DA Hike: സർക്കാർ ജീവനക്കാർക്ക് ഒക്ടോബറിലെ ശമ്പളം കൂടും; നേട്ടമായി ക്ഷാമബത്ത

Dearness Allowance for Kerala Government Employees: ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിൽ ഓരോ ഗഡു അനുവദിച്ചിരുന്നു. മൂന്ന്‌ ശതമാനം വീതമാണ്‌ നൽകിയത്‌. നവംബറിൽ നാല് ശതമാനവും നൽകും.

DA Hike: സർക്കാർ ജീവനക്കാർക്ക് ഒക്ടോബറിലെ ശമ്പളം കൂടും; നേട്ടമായി ക്ഷാമബത്ത

പ്രതീകാത്മക ചിത്രം

Published: 

31 Oct 2025 17:06 PM

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി ധനവകുപ്പ് ഉത്തരവിറക്കി. നാല് ശതമാനം ഡിഎ ആണ് അനുവദിച്ചത്. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത 18 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ഉയർന്നു. വർധിപ്പിച്ച ക്ഷാമബത്ത ഒക്ടോബർ മാസത്തിലെ ശമ്പളത്തോടൊപ്പം നൽകുന്നതാണ്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷാമബത്ത ഉയർത്തിയതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഇ‍ൗ വർഷം ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിൽ ഓരോ ഗഡു അനുവദിച്ചിരുന്നു. മൂന്ന്‌ ശതമാനം വീതമാണ്‌ നൽകിയത്‌. നവംബറിൽ നാല് ശതമാനവും നൽകും. ഇതോടെ എട്ട്‌ മാസത്തിനുള്ളിൽ 10 ശതമാനം ഡിഎ, ഡിആർ വർധന നടപ്പാക്കി. ഇനി അഞ്ച് ഗഡു കുടിശ്ശികയാണ് ഉള്ളത്.

ALSO READ: കെഎസ്ഇബിയിൽ ക്ഷാമബത്ത വർദ്ധിപ്പിച്ചു; എത്ര ശതമാനം, എന്ന് മുതൽ? അറിയേണ്ടതെല്ലാം…

അതേസമയം, കേരളത്തിലെ സാമൂഹിക സുരക്ഷ, ക്ഷേമനിധിപെൻഷൻ ഗുണഭോക്താക്കള്‍ക്ക് ക്ഷേമ പെൻഷൻ 3600 രൂപ വീതം നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചിട്ടുണ്ട്. നവംബർ 20 മുതലാണ് പെൻഷൻ വിതരണം ആരംഭിക്കുന്നത്. നവംബർ മാസത്തെ വർദ്ധിപ്പിച്ച 2000 രൂപയോടൊപ്പം നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ​ഗഡുവായ 1600 രൂപയും ലഭിക്കും. ഇതോടെ ആകെ 3600 രൂപയാണ് ഗുണഭോക്താക്കളുടെ കൈകളിലെത്തുന്നത്.

ക്ഷേമപെൻഷനായി 1864 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1,042 കോടി രൂപയും, ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയും അനുവദിച്ചതായും മന്ത്രി അറിയിച്ചു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും