Coconut Oil Price: ദീപാവലി പണിയാകും, വെളിച്ചെണ്ണ വില ഉയരുന്നു
Coconut Oil Price in Kerala: നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്കായി വടക്കേ ഇന്ത്യയിലേക്ക് കൊപ്ര സംഭരിച്ച് കൊണ്ടുപോകാന്‍ തുടങ്ങിയത് വില ഉയരാന്‍ കാരണമായിട്ടുണ്ട്.

Coconut Oil
സംസ്ഥാനത്തെ വെളിച്ചെണ്ണ വില ഉയരുന്നു. തേങ്ങ വിലയുടെ വർദ്ധനവാണ് വെളിച്ചെണ്ണ വിലയിലും പ്രതിഫലിക്കുന്നത്. തേങ്ങ വില കൂടും തോറും വെളിച്ചെണ്ണ വിലയിൽ പത്ത് മുതൽ ഇരുപത് വരെ വ്യത്യാസം വരുമെന്ന് വ്യാപാരികൾ പറയുന്നു. കൂടാതെ നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്കായി വടക്കേ ഇന്ത്യയിലേക്ക് കൊപ്ര സംഭരിച്ച് കൊണ്ടുപോകാന്‍ തുടങ്ങിയതും വില ഉയരാന്‍ കാരണമായിട്ടുണ്ട്.
ഓണക്കാലത്ത് 75-80 രൂപയായിരുന്ന തേങ്ങയുടെ ഇപ്പോഴത്തെ മൊത്ത വില 80 രൂപയാണ്. ചില്ലറ വിൽപ്പന 85-87 രൂപയുമാണ്. വില ഉയരുന്നതോടെ പൊതിക്കാത്ത തേങ്ങ 30-35 രൂപയ്ക്കും പൊതിച്ച തേങ്ങാ കിലോയ്ക്ക് 60 രൂപയ്ക്കുമാണ് നാളികേര കർഷകർ വിൽക്കുന്നത്. നിലവിൽ 390-420 രൂപയ്ക്കാണ് വിപണിയിൽ വെളിച്ചെണ്ണ ലഭ്യമാകുന്നത്.
അതേസമയം പച്ചത്തേങ്ങ വിലയും ഉയരുകയാണ്. ഓഗസ്റ്റ് പകുതിയോടെ 56 രൂപയായി കുറഞ്ഞ പച്ചത്തേങ്ങയുടെ വില 73 രൂപയിലെത്തി. പച്ചത്തേങ്ങയുടെ ലഭ്യത കുറഞ്ഞതാണ് വില വർദ്ധനവിന് കാരണം. മഞ്ഞളിപ്പ്, വെള്ളീച്ച തുടങ്ങിയ രോഗങ്ങളും തേങ്ങ ഉത്പാദനം കുറയാൻ കാരണമായിട്ടുണ്ട്.
ALSO READ: പച്ചത്തേങ്ങ ചതിച്ചാശാനേ, വില കുതിക്കുന്നു; വെളിച്ചെണ്ണ വിലയിലും വർധനവ്
വെളിച്ചെണ്ണ വില ഒരു വർഷത്തെ കണക്ക്
2024 സെപ്റ്റംബര്‍ : 260-270
ഒക്ടോബര്‍ : 270-280
നവംബര്‍ : 280-290
ഡിസംബര്‍ : 280-270
ജനുവരി : 270-280
ഫെബ്രുവരി : 270-290
മാര്‍ച്ച് : 290-300
ഏപ്രില്‍ : 300-320
മേയ് : 350-380
ജൂണ്‍ : 380-400
ജൂലായ് : 420-440
ഓഗസ്റ്റ് : 410-430
സെപ്റ്റംബര്‍ : 390-400