Personal Loans: ഉത്സവ സീസണെത്തി; പുതിയ പലിശ നിരക്കുകളും ഇഎംഐകളും എത്ര?
Festival Season Offer: നിലവില്‍ ഒരു വര്‍ഷം കാലാവധിയുള്ള വ്യക്തിഗത വായ്പകള്‍ 9.98 ശതമാനം മുതല്‍ 13.75 ശതമാനം വരെ പലിശ നിരക്കില്‍ നൽകുന്നുണ്ട്.

പ്രതീകാത്മക ചിത്രം
ഉത്സവ സീസണുകളിൽ ഉപയോക്താക്കളെ ആകർഷിക്കാൻ ബാങ്കുകൾ പലതരത്തിലുള്ള ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. സാധാരണയായി ഈ സമയത്ത് ബാങ്കുകൾ വായ്പകളുടെ പ്രൊസസിംഗ് ഫീസ് ഒഴിവാക്കാറുണ്ട്.
കണക്കുകൾ പ്രകാരം രാജ്യത്തെ വിവിധ ബാങ്കുകൾ നിലവില്‍ ഒരു വര്‍ഷം കാലാവധിയുള്ള വ്യക്തിഗത വായ്പകള്‍ 9.98 ശതമാനം മുതല്‍ 13.75 ശതമാനം വരെ പലിശ നിരക്കില്‍ നൽകുന്നുണ്ട്. ഈ ഉത്സവകാലത്ത് 1 ലക്ഷം രൂപ വായ്പയെടുത്താല്‍ എത്ര രൂപ ഇഎംഐ അടയ്‌ക്കേണ്ടി വരും? അറിയാം…
എസ്ബിഐ: പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യക്തിഗത വായ്പപലിശ നിരക്ക് 10.05 ശതമാനം മുതലാണ്. ഒരു വര്‍ഷത്തെ കാലാവധിയിൽ ഇഎംഐ 8,794 രൂപ.
ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്: 9.99 ശതമാനം മുതല്‍ നിരക്കില്‍ വ്യക്തിഗത വായ്പ നൽകുന്നു. ഒരു വര്‍ഷത്തെ കാലാവധിയില്‍ ഇഎംഐ 8,791 രൂപ.
ബാങ്ക് ഓഫ് ബറോഡ: ബാങ്ക് ഓഫ് ബറോഡ 10.40 ശതമാനം മുതല്‍ പലിശ നിരക്കില്‍ വായ്പ നൽകുന്നു. ഒരു വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ ഇഎംഐ 8,810 രൂപയാണ്.
ഐസിഐസിഐ ബാങ്ക്: 10.6 ശതമാനം മുതല്‍ നിരക്കിലാണ് വ്യക്തിഗത വായ്പ. ഒരു വര്‍ഷത്തെ തിരിച്ചടവ് കാലാവധിയിൽ ഇഎംഐ 8,820 രൂപയാണ്.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് 10.75 ശതമാനം മുതലാണ്. ഇഎംഐ 8,827 രൂപ.
യെസ് ബാങ്ക്: 10.85 ശതമാനം നിരക്കില്‍ വായ്പ വാഗ്ദാനം ചെയ്യുന്നു. ഒരു വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ ഇഎംഐ 8,831 രൂപ.
കാനറ ബാങ്ക്: 13.75 ശതമാനം മുതല്‍ നിരക്കില്‍ വ്യക്തിഗത വായ്പ. ഇഎംഐ 8,967 രൂപ.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 1 ലക്ഷം രൂപ വായ്പയ്ക്ക് ഈടാക്കുന്ന ഇഎംഐ ആണിത്. സ്‌പെഷല്‍ ഓഫറുകള്‍ക്കായി ബാങ്കുകളെ ബന്ധപ്പെടുക.)