AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price Hike: തിങ്കളാഴ്ച മുതൽ വെളിച്ചെണ്ണ കുറഞ്ഞ വിലയിൽ, വാങ്ങേണ്ടത് ഇവിടെ നിന്ന്..

Coconut Oil Price Hike in Kerala: സപ്ലൈക്കോയ്ക്ക് രണ്ട് ലക്ഷം ലിറ്റർ വെള്ളിച്ചെണ്ണ കുറഞ്ഞ വിലയ്ക്ക് കേരഫെഡ് നൽകിയതായാണ് വിവരം. കേരഫെഡ് മാത്രമാണ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.

Coconut Oil Price Hike: തിങ്കളാഴ്ച മുതൽ വെളിച്ചെണ്ണ കുറഞ്ഞ വിലയിൽ, വാങ്ങേണ്ടത് ഇവിടെ നിന്ന്..
Coconut OilImage Credit source: Getty Images
nithya
Nithya Vinu | Published: 08 Aug 2025 12:55 PM

തിരുവനന്തപുരം: വെളിച്ചെണ്ണ വിലയിൽ ആശങ്കപ്പെടുന്ന സാധാരണക്കാർക്ക് ആശ്വാസകരമായി സർക്കാർ പ്രഖ്യാപനം. തിങ്കളാഴ്ച്ച മുതൽ കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ ലഭ്യമാക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. സപ്ലൈകോ ഔട്ട്‍ലെറ്റുകൾ വഴിയാണ് കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ ലഭിക്കുന്നത്.

529 രൂപ വിലയുള്ള കേരഫെഡ് വെളിച്ചെണ്ണ ഒരു ലിറ്ററിന് 457 രൂപക്കാണ് നൽകുക. ഒരു റേഷന്‍ കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണയാണ് ലഭിക്കുക. അധിക ലാഭം ഒഴിവാക്കുന്നതിനായി സംരംഭകരുമായി മന്ത്രി ജിആര്‍ അനില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

ALSO READ: വെളിച്ചെണ്ണ സബ്സിഡി അരലിറ്ററിന്, പക്ഷേ ഒരു ലിറ്റർ വാങ്ങണം! ഇതെന്ത് കണക്ക്?

സപ്ലൈക്കോയ്ക്ക് രണ്ട് ലക്ഷം ലിറ്റർ വെള്ളിച്ചെണ്ണ കുറഞ്ഞ വിലയ്ക്ക് കേരഫെഡ് നൽകിയതായാണ് വിവരം. കേരഫെഡ് മാത്രമാണ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. കൂടാതെ കേരഫെഡ് ഹോള്‍സെയില്‍ വില മാത്രമേ ഈടാക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, വെളിച്ചെണ്ണ കൂടാതെ മറ്റ് ഭക്ഷ്യവസ്തുക്കളും സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യാനാണ് തീരുമാനം. കൂടാതെ ഓണം പ്രമാണിച്ച് ഗിഫ്റ്റ് കാര്‍ഡുകളും വിതരണം ചെയ്യും. 18 ഇനങ്ങള്‍ ഉള്‍പ്പെട്ട സമൃദ്ധി കിറ്റ്, 10 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ഇനങ്ങള്‍ അടങ്ങിയ ശബരി കിറ്റ് എന്നിവയും സപ്ലൈക്കോ വഴി ലഭിക്കുന്നതാണ്.