Coconut Price: തമിഴ്നാടിനോട് പ്രിയം, നൂറിലേക്ക് കുതിച്ച് തേങ്ങ വില; വെളിച്ചെണ്ണയോ?
Coconut Price Hike in Kerala: നാടൻ തേങ്ങയുടെ ലഭ്യത കുറയുന്നുണ്ട്. തമിഴ്നാട്ടിലെ പൊള്ളാച്ചി, നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നാണ് മാർക്കറ്റുകളിൽ പ്രധാനമായും തേങ്ങ എത്തുന്നത്.
വെളിച്ചെണ്ണയ്ക്ക് പിന്നാലെ റെക്കോർഡ് കുതിപ്പുമായി തേങ്ങ വില. ഉൽപാദനം കുറഞ്ഞതോടെയാണ് തേങ്ങ വില ഉയരാൻ തുടങ്ങിയത്. നിലവിൽ പൊതിക്കാത്ത തേങ്ങ ഒന്നിന് 38 മുതൽ 45 രൂപ വരെയാണ് മൊത്തവിപണിയിൽ വില. പൊതിച്ച തേങ്ങ കിലോയ്ക്ക് 74യായി മൊത്തവില ഉയർന്നു.
അതേസമയം, കൊപ്ര വില കൂടുന്നുണ്ട്. കിലോയ്ക്ക് 250 രൂപയാണ് വില. കൊട്ടത്തേങ്ങ ഒന്നിന് 150 രൂപയാണ്. ഈ കുതിപ്പ് തുടർന്നാൽ തേങ്ങ വില നൂറ് കടക്കുന്ന ദിനം വിദൂരമല്ലെന്ന് വ്യാപാരികൾ പറയുന്നു. സെപ്റ്റംബർ മാസത്തിൽ കിലോയ്ക്ക് 69 രൂപയായിരുന്നയിടത്ത് നിന്നാണ് 74 ആയി ഉയർന്നത്.
തേങ്ങയ്ക്കൊപ്പം വെളിച്ചെണ്ണ വിലയും മാറ്റമില്ലാതെ തുടരുന്നുണ്ട്. പായ്ക്കറ്റ് വെളിച്ചെണ്ണ വില 450 രൂപയാണ്. ആട്ടിയ വെളിച്ചെണ്ണയ്ക്ക് 440 രൂപ വരെയാണ് വില വരുന്നത്. സപ്ലൈകോയിൽ നിന്ന് 319 രൂപയ്ക്ക് സബ്സിഡി ഇനത്തിൽ വെളിച്ചെണ്ണ ലഭിക്കുന്നുണ്ട്.
ALSO READ: മണ്ഡലകാലം അടുത്തു, അങ്കം വെളിച്ചെണ്ണയും തേങ്ങയും തമ്മിൽ; നേട്ടം ഇവർക്കും..
നാടൻ തേങ്ങയുടെ ലഭ്യത കുറയുന്നുണ്ട്. തമിഴ്നാട്ടിലെ പൊള്ളാച്ചി, നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നാണ് മാർക്കറ്റുകളിൽ പ്രധാനമായും തേങ്ങ എത്തുന്നത്. ലാവസ്ഥാ വ്യതിയാനവും കർഷകർക്ക് നാളികേര കൃഷിയോടുള്ള വിമുഖതയുമാണ് ഉത്പാദനം കുറയാൻ കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.