Kerala Gold Rate: കാര്യമില്ല മക്കളേ…സ്വര്‍ണവില വീണ്ടും കൂടി, ഇന്നത്തെ നിരക്ക്
January 1 Thursday Kerala Gold Price: 98 ല്‍ തന്നെ 2026ലും തുടരുമോ അല്ലെങ്കില്‍ അതില്‍ നിന്നും മുകളിലേക്കോ താഴേക്കോ കുതിക്കുമോ എന്ന കാര്യം ജനുവരി 1, ഇന്നറിയാം. 2026 ജനുവരി 1ല്‍ സ്വര്‍ണം കുതിക്കുകയാണെങ്കില്‍ വിലയിടിവ് പിന്നീട് പ്രതീക്ഷിക്കേണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം.

സ്വര്‍ണവില
സര്‍പ്രൈസ് വിട്ടൊരു കളിയില്ല സ്വര്‍ണത്തിന്, ദിനംപ്രതി സര്‍പ്രൈസ് നിരക്കുകളാണല്ലോ സ്വര്‍ണം സമ്മാനിക്കുന്നത്. പുതുവത്സരം പിറക്കുന്നതിന് തൊട്ടുമുമ്പായി മൂന്ന് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രാവിലെ ഒരു ഗ്രാമിന് 12,455, ഉച്ചയ്ക്ക് 12,395, വൈകിട്ട് 12,365 ഇങ്ങനെയായിരുന്നു നിരക്ക്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയാകട്ടെ, രാവിലെ 99,640, ഉച്ചയ്ക്ക് 99,160, വൈകിട്ട് 98,920. അങ്ങനെ വീണ്ടും സ്വര്‍ണം 98,000 ത്തിലേക്ക് എത്തിയിരിക്കുകയാണ്.
98 ല്‍ തന്നെ 2026ലും തുടരുമോ അല്ലെങ്കില്‍ അതില്‍ നിന്നും മുകളിലേക്കോ താഴേക്കോ കുതിക്കുമോ എന്ന കാര്യം ജനുവരി 1, ഇന്നറിയാം. 2026 ജനുവരി 1ല്‍ സ്വര്‍ണം കുതിക്കുകയാണെങ്കില്‍ വിലയിടിവ് പിന്നീട് പ്രതീക്ഷിക്കേണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ സ്വര്‍ണവില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ നല്‍കുന്നു.
അന്താരാഷ്ട്ര വിപണിയില്‍ പുതുവര്‍ഷം പ്രമാണിച്ച് വലിയ ലാഭമമെടുപ്പ് നടന്നു. ഇതാണ് സ്വര്‍ണവില ഇടിയുന്നതിന് വഴിവെച്ചത്. രാവിലെ 4,370 ഡോളറായിരുന്നു രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് വില. എന്നാല്‍ നിക്ഷേപകര്‍ വില്‍പന തുടര്‍ന്നത് 4,327 ഡോളറിലേക്ക് വില താഴ്ത്തി.
ഡിസംബര്‍ 27നാണ് സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1,04,440 ലേക്ക് എത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ മാറ്റങ്ങള്‍ കേരളത്തിലും പ്രതിഫലിച്ചു. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന സൂചനകളും അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതും സ്വര്‍ണവില കുറയുന്നതിന് കാരണമായി.
Also Read: Gold Rate: ദേ…സ്വർണം വീണ്ടും താഴേക്ക്, ഇന്നിത് മൂന്നാം തവണ! ഒരു പവന് ഇത്രയും കൊടുത്താൽ മതി
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 120 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 99,040 രൂപയായി വില. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ ഉയര്‍ന്ന് 12,380 രൂപയിലും വിലയെത്തി.
വെള്ളിവില
കേരളത്തില്‍ വെള്ളിവില കുറഞ്ഞു. വെള്ളി ഗ്രാമിന് 10 പൈസ കുറഞ്ഞ് 256.90 രൂപയും കിലോയ്ക്ക് 100 രൂപ കുറഞ്ഞ് 2,56,900 ലേക്കുമെത്തി.