Commodity Price: മണ്ഡലകാലം എത്തി, വെളിച്ചെണ്ണ വില ഉയരുമോ? പച്ചക്കറി – പലവ്യഞ്ജന വില കൂടി

Coconut Oil and Vegetables Price Hike: 2023ൽ ഇത്തരത്തിൽ വില ഉയർന്നപ്പോൾ കേരള- തമിഴ്നാട് സർക്കാരുകൾ തമ്മിൽ ചർച്ച നടത്തുകയും അമിത വില നിയന്ത്രിക്കുകയും ചെയ്തിരുന്നു. തുലാവർഷം വന്നതോടെ കൃഷി ചെയ്യാനാവാത്തതും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതുമെല്ലാം പച്ചക്കറി വിലയെ ബാധിച്ചിട്ടുണ്ട്.

Commodity Price: മണ്ഡലകാലം എത്തി, വെളിച്ചെണ്ണ വില ഉയരുമോ? പച്ചക്കറി - പലവ്യഞ്ജന വില കൂടി

പ്രതീകാത്മക ചിത്രം

Published: 

15 Nov 2025 09:09 AM

മണ്ഡല – മകരവിളക്ക് സീസൺ എത്തിയതോടെ വെളിച്ചെണ്ണയ്ക്ക് വില കൂടുമോ എന്ന ആശങ്കയിലാണ് മലയാളികൾ. തേങ്ങയ്ക്ക് ഡിമാൻഡ് കൂടുന്നത് ഈ കാലയളവിലാണ്. അതുകൊണ്ട് തന്നെ തേങ്ങ വില വെളിച്ചെണ്ണയേയും സ്വാധീനിക്കും. നിലവിൽ ക്വിറ്റലിന് 37200 – 42000 രൂപ നിരക്കിലാണ് കേരളത്തിൽ വെളിച്ചെണ്ണ വ്യാപാരം നടക്കുന്നത്.

2023ൽ ഇത്തരത്തിൽ വില ഉയർന്നപ്പോൾ കേരള- തമിഴ്നാട് സർക്കാരുകൾ തമ്മിൽ ചർച്ച നടത്തുകയും അമിത വില നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഈ വർഷവും വില നിയന്ത്രിക്കാൻ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന നടപടികളുണ്ടായേക്കാം.

അതേസമയം, പച്ചക്കറി, പലവ്യഞ്ജന വില കുതിച്ചുയരുകയാണ്. തുലാവർഷം വന്നതോടെ കൃഷി ചെയ്യാനാവാത്തതും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതുമെല്ലാം പച്ചക്കറി വിലയെ ബാധിച്ചിട്ടുണ്ട്. സവാള വിലയിൽ മാത്രമാണ് ആശ്വാസം. നിലവിൽ കിലോയ്ക്ക് 25 മുതൽ 30 രൂപ നിരക്കിലാണ് സവാള വിൽക്കുന്നത്.

ALSO READ: രാമച്ച വേരിന് ഡിമാന്റ് കൂടുന്നു… കുതിച്ചുയർന്നു വില…

എന്നാൽ വെണ്ട, മുളക്, പടവലം, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, കാബേജ് തുടങ്ങിയ പച്ചക്കറികളുടെ വില ഉയരുകയാണ്. 110 രൂപയായിരുന്ന തൊണ്ടൻ മുളകിന് 150 രൂപയായും 170 രൂപയായിരുന്ന വറ്റൽ മുളകിന് 200 രൂപയായും വില വർദ്ധിച്ചു.

ക്യാരറ്റ് 80, ബീൻസ് 60, സവാള 25, തക്കാളി 35, വെണ്ടയ്ക്ക 35, മുളക് 40, പടവലം 35, കാബേജ് 40, ബീറ്റ്‌റൂട്ട് 50, ചേന 60, ചെറിയ ഉള്ളി 50, ഉരുളക്കിഴങ്ങ് 45, വെളുത്തുള്ളി 200 എന്നീ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും