാക്കുന്നതിനെ തുടർന്നാണ് വില കൂടുന്നത്. ബ്രാന്‍ഡഡ്, കിങ് സൈസ് സിഗരറ്റുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബ് ബാധകമാവും.

Cigarette Price: സിഗരിറ്റിന് വലിയ വില, നാളെ മുതൽ 30 ശതമാനം വരെ കൂടും

Cigarette Price

Published: 

31 Jan 2026 | 09:43 AM

ഫെബ്രുവരി 1 മുതൽ സിഗരറ്റ് വാങ്ങാൻ വലിയ വില നൽകേണ്ടി വരും. കേന്ദ്ര സർക്കാരിന്റെ ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ എന്നിവയിലെ പരിഷ്‌കരണങ്ങളെ തുടർന്നാണ് വില വർധിക്കുന്നത്. നീളം അനുസരിച്ച് സിഗരറ്റിന് 15 മുതല്‍ 30 ശതമാനം വരെ വില വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന 69mm, 74mm എന്നീ വലിപ്പത്തിലുള്ള സിഗരറ്റുകൾക്ക് ഏകദേശം 15 ശതമാനം വരെ വില വര്‍ധനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുകയില ഉൽപ്പന്നങ്ങൾക്ക് നേരത്തെ ഉണ്ടായിരുന്ന ജിഎസ്ടി നഷ്ടപരിഹാര സെസ് ഒഴിവാക്കി പകരം പുതിയ എക്സൈസ് ഡ്യൂട്ടി നടപ്പിലാക്കുന്നതിനെ തുടർന്നാണ് വില കൂടുന്നത്. ബ്രാന്‍ഡഡ്, കിങ് സൈസ് സിഗരറ്റുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബ് ബാധകമാവും.

ഓരോ 1000 സിഗരറ്റുകൾക്കും സിഗരറ്റിന്റെ നീളം അനുസരിച്ച് 2,050 രൂപ മുതൽ 8,500 രൂപ വരെ അധിക എക്സൈസ് ഡ്യൂട്ടി ചുമത്താനാണ് തീരുമാനം. ഇത് ഓരോ സിഗരറ്റിന്റെയും വിലയിൽ വർധനവുണ്ടാക്കും. സിഗരറ്റ്, പാൻ മസാല, മറ്റ് പുകയില ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 40 ശതമാനം ജിഎസ്ടിയാണ് ബാധകമാകുക. ബീഡിക്ക് 18 ശതമാനമായിരിക്കും ജിഎസ്ടി.

ALSO READ: കേരളത്തില്‍ ഇവയുടെ ഡിമാന്‍ഡ് കൂടും; പൊന്നിനേക്കാള്‍ വിലയും വേണ്ടിവരും

പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനുമായാണ് സർക്കാർ നികുതി വർദ്ധിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. സിഗരറ്റ് നിർമ്മാതാക്കളായ കമ്പനികൾ ഈ അധിക നികുതി ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുന്നതോടെ ചില്ലറ വിപണിയിൽ നാളെ മുതൽ സിഗരറ്റിന് പുതിയ വില പ്രാബല്യത്തിൽ വരും.

പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്