ഹോട്ടൽ ഉടമകൾക്കും, ഭക്ഷണ പ്രേമികൾക്കും ഇനി നല്ലകാലം, വണിജ്യ സിലിണ്ടറിൻ്റെ വില കുറയും, ഗാർഹിക സിലിണ്ടറിലും മാറ്റം!
LPG Price Update: Commercial Gas Rates Expected to Decrease Soon: ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിച്ചതോടെ രാജ്യത്തെ എണ്ണ ഇറക്കുമതി സാധാരണ നിലയിലേക്ക് നീങ്ങി തുടങ്ങി എന്നാണ് കേന്ദ്ര സർക്കാരിൻ്റെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് വിപണിയിൽ വാണിജ്യ സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയത്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവ് വന്നതിന് പിന്നാലെ രാജ്യത്തെ ഊർജ്ജ വിതരണം സാധാരണ നിലയിലേക്ക് നീങ്ങുന്നു എന്ന് സൂചനകൾ നൽകി കേന്ദ്ര സർക്കാർ. രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കുറഞ്ഞേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ, കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇത് സംബന്ധിച്ച് എണ്ണ കമ്പനികളുമായി ചർച്ച നടത്തി അന്തിമ തീരുമാനത്തിൽ എത്തിയ ശേഷമായിരിക്കും പുതുക്കിയ വില പ്രഖ്യാപിക്കുക. ഗാർഹിക സിലിണ്ടർ വിലയിലും മാറ്റം വന്നേക്കും എന്നും വിവരങ്ങളുണ്ട്.
ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിച്ചതോടെ രാജ്യത്തെ എണ്ണ ഇറക്കുമതി സാധാരണ നിലയിലേക്ക് നീങ്ങി തുടങ്ങി എന്നാണ് കേന്ദ്ര സർക്കാരിൻ്റെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് വിപണിയിൽ വാണിജ്യ സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയത്. കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങൾ നീക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്ത് നൽകിയിരുന്നു. യുദ്ധത്തിന് മുൻപുണ്ടായിരുന്ന അവസ്ഥ പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.
ഹോട്ടൽ റസ്റ്റോറൻ്റ് ടൂറിസം മേഖലകൾക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമായിരുന്നു ഇത്. എന്നാൽ സിലിണ്ടറിൻ്റെ ഉയർന്ന വില അപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വില വർധനവ് കാരണം പല സ്ഥാപനങ്ങളും പ്രവർത്തനം അവസാനിപ്പിക്കുക പോലും ചെയ്തിരുന്നു. വിലയിൽ മാറ്റം വരുന്നതോടെ യുദ്ധത്തിന് മുൻപുണ്ടായിരുന്ന സാഹചര്യത്തിലേക്ക് മടങ്ങി പോകാനാകും എന്ന പ്രതീക്ഷയിലാണ് ഈ മേഖലയിൽ ഉള്ളവർ. അതേസമയം പി.എൻ.ജി കണക്ഷൻ ഉള്ളവർ അത് ഉപയോഗിക്കുന്നത് തുടരണം എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി പി.എൻ.ജി കണക്ഷൻ ഉള്ളവർക്ക് സിലിണ്ടർ നൽകേണ്ടതില്ല എന്ന് നേരത്തെ തീരുമാനം എടുത്തിരുന്നു. ഈ തീരുമാനം അതേ നിലയിൽ തുടർന്നേക്കും എന്നാണ് വിവരം.
Also Read: Antyodaya Anna Yojana: AAY കാര്‍ഡിന് 35 കിലോ അരി കിട്ടില്ല; ഓരോ അംഗത്തിനും ഇത്ര ധാന്യമേ ലഭിക്കൂ
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ഹോർമൂസ് അടച്ചതോടെയാണ് ഇന്ത്യയിലും ഊർജ്ജ പ്രതിസന്ധി രൂക്ഷമായത്. രജ്യത്തെ എല്ലാ മേഖലയെയും ഇത് നേരിട്ട് ബാധിച്ചു എങ്കിലും, ഹോട്ടലുകള്‍, റെസ്‌റ്റോറെൻ്റുകള്‍, കാറ്ററിംഗ് സര്‍വീസുകള്‍, ചെറുകിട ഭക്ഷണ ശാലകള്‍, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയെ നിയന്ത്രണം വലിയ തോതില്‍ പ്രതിസന്ധിയിലാക്കി. ഇന്ത്യയിലേക്കുള്ള പാചക വാതകം പ്രധാനമായും ഹോർമൂസ് വഴിയാണ് എത്തിയിരുന്നത്. ഇറക്കുമതിയില്‍ കുറവ് വന്നതോടെ കര്‍ശന നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുകായിരുന്നു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കും വിധമായിരുന്നു സര്‍ക്കാര്‍ തീരുമാനം.
സിലിണ്ടറുകള്‍ കിട്ടാതെ വന്നതോടെ കേരളത്തില്‍ ഉള്‍പ്പെടെ ഹോട്ടലുകളും റെസ്‌റ്റോറൻ്റുകളും അടച്ചിടുന്ന സാഹചര്യമുണ്ടായി. ഇതിനിടെ വാണിജ്യ സിലിണ്ടറിൻ്റെ വിലയില്‍ വലിയ തോതിൽ വർധനവ് ഉണ്ടായി. തൊള്ളായിരം രൂപയിലധികമാണ് സിലിണ്ടറിന് വർധനവ് വരുത്തിയത്. ഗാര്‍ഹിക സിലിണ്ടറുകൾക്ക് 29 രൂപയും വർധിപ്പിച്ചിരുന്നു. ഹോർമൂസിലൂടെള്ള കപ്പൽ ഗതാഗതം പഴയ രീതിയിലേക്ക് മടങ്ങുന്നതോടെ കര്യങ്ങൾ പഴയപടിയിലേക്ക് നീങ്ങും എന്നാണ് കേന്ദ്ര സർക്കാരിൻ്റെ പ്രതീക്ഷ. ഇതിനായുള്ള നീക്കങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
English Summary
In a major anticipated relief for businesses, commercial LPG cylinder prices are likely to be reduced across India. Additionally, the government has withdrawn previous restrictions on commercial LPG supply. This dual benefit will help restaurants and hoteliers lower their operating costs and ensure a smoother, uninterrupted supply of cooking gas for commercial use.