AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: വെളിച്ചെണ്ണ വില കുറഞ്ഞു; സപ്ലൈകോയില്‍ മാത്രമല്ല കടകളിലും ലാഭത്തില്‍ തന്നെ

Kerala Coconut Oil Market: വെളിച്ചെണ്ണ വില കുറഞ്ഞത് ചില്ലറ വില്‍പനശാലകളില്‍ ഇന്ന് മുതല്‍ പ്രകടമാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വരെ ലിറ്ററിന് 340 രൂപ മുതല്‍ 360 രൂപ വരെയായിരുന്നു മിക്കയിടങ്ങളിലും ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില.

Coconut Oil Price: വെളിച്ചെണ്ണ വില കുറഞ്ഞു; സപ്ലൈകോയില്‍ മാത്രമല്ല കടകളിലും ലാഭത്തില്‍ തന്നെ
വെളിച്ചെണ്ണImage Credit source: jayk7/Getty Images Creative
shiji-mk
Shiji M K | Published: 26 Sep 2025 07:44 AM

നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വെളിച്ചെണ്ണ വില കുറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി വലിയ കുതിച്ചുചാട്ടം നടത്തിയ വെളിച്ചെണ്ണ വിലയാണ് താഴേക്കിറങ്ങിയത്. വിലക്കയറ്റം നിയന്ത്രിക്കാനായി സര്‍ക്കാര്‍ സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ വിതരണം ചെയ്തു തുടങ്ങിയിരുന്നു. എന്നാല്‍ കടകളില്‍ നിന്നും വാങ്ങിക്കുന്ന വെളിച്ചെണ്ണയുടെ വില അപ്പോഴും ആളുകളെ ഭയപ്പെടുത്തി.

കഴിഞ്ഞ ദിവസം 36,800 രൂപയില്‍ നിന്നും 36,700 രൂപയിലേക്കാണ് ഒരു ക്വിന്റല്‍ വെളിച്ചെണ്ണയുടെ വില താഴ്ന്നത്. കൊപ്രയുടെ വില കുറഞ്ഞതാണ് വെളിച്ചെണ്ണയ്ക്ക് ഗുണം ചെയ്തത്. എന്നാല്‍ നവരാത്രി ആഘോഷങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നത് വില വീണ്ടും ഉയരുന്നതിന് കാരണമായേക്കാമെന്ന വിലയിരുത്തലും വ്യാപാരികള്‍ക്കുണ്ട്.

വെളിച്ചെണ്ണ വില കുറഞ്ഞത് ചില്ലറ വില്‍പനശാലകളില്‍ ഇന്ന് മുതല്‍ പ്രകടമാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വരെ ലിറ്ററിന് 340 രൂപ മുതല്‍ 360 രൂപ വരെയായിരുന്നു മിക്കയിടങ്ങളിലും ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില. എന്നാല്‍ പ്രമുഖ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയ്ക്ക് 500 രൂപയ്ക്ക് മുകളിലേക്ക് വില ഉയര്‍ന്നു.

ഓണത്തിന് മുന്നോടിയായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് വെളിച്ചെണ്ണ വില 400 രൂപയ്ക്ക് താഴേക്കെത്തിയിരുന്നു. നിലവില്‍ ശബരി, കേര വെളിച്ചെണ്ണകള്‍ വിലക്കുറവില്‍ സപ്ലൈകോ വഴി സര്‍ക്കാര്‍ വീണ്ടും വിതരണം ചെയ്യുന്നുണ്ട്.

Also Read: Coconut Oil Price: വെളിച്ചെണ്ണ വാങ്ങിയോ? ഇന്നത്തെ വില…..

സബ്‌സിഡി നിരക്കില്‍ 319 രൂപയ്ക്കാണ് ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണയുടെ വില്‍പന. സബ്‌സിഡിയില്ലാത്ത വെളിച്ചെണ്ണയ്ക്ക് 359 രൂപയേ ഉള്ളൂ. കേരാഫെഡിന്റെ കേര വെളിച്ചെണ്ണ 419 രൂപയ്ക്കാണ് സപ്ലൈകോയില്‍ വില്‍ക്കുന്നത്.

എന്നാല്‍ വലിയ വിലക്കുറവിലും വെളിച്ചെണ്ണ വിപണിയില്‍ ലഭ്യമാണ്. ഇവയ്ക്ക് 200 രൂപയ്ക്ക് താഴെ മാത്രമേ പലയിടങ്ങളിലും വില വരുന്നുള്ളൂ. എന്നാല്‍ ഇതൊന്നും ശുദ്ധമായ വെളിച്ചെണ്ണയാകണമെന്നില്ല.