AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onion Price Hike: വെളിച്ചെണ്ണയെ കടത്തിവെട്ടാൻ ഉള്ളി; വരുന്നത് വമ്പൻ വിലക്കയറ്റം, ദീപാവലി പണി തരും!

Onion Price Hike in Kerala: ഭാവിയില്‍ ഉള്ളിക്ഷാമമുണ്ടാകുമെന്ന് കർഷകർ ഉറപ്പിച്ചു പറയുന്നു. വെളിച്ചെണ്ണ വിലയോടൊപ്പം ഉള്ളി വിലയും വർദ്ധിച്ചാൽ മലയാളികളുടെ അടുക്കള ബജറ്റ് താളം തെറ്റുമെന്നതിൽ സംശയം വേണ്ട.

Onion Price Hike: വെളിച്ചെണ്ണയെ കടത്തിവെട്ടാൻ ഉള്ളി; വരുന്നത് വമ്പൻ വിലക്കയറ്റം, ദീപാവലി പണി തരും!
OnionImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 16 Oct 2025 | 10:35 AM

മുംബൈ: ഉള്ളി വിലയിൽ വൻ കുതിപ്പ് ഉണ്ടാകുമെന്ന് വിവരം. മഹാരാഷ്ട്രയില്‍ തുടരുന്ന കനത്തമഴയും ദീപാവലി സീസണുമാണ് വരും മാസങ്ങളിൽ ഉള്ളി വിലയില്‍ വലിയ ചലനങ്ങളാകും ഉണ്ടാക്കുക. കനത്ത മഴയിൽ 80 ശതമാനത്തിലധികം ഉള്ളി കൃഷിയാണ് നശിച്ചത്. കേരളത്തിലെ ഉള്ളി വിലയേയും ഇത് വലിയ തോതിൽ ബാധിക്കും.

നസാക്കിൽ നിന്നാണ് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനനങ്ങളിലേക്ക് അധികവും ഉള്ളിയെത്തുന്നത്. കനത്ത മഴയിൽ ഇവിടെ മാത്രം അഞ്ച് ലക്ഷത്തിലധികം ഏക്കര്‍ ഉള്ളി കൃഷി നശിച്ചുവെന്നാണ് കണക്ക്. ഇത് ഭാവിയില്‍ ഉള്ളിക്ഷാമമുണ്ടാകുമെന്ന് കർഷകർ ഉറപ്പിച്ചു പറയുന്നു.

പല ഹൈന്ദവ കുടുംബങ്ങളിലും ദീപാവലി വ്രതാനുഷ്ഠാനങ്ങൾ പ്രമാണിച്ച് ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കാറുണ്ട്. ഇതും മറ്റൊരു വെല്ലുവിളിയാണ്.  വെളിച്ചെണ്ണ വിലയോടൊപ്പം ഉള്ളി വിലയും വർദ്ധിച്ചാൽ മലയാളികളുടെ അടുക്കള ബജറ്റ് താളം തെറ്റുമെന്നതിൽ സംശയം വേണ്ട.

ALSO READ: തമിഴ്നാടിനോട് പ്രിയം, നൂറിലേക്ക് കുതിച്ച് തേങ്ങ വില; വെളിച്ചെണ്ണയോ?

കർഷകർ പ്രതിസന്ധിയിൽ

പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ കൃഷിയിറക്കണമെന്ന് മഹാരാഷ്ട്ര സർക്കാര്‍ കർഷകരോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കർഷർ അതിന് തയ്യാറാകുന്നില്ല. ഉള്ളിക്ക് വില കൂടുമ്പോഴും അതിന്‍റെ മെച്ചം കിട്ടാത്തതാണ് കർഷകരുടെ പ്രധാന പ്രശ്നം. കിലോയ്ക്ക് എട്ട് രുപ വില കിട്ടിയാൽ എങ്ങനെ കൃഷിയിറക്കുമെന്ന് കർഷകർ ചോദിക്കുന്നു. കഴിഞ്ഞ തവണ ഒക്ടോബർ മാസത്തിൽ ക്വിന്റ്ലിന് നാലായിരവും അയ്യായിരവും വരെയായിരുന്നു ഉള്ളി വില.

സപ്ലൈകോയിൽ വമ്പിച്ച ലാഭം

വില വർദ്ധനവിനിടെ സപ്ലൈകോയിൽ അവശ്യവസ്തുക്കൾ വില കുറച്ച് നൽകുന്നത് തുടരുന്നു. 13 ഇനങ്ങൾക്കാണ് സപ്ലൈകോയിൽ വിലക്കുറവ്.  ജയ അരി, കുറുവ അരി, മട്ട അരി എന്നിവയെല്ലാം കിലോയ്ക്ക് 33 രൂപ എന്ന ഏകീകൃത വിലയിലാണ് ലഭിക്കുക. ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങുമ്പോൾ അര ലിറ്റർ സബ്‌സിഡി നിരക്കിലും അര ലിറ്റർ പൊതുവിപണി നിരക്കിലും ലഭ്യമാകും. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ആകെ വില 319 രൂപയാണ്.