Coconut Oil Price: വെളിച്ചെണ്ണ ഇനി പിടിച്ചാല്‍ കിട്ടില്ല; വിലയൊക്കെ എപ്പോഴേ ‘പമ്പ’ കടന്നു

Sabarimala Mandala kalam Coconut Oil Price: പച്ചക്കറിയുടെ ഉപയോഗം വര്‍ധിക്കുന്നത് സ്വാഭാവികമായും അവയുടെ വില വര്‍ധിക്കുന്നതിനും കാരണമാകുന്നു. എന്നാല്‍ പച്ചക്കറിയേക്കാള്‍ മലയാളികളെ ഭയപ്പെടുത്തുന്ന മറ്റൊന്നുണ്ട്, സാക്ഷാല്‍ വെളിച്ചെണ്ണ.

Coconut Oil Price: വെളിച്ചെണ്ണ ഇനി പിടിച്ചാല്‍ കിട്ടില്ല; വിലയൊക്കെ എപ്പോഴേ പമ്പ കടന്നു

പ്രതീകാത്മക ചിത്രം

Published: 

17 Nov 2025 07:22 AM

ശബരിമല മണ്ഡലകാലം ആരംഭിച്ചിരിക്കുകയാണ്. നാടും നഗരവുമെല്ലാം പൂര്‍ണമായും അയ്യനില്‍ അലിയുന്ന നാളുകളാണിനി. മലയ്ക്ക് പോകുന്നവര്‍ മാത്രമല്ല ഇക്കാലയളവില്‍ വ്രതമെടുക്കുന്നത്, ഹൈന്ദവ വിശ്വാസികളായ ഭൂരിഭാഗം പേരും മണ്ഡലകാലത്ത് പച്ചക്കറി മാത്രം കഴിച്ച്, മദ്യവും മറ്റ് ലഹരി വസ്തുക്കളും ഉപേക്ഷിച്ച് ജീവിക്കും.

പച്ചക്കറിയുടെ ഉപയോഗം വര്‍ധിക്കുന്നത് സ്വാഭാവികമായും അവയുടെ വില വര്‍ധിക്കുന്നതിനും കാരണമാകുന്നു. എന്നാല്‍ പച്ചക്കറിയേക്കാള്‍ മലയാളികളെ ഭയപ്പെടുത്തുന്ന മറ്റൊന്നുണ്ട്, സാക്ഷാല്‍ വെളിച്ചെണ്ണ. വെളിച്ചെണ്ണയുടെ വില ഓണത്തില്‍ മുമ്പ് ചെന്നെത്തിയത് റെക്കോഡ് ഉയരത്തിലാണ്, എന്നാല്‍ സര്‍ക്കാരിന്റെ തക്കസമയത്തെ ഇടപെടല്‍ കാരണം വില നിയന്ത്രിക്കാനായി.

നിലവില്‍ അത്ര ചെറുതല്ലാത്ത നിരക്കിലാണ് വെളിച്ചെണ്ണ വില്‍പന. 300 രൂപയ്ക്ക് മുകളില്‍ വെളിച്ചെണ്ണയ്ക്ക് നല്‍കേണ്ടി വരുന്നത് പലരെയും ആശങ്കപ്പെടുത്തുന്നു. എന്നാല്‍ മണ്ഡലകാലത്ത് വെളിച്ചെണ്ണ ഉപയോഗം വര്‍ധിക്കുന്നത്, വില വര്‍ധനവിനും കാരണമാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കേരളത്തില്‍ നിലവില്‍ ക്വിന്റലിന് 37,200 മുതല്‍ 42,000 രൂപ വരെയാണ് വില. തേങ്ങയുടെ ലഭ്യതക്കുറവും കൊപ്ര സംഭരണത്തിലെ തടസങ്ങളുമാണ് ഇതിന് കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ മണ്ഡലകാലത്തും വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില ഉയര്‍ന്നിരുന്നു. പിന്നീട് ജനുവരിയോടെയാകും വില സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത്.

Also Read: Coconut Oil Price: അത് സംഭവിച്ചില്ലെങ്കിൽ വെളിച്ചെണ്ണ വില ഉയരും, ഒരു കിലോയ്ക്ക് ഇന്ന് നൽകേണ്ടത് ഇത്രയും രൂപ

ഉയര്‍ന്ന ബ്രാന്‍ഡിലെ വെളിച്ചെണ്ണ ലിറ്ററിന് 390 മുതല്‍ 400 രൂപ വരെയാണ് നിലവിലെ വില. സര്‍ക്കാരിന്റെ കേര വെളിച്ചെണ്ണയ്ക്കും 479 രൂപയോളം വിലയുണ്ട്. തേങ്ങയുടെ ക്ഷാമമാണ് കേരളത്തെ നിലവില്‍ ദോഷമായി ബാധിക്കുന്നത്. ഇതേസ്ഥിതി തുടരുകയാണെങ്കില്‍ മണ്ഡലകാലത്ത് വെളിച്ചെണ്ണ വീണ്ടും 600 ലേക്ക് കയറുമെന്ന ആശങ്കയും വ്യാപാരികള്‍ പങ്കുവെക്കുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും