AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ഇങ്ങനെ പോയാൽ എന്താകും പൊന്നേ! പിന്നോട്ടില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക്

Kerala Gold Price Today On October 16th: ആഭരണപ്രിയർക്കും കല്ല്യാണ ആവശ്യങ്ങൾക്കും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരെ സംബന്ധിച്ച് ഇരുട്ടടിയാണ് ഇപ്പോഴത്തെ ഉയർച്ച. വരാനിരിക്കുന്ന ദീപാവലി ധന്തേരസ് എന്നീ ആഘോഷങ്ങളെ കണക്കിലെടുത്ത് സ്വർണ്ണവില വീണ്ടും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

Kerala Gold Rate: ഇങ്ങനെ പോയാൽ എന്താകും പൊന്നേ! പിന്നോട്ടില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക്
Kerala Gold RateImage Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 16 Oct 2025 09:54 AM

തിരുവനന്തപുരം; ഒരു തരിപോലും പിന്നോട്ടില്ലാതെ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ദീപാവലി കൂടി വരാനിരിക്കെ സ്വർണ്ണത്തിന് ഡിമാൻ്റ് വർദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ഏറെ നിരാശരാക്കിയാണ് ഓരോ ദിവസവും വിലയിൽ വർദ്ധനവുണ്ടാകുന്നത്. പുതുക്കിയ കണക്കനുസരിച്ച്, ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 94,520 രൂപയാണ് ഒരു പവന് നൽകേണ്ടത്.

അതേസമയം ഒരു ​ഗ്രാമിൻ്റെ വിലയിലും മാറ്റമില്ല. 11,815 രൂപയിലാണ് ഇന്നും വിപണിയിൽ ​ഗ്രാമിന് നൽകേണ്ടത്. ഇങ്ങനെ പോയാൽ ഒരു പവന് ഒരു ലക്ഷം രൂപയാകാൻ ഇനി ദിവസങ്ങൾ മാത്രം മതിയാകും. ആഭരണപ്രിയർക്കും കല്ല്യാണ ആവശ്യങ്ങൾക്കും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരെ സംബന്ധിച്ച് ഇരുട്ടടിയാണ് ഇപ്പോഴത്തെ ഉയർച്ച. വരാനിരിക്കുന്ന ദീപാവലി ധന്തേരസ് എന്നീ ആഘോഷങ്ങളെ കണക്കിലെടുത്ത് സ്വർണ്ണവില വീണ്ടും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

ഒക്ടോബർ 14ാം തീയതി മൂന്ന് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ 94360 രൂപയായിരുന്ന നിരക്ക് ഉച്ചയ്ക്ക് ശേഷം 1200 രൂപ കുറഞ്ഞ് 93160 രൂപയിലേക്ക് എത്തിയിരുന്നു. എന്നാൽ പിന്നീട് വൈകുന്നേരം 960 രൂപ വർദ്ധിച്ച് 94120 രൂപയിലേക്ക് വീണ്ടുമെത്തി. ഒക്ടോബർ മാസത്തിലെയും ചരിത്രത്തിലെയും ഏറ്റവും കൂടിയ നിരക്കാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്.

യുഎസ് പണപ്പെരുപ്പം, യുഎസ് പലിശ നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍, ക്രൂഡ് ഓയില്‍ വിലയില്‍ അടിക്കടിയുണ്ടാകുന്ന കയറ്റിറക്കങ്ങള്‍, രൂപയുടെ മൂല്യത്തിലെ അസ്ഥിരത, ലോക നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ തുടങ്ങി വിവധി കാര്യങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ.