AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Coffee Powder Price: കാപ്പി കുടിക്കുന്നതിന് മുമ്പ് വില അറിഞ്ഞോളൂ, ആള് അല്പം റിച്ചാ…

Coffee Powder Price hike in Kerala: ആ​ഗോളതലത്തിൽ കാപ്പിവില റെക്കോർഡ് ഉയരത്തിലാണ്. കഴിഞ്ഞ വർഷത്തേക്കാൾ 20% വർദ്ധിച്ചതായാണ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക്.

Coffee Powder Price: കാപ്പി കുടിക്കുന്നതിന് മുമ്പ് വില അറിഞ്ഞോളൂ, ആള് അല്പം റിച്ചാ…
Coffee PriceImage Credit source: Getty Images
nithya
Nithya Vinu | Published: 17 Oct 2025 09:54 AM

സ്വർണം, വെളിച്ചെണ്ണ എന്നിവയ്ക്ക് പിന്നാലെ കാപ്പിവിലയും കുതിച്ചുയരുന്നു. കമ്മോഡിറ്റി ഓൺലൈൻ പ്രകാരം, നിലവിൽ ക്വിറ്റലിന് 23300 രൂപയാണ് കാപ്പി വില. കാപ്പിക്കുരുവിന്റെ ശരാശരി മൊത്തവില ഏകദേശം ഒരു കിലോയ്ക്ക് 230 രൂപ മുതൽ 250 രൂപ വരെയാണ്. ഒരു കിലോ കാപ്പിപ്പൊടിക്ക് ഏകദേശം 300 മുതൽ 600 രൂപ വരെയോ അതിൽ കൂടുതലോ വില വരുമെന്നാണ് വിവരം.

കാപ്പിയുടെ ഇനം, ബ്രാൻഡ്, വാങ്ങുന്ന സ്ഥലത്തെ ആശ്രയിച്ച് ഈ വിലയിൽ വലിയ വ്യത്യാസമുണ്ടാകും. ആ​ഗോളതലത്തിൽ കാപ്പിവില റെക്കോർഡ് ഉയരത്തിലാണ്. കഴിഞ്ഞ വർഷത്തേക്കാൾ 20% വർദ്ധിച്ചതായാണ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക്.

വില വർദ്ധനവിന്റെ കാരണങ്ങൾ

കാലാവസ്ഥാ മാറ്റങ്ങൾ: കാപ്പി ഉൽപാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങളിൽ പ്രത്യേകിച്ച് ബ്രസീൽ, വിയറ്റ്നാം എന്നിവിടങ്ങളിലെ കാലാവസ്ഥ മാറ്റങ്ങൾ ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചു. ഇത് വിതരണത്തിൽ കുറവുണ്ടാക്കി.ു അതുപോലെ ബ്രസീലിൽ ലഭിച്ച അധിക മഴയും മറ്റൊരു കാരണമാണ്.

വർദ്ധിച്ച ആവശ്യം: ലോകമെമ്പാടും കാപ്പിയുടെ ഉപഭോഗം വർധിക്കുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്.

ALSO READ: വെളിച്ചെണ്ണയെ കടത്തിവെട്ടാൻ ഉള്ളി; വരുന്നത് വമ്പൻ വിലക്കയറ്റം, ദീപാവലി പണി തരും!

വിനിമയ നിരക്ക്, പണപ്പെരുപ്പം: കാപ്പി ഉൽപാദന രാജ്യങ്ങളിലെ കറൻസികളുടെ മൂല്യത്തിലുണ്ടായ മാറ്റങ്ങൾ കയറ്റുമതി ചെയ്യുന്നവരുടെ ചെലവ് വർദ്ധിപ്പിച്ചു. ഉൽപാദന ചിലവുകളിലും ഗതാഗത ചെലവുകളിലുമുണ്ടായ വർദ്ധനവ്.

ഐസിഇ-യുടെ കാപ്പി ശേഖരം: ഇന്റർകോണ്ടിനെന്റൽ എക്സ്ചേഞ്ചിന്റെ (ഐസിഇ) കീഴിലുള്ള അറബിക്ക, റോബസ്റ്റ കാപ്പിയുടെ ശേഖരം കുറഞ്ഞതിനെ തുടർന്ന് കാപ്പിവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇറക്കുമതി തീരുവ: ബ്രസീലിൽ നിന്നുള്ള യുഎസ് ഇറക്കുമതിക്ക് 50% തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് അമേരിക്കൻ വ്യാപാരികൾ ബ്രസീലിയൻ കാപ്പി വാങ്ങാനുള്ള പുതിയ കരാറുകൾ ഒഴിവാക്കിരുന്നു. യുഎസിന്റെ സംസ്കരിക്കാത്ത കാപ്പിയുടെ മൂന്നിലൊന്ന് ബ്രസീലിൽ നിന്നാണ് വരുന്നത്. ഈ നീക്കം യുഎസിലെ കാപ്പി വിതരണം കുറയ്ക്കുകയും വില വർദ്ധിപ്പിക്കുകയും ചെയ്തു.