AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aadhaar Card Update: സ്വയം എഡിറ്റ് ചെയ്യാവുന്നതേ ഉള്ളൂ; ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ എങ്ങനെ മാറ്റാം

How To Update Aadhar Online: പേര്, വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് സ്വയം തിരുത്താന്‍ സാധിക്കുന്നതാണ്. ഇതിനായി ആധാര്‍ സേവാ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തേണ്ടതില്ല.

Aadhaar Card Update: സ്വയം എഡിറ്റ് ചെയ്യാവുന്നതേ ഉള്ളൂ; ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ എങ്ങനെ മാറ്റാം
Aadhar CardImage Credit source: Avishek Das/SOPA Images/LightRocket via Getty Images
shiji-mk
Shiji M K | Published: 03 Nov 2025 20:08 PM

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ വേഗത്തിലും എളുപ്പത്തിലും തിരുത്തുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നടപടിക്രമങ്ങള്‍ ലളിതമാക്കിയിരിക്കുകയാണ്. പേര്, വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് സ്വയം തിരുത്താന്‍ സാധിക്കുന്നതാണ്. ഇതിനായി ആധാര്‍ സേവാ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തേണ്ടതില്ല. എങ്ങനെയാണ് ഇത്തരം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതെന്ന് അറിയേണ്ടേ?

സ്വയം തിരുത്താവുന്ന വിവരങ്ങള്‍

  • പേര്
  • മേല്‍വിലാസം
  • ജനനത്തീയതി
  • മൊബൈല്‍ നമ്പര്‍

ആധാര്‍ അപ്‌ഡേറ്റ് ചെയ്യാം

  • ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിക്കാം
  • ശേഷം നിങ്ങളുടെ ആധാര്‍ നമ്പറും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും നല്‍കിയതിന് ശേഷം വരുന്ന ഒടിപി നല്‍കി ലോഗിന്‍ ചെയ്യാം.
  • ആധാര്‍ അപ്‌ഡേറ്റ് ചെയ്യുക എന്നയിടത്ത് ക്ലിക്ക് ചെയ്യാം.
  • ശേഷം അതില്‍ നിങ്ങള്‍ക്ക് എന്താണോ എഡിറ്റ് ചെയ്യേണ്ടത് അത് തിരഞ്ഞെടുക്കാം.
  • ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം രേഖകള്‍ അപ്ലോഡ് ചെയ്യാം.
  • അഭ്യര്‍ത്ഥ സമര്‍പ്പിച്ചതിന് പുരോഗതി ഓണ്‍ലൈനായി തന്നെ നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.
  • വിവരങ്ങള്‍ അപ്‌ഡേറ്റായി കഴിഞ്ഞാല്‍ ആധാര്‍ പ്രൊഫൈലില്‍ കാണാനാകുന്നതാണ്.

Also Read: BSNL Offer : 72 ദിവസം അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, കൈനിറയെ ഡാറ്റ… ബിഎസ്എൻഎല്ലിന്റെ പുതിയ റീചാർജ്ജ് ഓഫറെത്തി….

ഇതൊന്ന് ശ്രദ്ധിക്കൂ

2026 ജൂണ്‍ 14 വരെ നിങ്ങള്‍ക്ക് ആധാര്‍ അപ്‌ഡേറ്റുകള്‍ ഓണ്‍ലൈനായി സൗജന്യമായി ചെയ്യാനാകുന്നതാണ്. യാതൊരു ഫീസും നല്‍കാതെ നിങ്ങള്‍ക്ക് സേവനം ആസ്വദിക്കാം. 2026 ന് മുമ്പ് മൊബൈല്‍ നമ്പറും ആധാറും ലിങ്ക് ചെയ്യുന്ന കാര്യവും മറന്നുപോകരുത്.