AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP vs SWP vs STP: എസ്‌ഐപിയേക്കാള്‍ നല്ലത് എസ്ടിപിയും എസ്ഡബ്ല്യുപിയുമാണോ? വിദഗ്ധര്‍ പറയുന്നു

Which is Better SIP or STP or SWP: എസ്‌ഐപി മാത്രമല്ല അത്രമേല്‍ ഗുണകരമായിട്ടുള്ളതെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധനായ രജനീഷ് മേഹന്‍. സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനുകള്‍, സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാനുകള്‍ എന്നിവയും നിങ്ങള്‍ സമ്പത്തുണ്ടാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

SIP vs SWP vs STP: എസ്‌ഐപിയേക്കാള്‍ നല്ലത് എസ്ടിപിയും എസ്ഡബ്ല്യുപിയുമാണോ? വിദഗ്ധര്‍ പറയുന്നു
പ്രതീകാത്മക ചിത്രം Image Credit source: yuoak/Getty Images
shiji-mk
Shiji M K | Published: 08 Aug 2025 11:41 AM

പണം നിക്ഷേപിക്കാന്‍ നല്ലത് മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപിയാണ് എന്ന നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ എസ്‌ഐപി മാത്രമല്ല അത്രമേല്‍ ഗുണകരമായിട്ടുള്ളതെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധനായ രജനീഷ് മേഹന്‍. സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനുകള്‍, സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാനുകള്‍ എന്നിവയും നിങ്ങള്‍ സമ്പത്തുണ്ടാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

എന്താണ് എസ്ടിപി?

നിക്ഷേപ കാലാവധി പൂര്‍ത്തിയാകുകയോ അല്ലെങ്കില്‍ ഒരുമിച്ച് ഒരു വലിയ തുക ലഭിക്കുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് പണം എസ്ടിപിയില്‍ നിക്ഷേപിക്കാവുന്നതാണ്. കുറഞ്ഞ റിസ്‌ക് ഫണ്ടില്‍ നിന്നും ഇക്വിറ്റിയിലേക്ക് ക്രമേണ തുക മാറ്റികൊണ്ട് റിസ്‌ക് വര്‍ധിപ്പിക്കുന്നതാണ് രീതി.

ഉദാഹരണത്തിന് 10 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം കാലാവധി പൂര്‍ത്തിയായതിന് ശേഷം മുഴുവന്‍ തുകയും ഇക്വിറ്റി ഫണ്ടുകള്‍ നിക്ഷേപിക്കുന്നതിന് പകരം അത് ലിക്വിഡ് അല്ലെങ്കില്‍ ഡെറ്റ് ഫണ്ടില്‍ നിക്ഷേപിച്ച് എസ്ടിപി സ്ഥാപിക്കാം. ഈ തുകയില്‍ നിന്ന് ഓരോ മാസവും ഏകദേശം 83,333 രൂപ ഇക്വിറ്റി ഫണ്ടിലേക്ക് മാറ്റുന്നു.

എസ്ഡബ്ല്യുപി

വിരമിച്ചവര്‍ക്ക് ഉപയോഗപ്രദമായ നിക്ഷേപ രീതിയാണ് എസ്ഡബ്ല്യുപി. മുഴുവന്‍ നിക്ഷേപവും പിന്‍വലിക്കുന്നതിന് പകരം നിങ്ങളുടെ കോര്‍പ്പസില്‍ നിന്നും പ്രതിമാസ പിന്‍വലിക്കലുകള്‍ ഇവിടെ സാധ്യമാകുന്നു. ഒരാള്‍ക്ക് 1 കോടി വിരമിക്കല്‍ മൂലധനമുണ്ടെങ്കില്‍ പ്രതിമാസം 50,000 രൂപയുടെ എസ്ഡബ്ല്യുപി സ്ഥാപിക്കുന്നതിലൂടെ അയാള്‍ പ്രതിവര്‍ഷം 6 ലക്ഷം രൂപ വരുമാനം ലഭിക്കും. ബാക്കി പണം നിക്ഷേപത്തില്‍ തന്നെ തുടരുകയും ചെയ്യുന്നു.

നികുതി

രണ്ട് പദ്ധതികള്‍ക്കും നികുതിയുണ്ട്. എസ്ടിപിയില്‍ ഓരോ തവണ പണം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ നികുതി ബാധകമായിരിക്കും. വരുമാനത്തിന് അനുസരിച്ച് നികുതി ചുമത്തപ്പെടും.

Also Read: Investment Options: 1 കോടിയിലധികം സമ്പാദ്യമുണ്ടാക്കാന്‍ അഞ്ച് വഴികള്‍; തിരഞ്ഞെടുത്തോളൂ

എന്നാല്‍ എസ്ഡബ്ല്യുപിയില്‍ നേട്ടങ്ങള്‍ക്ക് മാത്രമേ നികുതി ഉണ്ടാകുന്നുള്ളു. നിങ്ങള്‍ എത്രകാലം വരെ നിക്ഷേപം കൈവശം വെച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും നികുതി നിരക്ക്. ഇക്വിറ്റി ഫണ്ടുകള്‍ക്ക് ഒരു വര്‍ഷത്തിലധികം നിക്ഷേപം കൈവശം വെച്ചിട്ടുണ്ടെങ്കില്‍ 1.25 ലക്ഷം മുകളിലുള്ള നേട്ടങ്ങള്‍ക്ക് 12.5 ശതമാനം നികുതി ചുമത്തും.

ഈ രണ്ട് പദ്ധതികളും വലിയൊരു സംഖ്യ സമാഹരിച്ചതിന് ശേഷം മുഴുവനായുള്ള പിന്‍വലിക്കല്‍ നടത്താതെ വീണ്ടും വരുമാനം ഉണ്ടാക്കുന്നതിനായാണ് നിങ്ങളെ സഹായിക്കുന്നത്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.