AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Antyodaya Anna Yojana: AAY കാര്‍ഡിന് 35 കിലോ അരി കിട്ടില്ല; ഓരോ അംഗത്തിനും ഇത്ര ധാന്യമേ ലഭിക്കൂ

Antyodaya Anna Yojana Beneficiaries May Soon Get a Different Ration Quota: അന്ത്യോദയ അന്നയോജന അഥവ എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് പരമാവധി സബ്‌സിഡിയില്‍ സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. പിങ്ക് നിറത്തിലുള്ള പിഎച്ച്എച്ച് കാര്‍ഡുകള്‍ക്ക് കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ വീതം റേഷന്‍ വിഹിതമാണ് നല്‍കുന്നത്.

Antyodaya Anna Yojana: AAY കാര്‍ഡിന് 35 കിലോ അരി കിട്ടില്ല; ഓരോ അംഗത്തിനും ഇത്ര ധാന്യമേ ലഭിക്കൂ
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 26 Jun 2026 | 07:09 AM

രാജ്യത്തെ റേഷന്‍ വിതരണത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. നാല് വിഭാഗങ്ങളാക്കി തിരിച്ച് അര്‍ഹതപ്പെട്ട ആളുകളിലേക്ക് കൃത്യമായി റേഷന്‍ വിതരണം ചെയ്യുകയാണിപ്പോള്‍ സര്‍ക്കാര്‍. എഎവൈ, പിഎച്ച്എച്ച്, എന്‍പിഎച്ച്എച്ച്, എന്‍പിഎച്ച്എച്ച് വൈറ്റ് എന്നിങ്ങനെ നാലുതരങ്ങളാണ് റേഷന്‍ കാര്‍ഡുകള്‍ക്ക് നിലവിലുള്ളത്. ഇവ ഓരോന്ന് വഴിയും വ്യത്യസ്ത അളവിലുള്ള റേഷന്‍ വിഹിതം വിതരണം ചെയ്യുന്നതാണ് രീതി.

അന്ത്യോദയ അന്നയോജന അഥവ എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് പരമാവധി സബ്‌സിഡിയില്‍ സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. പിങ്ക് നിറത്തിലുള്ള പിഎച്ച്എച്ച് കാര്‍ഡുകള്‍ക്ക് കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ വീതം റേഷന്‍ വിഹിതമാണ് നല്‍കുന്നത്. നീല നിറത്തിലുള്ള എന്‍പിഎച്ച്എച്ച് കാര്‍ഡിലാണെങ്കില്‍ ഭാഗികമായ സബ്‌സിഡിയില്‍ മാത്രമേ റേഷന്‍ ലഭിക്കൂ. വെള്ള നിറത്തിലുള്ള എന്‍പിഎച്ച്എച്ച് കാര്‍ഡുകള്‍ക്ക് യാതൊരുവിധത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നതല്ല.

ഓരോ കുടുംബത്തിന്റെയും വരുമാനത്തിന് അനുസരിച്ചാണ് റേഷന്‍ കാര്‍ഡ് തരം തീരുമാനിക്കുന്നത്. കുറഞ്ഞ വരുമാനമുള്ളവരും രോഗികളും ഉള്‍പ്പെടെ എഎവൈ ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ബിപിഎല്‍ കാര്‍ഡ് ഉടമകളെ അപേക്ഷിച്ച് എഎവൈ കാര്‍ഡുകാര്‍ക്ക് എത്ര അംഗങ്ങളാണെങ്കിലും 35 കിലോ അരി ലഭിക്കുന്നതാണ്, ഇനിയിപ്പോള്‍ ഒരംഗം മാത്രമേ വീട്ടില്‍ ഉള്ളതെങ്കില്‍ പോലും അവര്‍ക്ക് 35 കിലോ അരി കിട്ടും.

35 കിലോ അരി ഉണ്ടാകില്ല

35 കിലോ അരി എല്ലാവര്‍ക്കും ലഭിക്കുന്ന രീതിക്ക് മാറ്റം സംഭവിക്കാന്‍ പോകുകയാണ്. അന്ത്യോദയ അന്നയോജന പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന മാറ്റത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും ഭാഗമാകും. ഇതിലൂടെ അഞ്ചില്‍ താഴെ അംഗങ്ങളുള്ള കുടുംബത്തിന് ലഭിക്കുന്ന സൗജന്യ ഭക്ഷ്യധാന്യത്തിന്റെ അളവില്‍ കുറവ് സംഭവിക്കും.

രണ്ട് പേരുള്ള കുടുംബങ്ങള്‍ക്ക് 35 കിലോ റേഷന്‍ വിഹിതം ഉണ്ടായിരിക്കില്ലെന്നും ഭാവിയില്‍ 14 കിലോ അരി മാത്രമേ ഉണ്ടാകൂവെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. എന്നാല്‍ അഞ്ചില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി റേഷന്‍ വിഹിതം 35 കിലോയായി തുടരും.

Also Read: Kerala Ration Distribution: ഒരു ലിറ്റർ മണ്ണെണ്ണ അധികം ലഭിക്കും, വേഗം റേഷൻ കടയിലോട്ട് വിട്ടോ…

എന്തുകൊണ്ട് മാറ്റം വരുന്നു?

നിലവില്‍ അന്ത്യോദയ പദ്ധതി വഴി റേഷന്‍ വിതരണം ചെയ്യുന്നതിനും മഞ്ഞ കാര്‍ഡിലേക്ക് കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നതിലും അസമത്വം നേരിടുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഒന്നോ രണ്ടോ അംഗങ്ങള്‍ മാത്രമുള്ള കുടുംബത്തിന് കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നത് ശരിയല്ലെന്നും, ഇത് കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട ധാന്യങ്ങളുടെ പ്രതിശീര്‍ഷ അളവ് കുറയ്ക്കുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പിങ്ക് കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കുറവ് റേഷന്‍ വിഹിതമായിരിക്കും ചിലപ്പോള്‍ അന്ത്യോദയ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്നത്. അതിനാല്‍ ഈ അസമത്വം ഒഴിവാക്കി കൃത്യമായി റേഷന്‍ വിതരണം ചെയ്യുകയാണ് മാറ്റം വഴി ലക്ഷ്യമിടുന്നതെന്നും കേന്ദ്രം അറിയിച്ചു.

ഇനി എത്ര ലഭിക്കും?

നിലവില്‍ അംഗങ്ങളുടെ എണ്ണം പോലും പരിഗണിക്കാതെ ഒരു കുടുംബത്തിന് 35 കിലോ ധാന്യം എന്ന രീതിയിലാണ് വിതരണം ചെയ്യുന്നത്. എന്നാല്‍ ഈ രീതിയ്ക്ക് മാറ്റം വരുത്തി ഒരംഗത്തിന് 77 കിലോഗ്രാം ഭക്ഷ്യധാന്യം എന്നതിലേക്ക് മാറും. ഒരു കുടുംബത്തിന് കിട്ടുന്ന പരമാവധി ഭക്ഷ്യധാന്യത്തിന്റെ അളവ് 35 കിലോയായി തുടരുകയും ചെയ്യും.

English Summary

The Central Government is considering a proposal to replace the existing 35 kg foodgrain distribution under the Antyodaya Anna Yojana with a revised entitlement based on the number of family members. If implemented, the move would change how ration benefits are calculated for beneficiaries under the scheme.

Follow Us