Coconut Oil Price: വെളിച്ചെണ്ണ വില കുറയുന്നു, പച്ചക്കറി വിലയിലും മാറ്റം

Coconut Oil Price in Kerala: തമിഴ്നാട്ടിൽ കൊപ്ര വില കുറഞ്ഞതോടെ വെളിച്ചെണ്ണ വില 400 രൂപയിലും താഴുമെന്നാണ് മിൽ ഉടമകൾ സൂചിപ്പിക്കുന്നത്.

Coconut Oil Price: വെളിച്ചെണ്ണ വില കുറയുന്നു, പച്ചക്കറി വിലയിലും മാറ്റം

പ്രതീകാത്മക ചിത്രം

Updated On: 

23 Aug 2025 | 07:51 AM

ഓണക്കാലത്ത് ആശ്വാസകരമായി വെളിച്ചെണ്ണ വില കുറയുന്നു. നിലവിൽ 405 രൂപ നിരക്കിലാണ് വെളിച്ചെണ്ണ വിപണിയിൽ എത്തുന്നത്. അഞ്ഞൂറ് കടന്ന വെളിച്ചെണ്ണ ജൂലൈ അവസാനത്തോടെ 449 രൂപയായി താഴ്ന്നിരുന്നു.

കേരഫെഡ് നാളികേര സംഭരണം ആരംഭിച്ചതോടെ വരുംദിവസങ്ങളിൽ വില വീണ്ടും കുറയുമെന്നാണ് പ്രതീക്ഷ. തമിഴ്നാട്ടിൽ കൊപ്ര വില കുറഞ്ഞതോടെ വെളിച്ചെണ്ണ വില 400 രൂപയിലും താഴുമെന്നാണ് മിൽ ഉടമകൾ സൂചിപ്പിക്കുന്നത്. അതേസമയം പച്ചക്കറി വിലയും കുറയുന്നുണ്ട്. കിലോയ്ക്ക് 400 രൂപ വരെ ഉയർന്ന വെളുത്തുള്ളിക്ക് നിലവിൽ 90 – 100 രൂപയാണ് മൊത്ത വില.

നാല് കിലോ സവാളയ്ക്ക്  100 രൂപയാണ് വില. എന്നാൽ തക്കാളി, മാങ്ങ, ക്യാരറ്റ് എന്നിവയ്ക്ക് വില കൂടിയിട്ടുണ്ട്. തക്കാളി  35 രൂപ, മാങ്ങ 50 രൂപ, ക്യാരറ്റ് 60 രൂപ എന്നിങ്ങനെയാണ് മൊത്തനിരക്ക്. ചില്ലറ വിൽപ്പനയിൽ 10 മുതൽ 20രൂപ വരെ കൂടാൻ സാധ്യതയുണ്ട്. ഓണത്തിന് ഡിമാൻഡ് കൂടുമ്പോൾ വില കുതിച്ചേക്കാം.

ALSO READ: വെളിച്ചെണ്ണ വില കുറഞ്ഞു! കേരഫെഡിനോ?

പാം ഓയിൽ വില കുറയും, സുപ്രധാന നീക്കവുമായി ഇന്ത്യ

രാജ്യത്ത് പാം ഓയിൽ വില കുറയുമെന്ന് സൂചന. മലേഷ്യ കൂടാതെ കൊളംബിയ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളില്‍ നിന്നും പാമോയില്‍ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചുവെന്നാണ് വിവരം.

വെളിച്ചെണ്ണ വില ഉയർന്നതോടെയാണ് രാജ്യത്ത് പാം ഓയിൽ വില ഉയർന്നത്. പാം ഓയിലിന്റെ നാലാമത്തെയും ആറാമത്തെയും വലിയ ഉൽപ്പാദക രാജ്യങ്ങളായ കൊളംബിയയും ഗ്വാട്ടിമാലയും സാധാരണയായി തങ്ങളുടെ മിച്ച സ്റ്റോക്കുകൾ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമാണ് കയറ്റുമതി ചെയ്യുന്നത്. എന്നാൽ ഇന്ത്യയ്ക്ക് വന്‍ ഡിസ്‌കൗണ്ടില്‍ പാമോയില്‍ നല്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്.

ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടോ?
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
സിറ്റ്ഔട്ടിലെ സോഫയ്ക്കടിയിൽ മൂർഖൻ
രണ്ട് മൂർഖന്മാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
മച്ചിന് മുകളിൽ പാമ്പ്, അവസാനം പിടികൂടിയത് കണ്ടോ?
വയനാട് പുൽപ്പള്ളിയിലെ ആനത്താരയിൽ നിന്നുള്ള കാഴ്ച