AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver Rate: കമ്മലും പാദസരവും വാങ്ങിച്ചിട്ട് വലിയ കാര്യമൊന്നുമില്ല; ഇങ്ങനെ ഉപയോഗിച്ചാല്‍ വെള്ളി പൊന്നിനേക്കാള്‍ നേട്ടം തരും

Silver Investment Tips: വെള്ളിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍, വെള്ളിയില്‍ നിക്ഷേപിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും എങ്ങനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വെള്ളിയില്‍ നിന്ന് നേട്ടമുണ്ടാക്കെന്ന് അറിഞ്ഞിരിക്കണം.

Silver Rate: കമ്മലും പാദസരവും വാങ്ങിച്ചിട്ട് വലിയ കാര്യമൊന്നുമില്ല; ഇങ്ങനെ ഉപയോഗിച്ചാല്‍ വെള്ളി പൊന്നിനേക്കാള്‍ നേട്ടം തരും
പ്രതീകാത്മക ചിത്രം Image Credit source: Thomas Cristofoletti/Getty Images
shiji-mk
Shiji M K | Updated On: 06 Nov 2025 17:26 PM

പണപ്പെരുപ്പം, സാമ്പത്തിക അനിശ്ചിതത്വം എന്നിവ നേരിടുമ്പോള്‍ നിക്ഷേപകര്‍ക്ക് താങ്ങും തണലുമാകുന്നത് സുരക്ഷിത ലോഹങ്ങളായ വെള്ളിയും സ്വര്‍ണവുമാണ്. സ്വര്‍ണത്തോടൊപ്പം തന്നെ വെള്ളിയും കഴിഞ്ഞ കുറച്ചുനാളുകളായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. രൂപയുടെ മൂല്യം ഇടിയുന്നു, ഡോളറിന്റെ തകര്‍ച്ച, ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടങ്ങിയ ഘട്ടങ്ങളിലാണ് ആളുകള്‍ വെള്ളിയിലുമുള്ള നിക്ഷേപം ഇരട്ടിയാക്കുന്നത്. ഇത് ലോഹത്തിന്റെ വില വര്‍ധിപ്പിക്കുന്നതിന് വഴിയൊരുക്കും.

വെള്ളിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍, വെള്ളിയില്‍ നിക്ഷേപിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും എങ്ങനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വെള്ളിയില്‍ നിന്ന് നേട്ടമുണ്ടാക്കെന്ന് അറിഞ്ഞിരിക്കണം. കൃത്യമായ നിക്ഷേപത്തിലൂടെ വെള്ളി മികച്ച നേട്ടം വാഗ്ദാനം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ വെള്ളിയില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ എങ്ങനെ നിക്ഷേപിക്കാമെന്ന് നോക്കാം.

ഭൗതിക ലോഹം

നാണയങ്ങള്‍, ബാറുകള്‍, ആഭരണങ്ങള്‍ എന്നിവ വാങ്ങി നിങ്ങള്‍ക്ക് വെള്ളിയില്‍ നിക്ഷേപം നടത്താവുന്നതാണ്. വെള്ളി നാണയങ്ങള്‍ എളുപ്പത്തില്‍ വില്‍ക്കാന്‍ സാധിക്കും. വെള്ളി ബാറുകള്‍ ഗ്രാം തൂക്കത്തിലും ലഭ്യമാണ്.

സില്‍വര്‍ ഇടിഎഫുകള്‍

ഭൗതിക വെള്ളി സ്വന്തമാക്കാതെ സില്‍വര്‍ ഇടിഎഫുകളില്‍ നിക്ഷേപം നടത്താം. ഈ ഫണ്ടുകള്‍ വെള്ളിയുടെ വിപണി വില ട്രാക്ക് ചെയ്യുകയും സാധാരണ ഓഹരികള്‍ പോലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം നടത്തുകയും ചെയ്യുന്നു.

ഡിജിറ്റല്‍ സില്‍വര്‍

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി നിങ്ങള്‍ക്ക് കുറഞ്ഞ അളവില്‍ പോലും വെള്ളി വാങ്ങിക്കാനാകും. ഓണ്‍ലൈനായി വാങ്ങിക്കുന്ന വെള്ളി, പേപ്പര്‍ലെസ് നിക്ഷേപത്തിന്റെ എല്ലാവിധ സൗകര്യങ്ങളും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

Also Read: Silver Rate: പ്രവചനങ്ങൾ ഫലിക്കുമോ? വെള്ളി വില ഉയരുന്നു, പാദസരം വാങ്ങുന്നവർ ഇതൊന്ന് അറിയണം!

സില്‍വര്‍ മൈനിങ് സ്റ്റോക്കുകള്‍

വെള്ളി ഖനനം ചെയ്‌തെടുക്കുന്ന കമ്പനികളിലും നിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ ഇവിടെ അപകട സാധ്യത വളരെ ഉയര്‍ന്നതാണ്. വെള്ളി വില മാത്രമല്ല, കമ്പനിയുടെ പ്രകടനം, വിപണി തുടങ്ങിയ കാര്യങ്ങള്‍ നേട്ടത്തെ സ്വാധീനിക്കും.

സില്‍വര്‍ ഫ്യൂച്ചറുകള്‍

പരിചയ സമ്പന്നരായ നിക്ഷേപകര്‍ക്ക് സില്‍വര്‍ ഫ്യൂച്ചറുകള്‍ മികച്ച ഓപ്ഷനാണ്. മറ്റൊരു തീയതിയില്‍ നിശ്ചിത വിലയ്ക്ക് വെള്ളി വാങ്ങാനോ വില്‍ക്കാനോ ഉള്ള കരാറാണിത്. ഉയര്‍ന്ന അപകട സാധ്യതയും ഇതിനുണ്ട്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.