AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

FD vs Bonds: 5 വര്‍ഷംകൊണ്ട് 10 ലക്ഷമുണ്ടാക്കാന്‍ എഫ്ഡി vs ബോണ്ട്; എതാണ് കൂടുതല്‍ മികച്ചത്

Best Investment Option For 5 Years: സുരക്ഷിതമാണെങ്കിലും താരതമ്യേന കുറഞ്ഞ വരുമാനമാണ് സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഇവിടെയാണ് മറ്റൊരു നിക്ഷേപ മാര്‍ഗത്തിന്റെ പ്രസക്തി. എഫ്ഡികളേക്കാള്‍ വരുമാനം നല്‍കുന്നവയാണ് ബോണ്ടുകളെന്നാണ് പൊതുവേയുള്ള അഭിപ്രായം.

FD vs Bonds: 5 വര്‍ഷംകൊണ്ട് 10 ലക്ഷമുണ്ടാക്കാന്‍ എഫ്ഡി vs ബോണ്ട്; എതാണ് കൂടുതല്‍ മികച്ചത്
പ്രതീകാത്മക ചിത്രം Image Credit source: anand purohit/Moment/Getty Images
shiji-mk
Shiji M K | Updated On: 22 Sep 2025 18:16 PM

സമ്പാദ്യം വളര്‍ത്തിയെടുക്കുന്നതിനായി ഇന്ത്യക്കാര്‍ തിരഞ്ഞെടുക്കുന്ന പരമ്പരാഗത മാര്‍ഗങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപങ്ങള്‍ അഥവ എഫ്ഡികള്‍. ഒരു ബാങ്കില്‍ പണം നിക്ഷേപിക്കുക, അതിന് നിശ്ചിത പലിശ വാങ്ങിക്കുക, കാലാവധി കഴിയുമ്പോള്‍ പണം പിന്‍വലിക്കുക, ഇതാണ് എഫ്ഡികളുടെ രീതി. സുരക്ഷിത നിക്ഷേപമായതിനാലാണ് എഫ്ഡികള്‍ക്ക് ഇന്ത്യക്കാര്‍ക്കിടയില്‍ ഇത്രയേറെ പ്രചാരമുള്ളത്.

സുരക്ഷിതമാണെങ്കിലും താരതമ്യേന കുറഞ്ഞ വരുമാനമാണ് സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഇവിടെയാണ് മറ്റൊരു നിക്ഷേപ മാര്‍ഗത്തിന്റെ പ്രസക്തി. എഫ്ഡികളേക്കാള്‍ വരുമാനം നല്‍കുന്നവയാണ് ബോണ്ടുകളെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇത് ശരിയാണോ എന്ന് പരിശോധിക്കാം.

സ്ഥിര നിക്ഷേപങ്ങള്‍

കുറഞ്ഞ റിസ്‌കും സ്ഥിരമായ വരുമാനവുമാണ് എഫ്ഡികളിലേക്കുള്ള പ്രധാന ആകര്‍ഷണം. എന്നാല്‍ നിലവിലെ പലിശ നിരക്കുകള്‍ പലപ്പോഴും പണപ്പെരുപ്പത്തെ മറികടക്കുന്നതില്‍ പരാജയപ്പെടുന്നു. ഉദാഹരണത്തിന് 2 വര്‍ഷത്തില്‍ താഴെയുള്ള എഫ്ഡികള്‍ക്ക് എസ്ബിഐ 6.75 ശതമാനം പലിശയാണ് നല്‍കുന്നത്. ഇത് പലപ്പോഴും നിലവിലുള്ള പണപ്പെരുപ്പത്തിന് തുല്യമോ കുറവോ ആണ്. ഇത്തരം എഫ്ഡികളില്‍ കാലക്രമേണ യഥാര്‍ഥ വാങ്ങല്‍ ശേഷി നഷ്ടപ്പെട്ടേക്കാം.

ബോണ്ടുകള്‍

ഒരു ബോണ്ട് എന്നത് അടിസ്ഥാനപരമായി നിങ്ങള്‍ ഒരു കമ്പനിക്കോ സര്‍ക്കാരിനോ നല്‍കുന്ന വായ്പയാണ്. ഇത് സ്ഥിരമായി പലിശ നല്‍കുകയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുതലും തിരികെ നല്‍കുന്നു. സ്‌റ്റോക്കുകളില്‍ നിന്ന് വ്യത്യസ്തമായി ബോണ്ടുകള്‍ സ്ഥിര വരുമാനം നല്‍കുന്നവയാണ്.

ഗവണ്‍മെന്റ്, എഎഎ റേറ്റിംഗ് ഉള്ള കോര്‍പ്പറേറ്റ് ബോണ്ടുകള്‍ ഉയര്‍ന്ന സുരക്ഷയുള്ളതായി കണക്കാക്കുന്നു.

ക്രെഡിറ്റ് റേറ്റിംഗും കാലാവധിയും അനുസരിച്ച് ബോണ്ടുകള്‍ക്ക് എഫ്ഡികളേക്കാള്‍ ഉയര്‍ന്ന വരുമാനം നല്‍കാന്‍ കഴിയും.

പരമ്പരാഗത എഫ്ഡികളില്‍ നിന്ന് വ്യത്യസ്തമായി ലിക്വിഡിറ്റി നല്‍കിക്കൊണ്ട്, കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് നിക്ഷേപകര്‍ക്ക് എന്‍എസ്ഇയിലോ ബിഎസ്ഇയിലോ ബോണ്ടുകള്‍ വില്‍ക്കാന്‍ കഴിയും.

Also Read: Investment: നിക്ഷേപിക്കല്‍ നിസാരമല്ല; പ്രധാന്യം അറിഞ്ഞുവേണം മുന്നോട്ട് പോകാന്‍

റിട്ടേണ്‍

എസ്ബിയില്‍ 5 വര്‍ഷത്തേക്ക് 10 ലക്ഷം രൂപ 6.05 ശതമാനം പലിശയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തിരികെ ലഭിക്കുന്നത് ഏകദേശം 13.40 ലക്ഷം രൂപയാണ്.

ശരാശരി 10 ശതമാനം വാര്‍ഷിക വരുമാനമുള്ള കോര്‍പ്പറേറ്റ് ബോണ്ട് പോര്‍ട്ട്‌ഫോളിയോയില്‍ ഇതേ 10 ലക്ഷം അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 16.38 ലക്ഷം രൂപയാകും.

ബോണ്ടുകള്‍ അപകട സാധ്യത വര്‍ധിപ്പിക്കാതെ തന്നെ 3 ലക്ഷം രൂപ അധികമായി വാഗ്ദാനം ചെയ്യുന്നു. പണപ്പെരുപ്പം വര്‍ധിക്കുന്നതും ഓഹരി വിപണിയിലെ അസന്തുലിതാവസ്ഥയും മൂലം ബോണ്ടുകള്‍ മികച്ച നിക്ഷേപ മാര്‍ഗമായി മാറുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.