Coconut Oil Price: ഒരു കിലോ വെളിച്ചെണ്ണ 155 രൂപ! അതൊക്കെ ഒരു കാലം; നൂറിൽ നിന്ന് അഞ്ഞൂറ് കേറിയ വില യാത്ര

Coconut Oil Price Hike over 5 Years: കേരളം കണ്ട ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റമായിരുന്നു ഈ വർഷത്തിലേത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ലിറ്ററിന് 529 രൂപ വരെ വില എത്തി. 2021-ൽ ഏകദേശം 150-180 രൂപ നിരക്കിലുണ്ടായിരുന്ന വെളിച്ചെണ്ണ വില, 2025 പകുതിയോടെയാണ് 500 രൂപയും കടന്ന് റെക്കോർഡ് ഉയരത്തിലെത്തിയത്.

Coconut Oil Price: ഒരു കിലോ വെളിച്ചെണ്ണ 155 രൂപ! അതൊക്കെ ഒരു കാലം; നൂറിൽ നിന്ന് അഞ്ഞൂറ് കേറിയ വില യാത്ര

Coconut Oil

Updated On: 

22 Dec 2025 14:45 PM

മലയാളികളുടെ അടുക്കള ബജറ്റ് താളം തെറ്റിയ വർഷമായിരുന്നു 2025. അതിൽ മുൻപന്തിയിലുണ്ടായിരുന്നത് വെളിച്ചെണ്ണ വിലയും. കിലോയ്ക്ക് അഞ്ഞൂറ് കടന്നായിരുന്നു കുതിപ്പ്. നാളികേര ഉൽപാദന കുറവും കൊപ്രയുടെ ലഭ്യത ഇല്ലായ്മയുമാണ് വെളിച്ചെണ്ണ വില വർദ്ധനവിന് കാരണമായത്. എന്നാൽ വെറും അഞ്ച് വർഷം കൊണ്ടാണ് നൂറിൽ നിന്നും വെളിച്ചെണ്ണ വില അഞ്ഞൂറെത്തിയതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

2021-ൽ ഏകദേശം 150-180 രൂപ നിരക്കിലുണ്ടായിരുന്ന വെളിച്ചെണ്ണ വില, 2025 പകുതിയോടെയാണ് 500 രൂപയും കടന്ന് റെക്കോർഡ് ഉയരത്തിലെത്തിയത്. 2020 ല്‍ വെളിച്ചെണ്ണയ്ക്ക് കൊച്ചിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില, കിലോഗ്രാമിന് 155.50 രൂപയായിരുന്നു. എന്നാൽ 2021 ആയപ്പോഴേക്കും വില ഇരുന്നൂറ് കടന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇത്രയും വില വര്‍ദ്ധന ആദ്യമായിട്ടാണ്.

2010 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ 165.50 രൂപയായിരുന്നു കൊച്ചി മാര്‍ക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മൊത്ത വില്‍പന വില. 2021- 2023 കാലയളവിൽ വെളിച്ചെണ്ണ വില 140 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലായിരുന്നു. മികച്ച ഉൽപ്പാദനം നടന്നതിനാൽ വിലയിൽ വലിയ മുന്നേറ്റം ഉണ്ടായിരുന്നില്ല. 2024ൽ കൊപ്രയുടെ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയതോടെ വില 200 രൂപയ്ക്ക് മുകളിലേക്ക് സാവധാനം ഉയർന്നു.

ALSO READ: വെളിച്ചെണ്ണയ്ക്ക് കഷ്ടകാലം, മലയാളികൾക്ക് നല്ല കാലം; വൻ ഇടിവിൽ തേങ്ങ വിലയും

എന്നാൽ 2025 ആയപ്പോഴേക്കും കഥയാകെ മാറി. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റമായിരുന്നു ഈ വർഷത്തിലേത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ലിറ്ററിന് 529 രൂപ വരെ വില എത്തി. കേരളത്തിലേക്ക് ആവശ്യത്തിനുള്ള തേങ്ങ ഏറെയും എത്തിക്കുന്നത് തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. കർണാടകയിൽ കരിക്കിൻ്റെ വിപണി വർധിച്ചതോടെ തേങ്ങയുടെ വരവ് കുറഞ്ഞു.

ഇവയ്ക്ക് പുറമെ കാലാവസ്ഥ മാറ്റം, കീടങ്ങളുടെ ആക്രമണം എന്നിവയും തെങ്ങ് കൃഷിയെ ബാധിച്ചു. കൊപ്ര കിട്ടാതായതും, കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഇന്തോനേഷ്യലും ഫിലിപ്പിൻസിലും നാളികേരത്തിൻ്റെ ഉത്പാദനം ഗണ്യമായി കുറഞ്ഞതും തിരിച്ചടിയായി. ആഭ്യന്തര ആവശ്യങ്ങൾക്ക് തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെ ഇന്തോനേഷ്യ നാളികേരത്തിൻ്റെയും വെളിച്ചെണ്ണയുടെയും കയറ്റുമതി നിർത്തിവെച്ചതും കേരളത്തിലെ വിലയെ ബാധിച്ചു.

എന്നാൽ വർഷാവസാനത്തിൽ വെളിച്ചെണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ തേങ്ങ ഉൽപാദനം വർദ്ധിച്ചതും അയൽസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കൊപ്ര കേരളത്തിലേക്കെത്തുന്നതാണ് നിലവിൽ വില കുറയാൻ കാരണം. തമിഴ്നാട്ടിൽ കൊപ്ര വില കുറയുന്നതും കേരളത്തിലെ വെളിച്ചെണ്ണ വിലയിൽ പ്രതിഫലിച്ചു. നിലവിൽ ലിറ്ററിന് 340 – 380 രൂപ നിലയിലാണ് വ്യാപാരം.

പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിക്കാമോ?
കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ആര്‍ത്തവ ദിനങ്ങളില്‍ ഇവ കഴിക്കണം
മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒന്നല്ല അഞ്ച് കടുവകൾ, ചാമരാജ് നഗറിൽ
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു