Coconut Oil Price: പച്ചത്തേങ്ങ ചതിച്ചാശാനേ, വില കുതിക്കുന്നു; വെളിച്ചെണ്ണ വിലയിലും വർധനവ്

Coconut oil price hike in Kerala: തേങ്ങ വില കുതിച്ചതോടെ ചിരട്ട വിലയും വർധിക്കുന്നുണ്ട്. നിലവിൽ 26 രൂപയാണ് ഒരു കിലോ ചിരട്ട വില.

Coconut Oil Price: പച്ചത്തേങ്ങ ചതിച്ചാശാനേ, വില കുതിക്കുന്നു; വെളിച്ചെണ്ണ വിലയിലും വർധനവ്

പ്രതീകാത്മക ചിത്രം

Published: 

18 Sep 2025 | 04:11 PM

സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയരുന്നു. ഓണക്കാലം കഴിഞ്ഞതോടെ വില നാനൂറ് പിന്നിട്ടിരുന്നു. പച്ചത്തേങ്ങ വില കൂടിയതോടെയാണ് വെളിച്ചെണ്ണ വിലയും വർദ്ധിക്കുന്നത്. ഓണത്തിന് 300 രൂപയിലേക്ക് താഴ്ന്ന വില ഇപ്പോൾ 375 – 400 രൂപയായി ഉയർന്നിട്ടുണ്ട്. വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്.

ഓഗസ്റ്റ് പകുതിയോടെ 56 രൂപയായി കുറഞ്ഞ പച്ചത്തേങ്ങയുടെ വില ഇന്ന് 73 രൂപയിലെത്തി. 78 രൂപയായിരുന്നു പച്ചത്തേങ്ങയുടെ ഏറ്റവും കൂടിയ വില. പച്ചത്തേങ്ങയുടെ ലഭ്യത കുറഞ്ഞതാണ് വില വർദ്ധനവിന് കാരണം. 78 രൂപയിലെത്തിയപ്പോൾ പകുതി വിളഞ്ഞ തേങ്ങ വരെ വിപണിയിലെത്തിയിരുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

ALSO READ: വെളിച്ചെണ്ണ മാത്രമല്ല, വില കുറവ് മറ്റ് സാധനങ്ങൾക്കുമുണ്ടേ, നിരക്ക് മാറുന്നത് ഇവയ്ക്ക്..

കൂടാതെ മഞ്ഞളിപ്പ്, വെള്ളീച്ച തുടങ്ങിയ രോഗങ്ങളും തേങ്ങ ഉത്പാദനം കുറയാൻ കാരണമായി. കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് പ്രധാനമായും തേങ്ങ ഉത്പാദിപ്പിക്കുന്നത്. തേങ്ങ വില കുതിച്ചതോടെ ചിരട്ട വിലയും വർധിക്കുന്നുണ്ട്. നിലവിൽ 26 രൂപയാണ് ഒരു കിലോ ചിരട്ട വില.

അതേസമയം, വെളിച്ചെണ്ണ വില കുറയ്ക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. സെപ്റ്റംബർ 22, മുതൽ പുതിയ നിരക്കിലായിരിക്കും സപ്ലൈകോയിൽ വെളിച്ചെണ്ണ വിൽക്കുന്നത്. ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയിൽ നിന്നും 319 ആയും ശബരി നോൺ സബ്‌സിഡി 389 രൂപയിൽ നിന്ന് 359 രൂപയായും കേര വെളിച്ചെണ്ണയുടെ വില 429 രൂപയിൽ നിന്നും 419 രൂപയായും കുറയ്ക്കും. 429 രൂപയ്ക്ക് നൽകുന്ന കേരഫെഡ് 419 രൂപയ്ക്ക് കൊടുക്കും.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
Viral Video: പൊറോട്ട ഗ്രേവിക്ക് 20 രൂപ, ഒടുവിൽ കുത്ത്, മർദ്ദനം
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്