AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price Hike: വെളിച്ചെണ്ണ വില കുതിപ്പ് തമിഴ്‌നാട്ടിലെ വ്യാപാരികളുടെ തന്ത്രം?

Coconut Oil Price Hike Reason: തേങ്ങ ഉത്പാദനത്തില്‍ സംഭവിച്ച ഇടിവ് അവസരമാക്കി തേങ്ങ, വെളിച്ചെണ്ണ വിപണിയില്‍ തമിഴ്‌നാട്ടിലെ വ്യാപാരികള്‍ കൃത്രിമത്വം കാണിക്കുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Coconut Oil Price Hike: വെളിച്ചെണ്ണ വില കുതിപ്പ് തമിഴ്‌നാട്ടിലെ വ്യാപാരികളുടെ തന്ത്രം?
പ്രതീകാത്മക ചിത്രം Image Credit source: AshaSathees Photography/Getty Images
Shiji M K
Shiji M K | Published: 30 Jul 2025 | 05:24 PM

വെളിച്ചെണ്ണയോ തേങ്ങയോ അങ്ങനെ ആവശ്യത്തിന് ഉപയോഗിക്കാം എന്ന സ്ഥിതിയല്ല നിലവില്‍ കേരളത്തിലുള്ളത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ മലയാളികള്‍ ഇപ്പോള്‍ അവയ്ക്കരികിലേക്ക് പോകുന്നുള്ളൂ. വില വര്‍ധനവ് വലിയ ആഘാതം തന്നെ കേരളത്തില്‍ സൃഷ്ടിക്കുമ്പോള്‍ ഇതൊരു കൃത്രിമ വില വര്‍ധനവാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

തേങ്ങ ഉത്പാദനത്തില്‍ സംഭവിച്ച ഇടിവ് അവസരമാക്കി തേങ്ങ, വെളിച്ചെണ്ണ വിപണിയില്‍ തമിഴ്‌നാട്ടിലെ വ്യാപാരികള്‍ കൃത്രിമത്വം കാണിക്കുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്ള തേങ്ങ ഉള്‍പ്പെടെ തമിഴ്‌നാട്ടില്‍ എത്തിച്ചതാണ് കൃത്രിമം കാണിക്കുന്നതെന്നാണ് വിവരം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേങ്ങ ഉത്പാദിപ്പിക്കുന്നത് തമിഴ്‌നാടും കര്‍ണാടകയുമാണ്. നമ്മുടെ സംസ്ഥാനത്തെ തെങ്ങുകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഓരോ വര്‍ഷവും രേഖപ്പെടുത്തുന്നത്. തിരുവമ്പാടി, വടകര, പേരാമ്പ്ര, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ കൂടുതല്‍ തെങ്ങ് കൃഷിയുള്ളത്.

കേരളത്തില്‍ നിന്നും തേങ്ങ തമിഴ്‌നാട്ടിലെ വ്യാപാരികള്‍ ശേഖരിക്കുന്നു. തമിഴ്‌നാട്ടില്‍ കൊപ്രയാക്കുന്ന ജോലികള്‍ ഉള്‍പ്പെടെയുള്ളതിന് കൂലി കുറവാണ്. വെളിച്ചെണ്ണയ്ക്ക് പുറമെ പല ഉത്പന്നങ്ങളും അവര്‍ തേങ്ങയില്‍ നിന്നും നിര്‍മിക്കുന്നുണ്ട്.

Also Read: Coconut oil Price: വെളിച്ചെണ്ണ വിലയിൽ കുറവ്, അൽപ്പം ആശ്വാസം

കേരളത്തില്‍ എണ്ണ വില ഉയര്‍ന്നതോടെ ഉത്തരേന്ത്യന്‍ വ്യവസായികള്‍ വിപണിയില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. അതിനാല്‍ തന്നെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വ്യാപാരികള്‍ക്ക് കൊപ്രയും വെളിച്ചെണ്ണയും പൂഴ്ത്തിവെക്കാന്‍ ഇത് സഹായകമാകുന്നുവെന്ന് മില്ലുടമകള്‍ ആരോപിക്കുന്നു.