Commodity Price: വാനോളം ഉയരാൻ വെളിച്ചെണ്ണ, ചാഞ്ചാടി പച്ചക്കറി വിലയും, നല്ലക്കാലം മറ്റൊരു കൂട്ടർക്ക്

Commodity Price Today: അമേരിക്കയുടെ മൊത്തം കാപ്പിക്കുരു ഇറക്കുമതിയിൽ നാലിൽ മൂന്നുഭാഗവും ബ്രസീലിൽനിന്നാണ്‌. എന്നാൽ ബ്രസീലിൽനിന്നുള്ള ഇറക്കുമതികൾക്ക്‌ 50 ശതമാനം നികുതി അമേരിക്ക ഏർപ്പെടുത്തിയതോടെ ഇറക്കുമതി കുറഞ്ഞു.

Commodity Price: വാനോളം ഉയരാൻ വെളിച്ചെണ്ണ, ചാഞ്ചാടി പച്ചക്കറി വിലയും, നല്ലക്കാലം മറ്റൊരു കൂട്ടർക്ക്

പ്രതീകാത്മക ചിത്രം

Published: 

19 Nov 2025 | 10:37 AM

വില കുതിപ്പിൽ മലയാളികളുടെ പ്രിയപ്പെട്ട വസ്തുക്കൾ. മണ്ഡലക്കാലം എത്തിയതോടെ വെളിച്ചെണ്ണ വില ഉയരുന്നുണ്ട്. തേങ്ങയുടെ ഡിമാൻഡ് കൂടുന്നതാണ് പ്രധാന കാരണം. നാളികേര ഉൽപാദനത്തിലെ കുറവും വെല്ലുവിളിയാണ്. ക്വിറ്റലിന് 37,200 – 42,000 രൂപ നിരക്കിലാണ് നിലവിൽ വെളിച്ചെണ്ണയുടെ വ്യാപാരം.

അതേസമയം പച്ചക്കറി വിലയും മാറുന്നുണ്ട്. തുലാവർഷം വന്നതോടെ കൃഷി ചെയ്യാനാവാത്തതും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതുമെല്ലാം പച്ചക്കറി വിലയെ ബാധിച്ചിട്ടുണ്ട്. ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ വില ഉയരുന്നുണ്ട്. 110 രൂപയായിരുന്ന തൊണ്ടൻ മുളക് 150 രൂപയായും 170 രൂപയായിരുന്ന വറ്റൽ മുളക് 200 രൂപയായും വില വർദ്ധിച്ചു. ക്യാരറ്റ്, ബീൻസ്, തക്കാളി, വെണ്ടയ്ക്ക, മുളക്, പടവലം, കാബേജ്, ബീറ്റ്‌റൂട്ട്, ചേന, ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവയുടെ വിലയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ട്.

കേരളം, കർണാടകം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിൽ നിലനിന്ന മികച്ച കാലാവസ്ഥയാണ്‌ കാപ്പി വിളവ്‌ ഉയർത്തുന്നുണ്ട്. ഉൽപാദനം കൂടുന്നതോടെ കാപ്പി കർഷകർക്ക് ഉയർന്ന വരുമാനം ഉറപ്പുവരുത്താനാകും. വയനാട്ടിൽ കാപ്പി പരിപ്പ്‌ കിലോ 415 രൂപയിലും കട്ടപ്പനയിൽ കാപ്പി പരിപ്പ്‌ 420 രൂപയിലുമാണ്‌.

ALSO READ: തേങ്ങയ്ക്ക് പിന്നാലെ കുതിച്ചുയർന്ന് കുരുമുളക്, കൊട്ടടയ്ക്ക വില; വെളിച്ചെണ്ണ നോക്കേ വേണ്ട!

അമേരിക്കയുടെ മൊത്തം കാപ്പിക്കുരു ഇറക്കുമതിയിൽ നാലിൽ മൂന്നുഭാഗവും ബ്രസീലിൽനിന്നാണ്‌. എന്നാൽ ബ്രസീലിൽനിന്നുള്ള ഇറക്കുമതികൾക്ക്‌ 50 ശതമാനം നികുതി അമേരിക്ക ഏർപ്പെടുത്തിയതോടെ ഇറക്കുമതി കുറഞ്ഞു. ഇതോടെ യു.എസ്‌ മാർക്കറ്റിൽ കാപ്പി വില കുതിക്കുകയാണ്. കുരുമുളക് വിലയും കരുത്തനായി മുന്നേറുകയാണ്. ക്രിസ്മസ് – ന്യൂ ഇയർ പ്രമാണിച്ച് യൂറോപ്യൻ വ്യാപാരികൾ സു​ഗന്ധവ്യഞ്ജനങ്ങൾ വാങ്ങുന്നതാണ് കുരുമുളകിന്റെ ഡിമാൻഡ് കൂടുന്നത്.

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്