AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price Hike: വെളിച്ചെണ്ണ വില കുറയില്ല; ബേക്കറി വ്യവസായം ഉള്‍പ്പെടെ പ്രതിസന്ധിയില്‍

Coconut Oil Price Hike Affects Bakery Business In Kerala: ഇന്ന് വഴിയോര കച്ചവടക്കാര്‍ക്ക് വലിയ ഡിമാന്റാണ് യാത്രയ്ക്കിടെ ചായയും കടികളുമായി അവര്‍ ആളുകളെ സ്വീകരിക്കുന്നു. വളരെ ചെറിയ നിരക്കിലാണ് ഇവിടെ ചെറുകടികള്‍ ലഭിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍.

Coconut Oil Price Hike: വെളിച്ചെണ്ണ വില കുറയില്ല; ബേക്കറി വ്യവസായം ഉള്‍പ്പെടെ പ്രതിസന്ധിയില്‍
വെളിച്ചെണ്ണImage Credit source: jayk7/Getty Images Creative
shiji-mk
Shiji M K | Published: 09 Jul 2025 09:01 AM

കേരളത്തില്‍ വെളിച്ചെണ്ണ അതിന് കൈവരിക്കാവുന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ മുന്നോട്ട് പോകുകയാണ്. സംസ്ഥാനത്തെ അടുക്കളകളെ മാത്രമല്ല ഈ വില വര്‍ധവ് ബാധിക്കുന്നത്. പലഹാരങ്ങള്‍ വില്‍ക്കുന്ന ബേക്കറികളും മറ്റ് സ്ഥാപനങ്ങളുമെല്ലാം വെളിച്ചെണ്ണ വില വര്‍ധനവില്‍ വലയുകയാണ്.

ഇന്ന് വഴിയോര കച്ചവടക്കാര്‍ക്ക് വലിയ ഡിമാന്റാണ് യാത്രയ്ക്കിടെ ചായയും കടികളുമായി അവര്‍ ആളുകളെ സ്വീകരിക്കുന്നു. വളരെ ചെറിയ നിരക്കിലാണ് ഇവിടെ ചെറുകടികള്‍ ലഭിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. വെളിച്ചെണ്ണ വില ഉയര്‍ന്നതോടെ പലരും തങ്ങള്‍ വില്‍ക്കുന്ന സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് കഴിഞ്ഞു.

ചിപ്‌സ്, മിക്‌സ്ച്ചര്‍, പഴംപൊരി, ഉഴുന്നുവട, ഉള്ളിവട പോലുള്ള പലഹാരങ്ങള്‍ നിര്‍മിക്കാന്‍ തീര്‍ച്ചയായും വെളിച്ചെണ്ണ ആവശ്യമാണ്. എന്നാല്‍ എണ്ണ വില ഉയര്‍ന്നതോടെ ചെറിയ വിലയ്ക്ക് കച്ചവടം നടത്താന്‍ പലര്‍ക്കും സാധിക്കാതെയായി. ഒരു ലിറ്റര്‍ ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് നിലവില്‍ 400 രൂപയ്ക്ക് മുകളില്‍ വില നല്‍കണം.

നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കൊള്ളി വറുത്തതിന് കിലോയ്ക്ക് 280 രൂപയില്‍ നിന്നും വില 340 ലേക്ക് എത്തിയിരിക്കുകയാണ്. വെളിച്ചെണ്ണ ഉപയോഗിച്ച് നിര്‍മിക്കുന്ന മിക്‌സച്ചറിന് 480 രൂപയായും വില വധിച്ചു. അരി ഹലുവ 180 രൂപ, മൈദ ഹലുവ 260 രൂപ, ഈന്തപ്പഴം ഹലുവ 220 രൂപ, ചക്ക ഹലുവ 320 രൂപ എന്നിങ്ങനെ ഉണ്ടായിരുന്നതിന് 40 മുതല്‍ 60 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്.

Also Read: Coconut oil price hike: ഓണത്തിന്‌ വിലക്കുറവിൽ വെളിച്ചെണ്ണ; ലഭിക്കുന്നത് ഇവർക്ക്

ഓണമാകുന്നതോടെ വെളിച്ചെണ്ണയുടെ വില 600 ലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ഇനി വെളിച്ചെണ്ണ വില കുറയാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഓണം അടുത്തിരിക്കെ ഉണ്ടാകുന്ന വില വര്‍ധനവ് സാധാരണക്കാരെ ഉള്‍പ്പെടെ മോശമായി തന്നെ ബാധിക്കും. ശര്‍ക്കര വരട്ടി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്നുണ്ട്.