AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Financial Mistakes: എത്ര ശ്രമിച്ചും പണം സമ്പാദിക്കാൻ കഴിയുന്നില്ലേ? ഈ തെറ്റുകൾ ഒഴിവാക്കൂ

Financial mistakes: നിത്യ ജീവിതത്തിൽ നാം വരുത്തുന്ന ചെറിയ തെറ്റുകൾ ഒഴിവാക്കിയാൽ തന്നെ നമുക്ക് മികച്ച രീതിയിൽ പണം സമ്പാദിക്കാൻ കഴിയും. അവ എന്തൊക്കെയാണെന്ന് വിശദമായി അറിയാം.

Financial Mistakes: എത്ര ശ്രമിച്ചും പണം സമ്പാദിക്കാൻ കഴിയുന്നില്ലേ? ഈ തെറ്റുകൾ ഒഴിവാക്കൂ
Image Credit source: Freepik
nithya
Nithya Vinu | Published: 19 Apr 2025 11:13 AM

എത്ര കഠിനമായി അധ്വാനിച്ചാലും ആവശ്യത്തിന് പണം കൈയിൽ തികയാത്ത അവസ്ഥ വളരെയധികം പരിതാപകരമാണ്. ഇങ്ങനെ സംഭവിക്കുന്നത് എന്ത് കൊണ്ടായിരിക്കും? ആഗോള പണപ്പെരുപ്പം, താരിഫ്, രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ തുടങ്ങി ഏറെ വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തിൽ സാമ്പത്തിക സ്ഥിരതയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

നിത്യ ജീവിതത്തിൽ നാം വരുത്തുന്ന ചെറിയ തെറ്റുകൾ ഒഴിവാക്കിയാൽ തന്നെ നമുക്ക് മികച്ച രീതിയിൽ പണം സമ്പാദിക്കാൻ കഴിയും. അവ എന്തൊക്കെയാണെന്ന് വിശദമായി അറിയാം.

മോശം ബജറ്റിംഗ്
വ്യക്തമായ ബജറ്റ് തയ്യാറാക്കാൻ കഴിയാത്തതാണ് പ്രധാന തെറ്റ്. വരുമാനം, ചെലവുകൾ തുടങ്ങിയവയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. വരവിനനുസരിച്ച് ചെലവ് ക്രമീകരിക്കുക. അമിത ചെലവ് സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു. അതിനാൽ ചെലവുകൾ ട്രാക്ക് ചെയ്യുന്നതിനും, അനാവശ്യമായി പണം ചെലവാകുന്ന മേഖലകൾ തിരിച്ചറിയാനും കൃത്യമായ ബജറ്റ് തയ്യാറാക്കുക.

ക്രെഡിറ്റ് കാർഡ് ദുരുപയോഗം
ക്രെഡിറ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് ഏറെ ഉപകരാപ്രദമാണ്. എന്നിരുന്നാലും, ക്രെഡിറ്റ് കാർഡുകൾ, വ്യക്തിഗത വായ്പകൾ തുടങ്ങിയ ക്രെഡിറ്റ് ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒരിക്കലും നല്ലതല്ല. ഇവ വഴി ആവശ്യങ്ങളല്ലാത്ത കാര്യങ്ങൾക്കായി കടം എടുക്കുന്നത് സാമ്പത്തിക ഭാരം വർധിപ്പിക്കും. അതുകൊണ്ട് ക്രെഡിറ്റ് കാർഡുകൾ വിവേകപൂർവ്വം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ കുടിശ്ശികകൾ പതിവായി തിരിച്ചടയ്ക്കുകയും ചെയ്യുക.

ALSO READ: രണ്ട് പിപിഎഫ് അക്കൗണ്ടുകൾ തുറക്കാനാകുമോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

അടിയന്തര ഫണ്ടില്ലായ്മ
പല വ്യക്തികളും അടിയന്തര ഫണ്ടിന്റെ പ്രാധാന്യം പൂർണ്ണമായും അവഗണിക്കുന്നുണ്ട്. ഇത് പലപ്പോഴും അപ്രതീക്ഷിത ചെലവുകൾക്ക് കാരണമാകുന്നു. അതുകൊണ്ട് അത്യാവശ്യ സാഹചര്യങ്ങൾക്കായി അടിയന്തര ഫണ്ട് ഒരുക്കേണ്ടത് അനിവാര്യമാണ്. അത്യാവശ്യ സാഹചര്യങ്ങളിൽ ഉയർന്ന പലിശ നിരക്കുള്ള വായ്പയ്ക്ക് അപേക്ഷിക്കുക, കടം വാങ്ങിക്കുക പോലുള്ള സാഹചര്യങ്ങളെ ഒഴിവാക്കാൻ ഇത് സഹായിക്കും.

നിക്ഷേപങ്ങൾ
പണത്തിന് വളർച്ച ലഭിക്കണമെങ്കിൽ അതിനെ ഉചിതമായ രീതിയിൽ നിക്ഷേപിക്കണം. ഇക്വിറ്റി മാർക്കറ്റുകളിലോ മ്യൂച്വൽ ഫണ്ടുകളിലോ നിങ്ങളുടെ പണം നിക്ഷേപിക്കാവുന്നതാണ്. ഫിക്സ്ഡ് ഡെപ്പോസിറ്റുകളെ മാത്രം ആശ്രയിക്കുന്നത് മികച്ച വരുമാനത്തിന് തടസ്സമായേക്കാം.

ഇൻഷുറൻസ്

ജീവൻ, ആരോഗ്യ ഇൻഷുറൻസ് വളരെയധികം ഉപകരിക്കുന്നവയാണ്. എന്നാൽ ഇത്തരം ഇൻഷുറൻസുകളുടെ അഭാവവും നിങ്ങൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ സാമ്പത്തിക വെല്ലുവിളി ഉയർത്തുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.