AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: NAV- iNAV ഇത് കേട്ടിട്ടുണ്ടോ? മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് ഇവ പ്രധാനപ്പെട്ടതാണ്

What is NAV and iNAV: ഓരോ ഫണ്ട് യൂണിറ്റിന്റെയും വില കണ്ടെത്തുന്നതിനായി നിക്ഷേപകന്‍ പോര്‍ട്ട്‌ഫോളിയോയുടെ മാര്‍ക്കറ്റ് മൂല്യം മനസിലാക്കി നിലവിലുള്ള രണ്ട് യൂണിറ്റുകളുടെ ആകെ എണ്ണം കൊണ്ട് ഹരിക്കുന്നതാണ് രീതി.

Mutual Funds: NAV- iNAV ഇത് കേട്ടിട്ടുണ്ടോ? മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് ഇവ പ്രധാനപ്പെട്ടതാണ്
മ്യൂച്വല്‍ ഫണ്ടുകള്‍ Image Credit source: jayk7/Moment/Getty Images
shiji-mk
Shiji M K | Published: 19 Sep 2025 12:21 PM

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ തീര്‍ച്ചയായും കേട്ടിരിക്കേണ്ട രണ്ട് വാക്കുകളാണ് എന്‍എവി, ഐഎന്‍എവി എന്നത്. എന്നാല്‍ ഇവ രണ്ടും വിപണിയില്‍ എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് അറിയാമോ? ഒരു നിക്ഷേപകന്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ഈ രണ്ട് വാക്കുകള്‍ എന്തിനെയാണ് അര്‍ത്ഥമാക്കുന്നതെന്ന് അറിഞ്ഞിരിക്കണം.

എന്‍എവി

ഒരു പ്രത്യേക മ്യൂച്വല്‍ ഫണ്ടിന്റെ ഓരോ ഷെയറിനുമുള്ള വിപണി മൂല്യത്തെ സൂചിപ്പിക്കുന്ന വാക്കാണ് നെറ്റ് ആസ്തി മൂല്യം അഥവ എന്‍എവി. ആകെ ആസ്തി മൂല്യത്തില്‍ നിന്ന് ബാധ്യതകള്‍ കുറച്ച് അതിനെ ഷെയറുകളുടെ എണ്ണം കൊണ്ട് ഹരിച്ചാണ് എന്‍എവി നിര്‍ണയിക്കുന്നത്.

ഓരോ ഫണ്ട് യൂണിറ്റിന്റെയും വില കണ്ടെത്തുന്നതിനായി നിക്ഷേപകന്‍ പോര്‍ട്ട്‌ഫോളിയോയുടെ മാര്‍ക്കറ്റ് മൂല്യം മനസിലാക്കി നിലവിലുള്ള രണ്ട് യൂണിറ്റുകളുടെ ആകെ എണ്ണം കൊണ്ട് ഹരിക്കുന്നതാണ് രീതി. ഉദാഹരണത്തിന് ഒരു ഫണ്ടിന് 100 കോടി രൂപയുടെ ആസ്തികളും 10 കോടി രൂപയുടെ ബാധ്യതകളും 90 ലക്ഷം യൂണിറ്റ് കുടിശികയും ഉണ്ടാങ്കില്‍ എന്‍എവി എത്രയായിരിക്കുമെന്ന് നോക്കാം.

(100 – 10) / 90 = യൂണിറ്റിന് 100 രൂപ

എന്‍എവി എന്നത് അടിസ്ഥാന ആസ്തികളുടെ മൂല്യത്തിലെ വര്‍ധനവിനെ സൂചിക്കുന്നു. എങ്കിലും അതൊരിക്കലും നേരിട്ടുള്ള ലാഭത്തെ പ്രതിഫലിപ്പിക്കുന്നില്ല. പകരം ഫണ്ടിന്റെ നിലവിലുള്ള മൂല്യത്തിന്റെയും പ്രകടനത്തിന്റെയും പ്രതീകമായി പ്രവര്‍ത്തിക്കുന്നു. മ്യൂച്വല്‍ ഫണ്ടിന്റെ മുന്‍കാല പ്രകടനം വിലയിരുത്താനും മറ്റ് ഫണ്ടുകളുമായി താരതമ്യം ചെയ്യാനും എന്‍എവി നിക്ഷേപകരെ സഹായിക്കുന്നു. കൂടാതെ ഓപ്പണ്‍ എന്‍ഡ് മ്യൂച്വല്‍ ഫണ്ടുകളില്‍ ഓഹരികള്‍ വാങ്ങിക്കുന്നതിനോ വില്‍ക്കുന്നതിനോ ഉള്ള വിലയും എന്‍എവി നിര്‍ണയിക്കുന്നു.

ഐഎന്‍എവി

ഇന്‍ഡിക്കേറ്റ് നെറ്റ് അസറ്റ് വാല്യൂ എന്നതാണ് ഐഎന്‍എവി. ഇത് മാര്‍ക്കറ്റ് ഓപ്പണായിരിക്കുമ്പോള്‍ ഒരു എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിന്റെ ആകെ ആസ്തി മൂല്യത്തിന്റെ തത്സമയ എസ്റ്റിമേഷനെ സൂചിപ്പിക്കുന്നു. ട്രേഡിങ് അവസാനിക്കുമ്പോള്‍ നിര്‍ണയിക്കപ്പെടുന്ന സാധാരണ എന്‍എവിയില്‍ നിന്ന് വ്യത്യസ്തമായി അടിസ്ഥാന ആസ്തികളുടെ ഇന്‍ട്രാഡേ വില മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന് ഐഎന്‍എവി പ്രവര്‍ത്തിക്കുന്നു.

Also Read: Mutual Funds: മുതിര്‍ന്ന പൗരന്മാര്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് അപകടമാണോ?

ട്രേഡിങ് നടക്കുമ്പോള്‍ ഇടിഎഫുകള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്ന നിക്ഷേപകര്‍ക്ക് ഐഎന്‍എവി പ്രധാന സൂചകമാണ്. ഇടിഎഫ് അല്ലെങ്കില്‍ ഫണ്ട് ഓഹരികളുടെ വില യഥാര്‍ഥ മൂല്യത്തിന് മുകളിലോ താഴെയോ ആണോ എന്ന് മനസിലാക്കാന്‍ ഐഎന്‍എവി നിക്ഷേപകരെ സഹായിക്കുന്നു. നിക്ഷേപകര്‍ക്ക് ദിവസം മുഴുവന്‍ ഈ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും കഴിയും എന്നതിനാല്‍ ഇടിഎഫുകള്‍ക്ക് ഇവ പ്രധാനമാണ്.