Diwali 2025: ദീപാവലിയ്ക്ക് കാര്‍ വാങ്ങാം; ഹോണ്ട എലിവേറ്റിനും അമേസിനും 1.51 ലക്ഷം വരെ വിലക്കുറവ്
Diwali 2025 Car Offers: ഉത്സവകാല ഓഫറായതിനാല്‍ പരിമതികാലത്തേക്ക് മാത്രമേ ലഭ്യമാകൂവെന്ന് കമ്പനി അറിയിച്ചു. എലിവേറ്റിന് 1.51 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി എലിവേറ്റ്, അമേസ് എന്നീ മോഡലുകള്‍ക്ക് ഓഫറുകള്‍ നല്‍കുന്നതായി പ്രഖ്യാപിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ. ഉത്സവകാല ഓഫറായതിനാല്‍ പരിമതികാലത്തേക്ക് മാത്രമേ ലഭ്യമാകൂവെന്ന് കമ്പനി അറിയിച്ചു. എലിവേറ്റിന് 1.51 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. അമേസിന് 68,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കാന്‍ സാധ്യത.
ഹോണ്ട എലിവേറ്റ്
1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഹോണ്ട എലിവേറ്റിനുള്ളത്. പരമാവധി 119 bhp കരുത്തും 145 Nm torque ഉം വാഹനത്തിന് പ്രൊഡ്യൂസ് ചെയ്യാനാകും. ഹോണ്ട് എലിവേറ്റ് സിവിടിയുടെ സിവിടി ട്രാന്‍സ്മിഷന്‍ ലിറ്ററിന് 16.92 കിലോമീറ്ററും മാനുവല്‍ ഗിയര്‍ബോക്‌സിന് 15.31 കിലോമീറ്ററും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.
വാഹനത്തിന്റെ എക്‌സ് വില 11 ലക്ഷം മുതല്‍ 16.15 ലക്ഷം വരെയാണ്. SV, V, VX, ZX എന്നീ നാല് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക.
ഹോണ്ട അമേസ്
1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് അമേസിനും ഉള്ളത്. പരമാവധി 89 bhp പവറും, 100 Nm പീക്ക് ടോര്‍ക്ക് ഔട്ട്പുട്ടും പ്രൊഡ്യൂസ് ചെയ്യപ്പെടുന്നു. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ മാനുവല്‍ ഗിയര്‍ബോക്‌സും വാഹനം വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ എക്‌സ് ഷോറൂം വില 7.41 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ്.