EPFO: ഇപിഎഫ്ഒ ഉപഭോക്താക്കള്‍ക്ക് സന്തോഷവാർത്ത, പെൻഷൻ തുകയിൽ വർധന; ഇത്രയും കൂടിയേക്കാം…
EPFO Diwali: 2025,നിലവിൽ, ഇപിഎഫ്ഒ-യുടെ കീഴിലുള്ള 96 ശതമാനത്തിലധികം പെൻഷൻകാർക്കും പ്രതിമാസം 4,000 രൂപയിൽ താഴെ മാത്രമാണ് പെൻഷൻ ലഭിക്കുന്നത്.

Money Image (8)
ദീപാവലി അടുത്തുവരെ, ഇപിഎഫ്ഒ ഉപഭോക്താക്കൾക്ക് മറ്റൊരു സന്തോഷവാർത്ത. പെൻഷൻ പദ്ധതിയായ ഇപിഎസ്-ൻ്റെ ഭാഗമായിട്ടുള്ള പെൻഷൻ തുക വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 1,000 രൂപ മാത്രമുള്ള മിനിമം പെൻഷൻ, ദീപാവലിയോടനുബന്ധിച്ച് 2,500 രൂപയായി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. 7,500 രൂപയായി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും, നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് അത്തരമൊരു വർദ്ധനവ് ഉണ്ടാകാൻ സാധ്യത കുറവാണ്.
തൊഴിലുടമകളുടെ വേതനത്തിന്റെ 8.33 ശതമാനവും കേന്ദ്രത്തിന്റെ 1.16 ശതമാനം (പ്രതിമാസം 15,000 രൂപ വരെ) ചേർത്താണ് പെൻഷൻ തുക വരുന്നത്. നിലവിൽ, ഇപിഎഫ്ഒ-യുടെ കീഴിലുള്ള 96 ശതമാനത്തിലധികം പെൻഷൻകാർക്കും പ്രതിമാസം 4,000 രൂപയിൽ താഴെ മാത്രമാണ് പെൻഷൻ ലഭിക്കുന്നത്. അതുകൊണ്ട്, വർദ്ധനവ് ഉണ്ടായാൽ രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് പെൻഷൻകാർക്ക് ആശ്വാസകരമാകും.
ഒക്ടോബർ 10-11 തീയതികളിൽ ബെംഗളൂരുവിൽ നടക്കുന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (CBT) യോഗത്തിൽ ഇത് സംബന്ധിച്ച പ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ ഇപിഎഫ്ഒ 3.0 എന്ന പ്ലാറ്റ്‌ഫോമിനെക്കുറിച്ചും യോഗത്തിൽ ചർച്ചകൾ നടക്കും. പിഎഫ് അക്കൗണ്ടുകളിൽ നിന്ന് എടിഎം/യുപിഐ വഴി ഭാഗികമായി പണം പിൻവലിക്കാനുള്ള സൗകര്യമാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. ഇത് പെൻഷൻകാർക്ക് അവരുടെ അക്കൗണ്ടുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കും.