Diwali 2025: അവസാനവട്ട ഷോപ്പിങ്ങിലാണോ? അറിഞ്ഞിരിക്കേണ്ട ക്രെഡിറ്റ് കാർഡ് ഡീലുകൾ ഇതാ..
Diwali Shopping 2025: ഉത്സവകാല ഷോപ്പിംഗ് കൂടുതൽ ലാഭകരമാക്കാൻ മുൻനിര ബാങ്കുകൾ ക്രെഡിറ്റ് കാർഡുകളിൽ ആകർഷകമായ ഓഫറുകളും കാഷ്ബാക്ക് പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
ദീപാവലി പോലുള്ള ആഘോഷവേളകളിൽ ചെലവ് വളരെ കൂടുതലാണ്. ആഭണങ്ങൾ, വസ്ത്രങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങി പട്ടിക നീളുന്നു. ഉത്സവകാല ഷോപ്പിംഗ് കൂടുതൽ ലാഭകരമാക്കാൻ മുൻനിര ബാങ്കുകൾ ക്രെഡിറ്റ് കാർഡുകളിൽ ആകർഷകമായ ഓഫറുകളും കാഷ്ബാക്ക് പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്‌സി ബാങ്ക് ഫ്ലിപ്കാർട്ട്, ആമസോൺ, ബിഗ് ബസാർ എന്നിവയിൽ നിന്നുള്ള ഓൺലൈൻ ഷോപ്പിംഗിൽ ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് നോ-കോസ്റ്റ് ഇഎംഐ ഉൾപ്പെടെ 10% വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എച്ച്ഡിഎഫ്‌സിയുടെ സ്വിഗ്ഗി കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട്, ജെനി, ഡൈൻഔട്ട് എന്നിവയിൽ നിന്നുള്ള ഭക്ഷണപാനീയങ്ങൾക്ക് 10% ക്യാഷ്ബാക്കും നൽകുന്നു.
എസ്‌ബിഐ കാർഡ്
ഇ-കൊമേഴ്‌സ് വാങ്ങലുകൾക്ക് 5% മുതൽ 10% വരെ കിഴിവുകളും അധിക റിവാർഡുകളും വാഗ്ദാനം ചെയ്യുന്ന ഖുഷിയാൻ അൺലിമിറ്റഡ് കാമ്പെയ്‌ൻ എസ്‌ബിഐ കാർഡ് ആരംഭിച്ചു. അപ്പോളോ 24×7, ബുക്ക്‌മൈഷോ, ക്ലിയർട്രിപ്പ്, ഡൊമിനോസ്, മൈന്ത്ര, നെറ്റ്മെഡ്‌സ്, എന്നിവയിൽ നിന്നുള്ള ഓൺലൈൻ ഷോപ്പിങ്ങിന് 10 മടങ്ങ് പോയിന്റുകൾ നൽകുന്നുണ്ട്. മറ്റ് എല്ലാ ഓൺലൈൻ വാങ്ങലുകളിലും കാർഡ് ഉടമകൾക്ക് 5 മടങ്ങ് റിവാർഡ് പോയിന്റുകളും ലഭിക്കുന്നതാണ്.
ALSO READ: രണ്ട് വായ്പകള്‍ എടുക്കണോ അല്ലെങ്കില്‍ ഒരൊറ്റ വലിയ വായ്പ എടുക്കണോ? ഏതാണ് നല്ലത്?
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ആമസോണിലും മിന്ത്രയിലും 10% കിഴിവുകളും പേലേറ്റർ ഇഎംഐ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. ‘ഫെസ്റ്റീവ് ബൊനാൻസ’യുടെ ഭാഗമായി, ഐസിഐസിഐ ബാങ്ക് കാർഡ് ഉടമകൾക്ക് ഓൺലൈൻ ഷോപ്പിംഗ്, മൊബൈൽ, ഇലക്ട്രോണിക്സ്, ഫാഷൻ, യാത്ര, പലചരക്ക് സാധനങ്ങൾ, ക്വിക്ക് കൊമേഴ്‌സ്, ഫർണിച്ചർ, ഡൈനിംഗ് എന്നിവയിലെ മുൻനിര ബ്രാൻഡുകളിൽ ആകർഷകമായ ഡീലുകൾ നൽകുന്നുണ്ട്. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 50,000 രൂപ വരെ കിഴിവുകളും ക്യാഷ്ബാക്കും തിരഞ്ഞെടുത്ത വാങ്ങലുകൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭ്യമാണ്.
ആക്സിസ് ബാങ്ക്
സ്വിഗ്ഗി, സൊമാറ്റോ, ബിഗ്ബാസ്‌ക്കറ്റ് എന്നിവ വഴിയുള്ള ഷോപ്പിങ്ങിന് ആക്‌സിസ് ബാങ്ക് 10% വരെ ക്യാഷ്ബാക്ക് നൽകുന്നു. ഫ്ലിപ്കാർട്ട് ആക്സിസ് കാർഡ് വഴി ഫ്ലിപ്കാർട്ട് വാങ്ങലുകൾക്ക് 5% ക്യാഷ്ബാക്കും എയർടെൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡും ഉൾപ്പെടുന്ന കോ-ബ്രാൻഡഡ് കാർഡുകൾ റീചാർജുകൾക്ക് 25% വരെ ക്യാഷ്ബാക്കും നൽകുന്നുണ്ട്.