Gold Biscuit: സ്വർണ ബിസ്കറ്റ് സാധാരണക്കാർക്ക് വാങ്ങാൻ കഴിയുമോ? അറിയേണ്ടതെല്ലാം..

Gold biscuit Buying: സ്വർണ ബിസ്കറ്റുകൾ നിക്ഷേപങ്ങൾക്കാണ് കൂടുതലും വാങ്ങുന്നത്. സ്വർണ്ണാഭരണങ്ങളെ അപേക്ഷിച്ച് പണിക്കൂലി ഇല്ലാത്തതുകൊണ്ട് സ്വർണ ബിസ്കറ്റ് കൂടുതൽ ലാഭകരവുമാണ്.

Gold Biscuit: സ്വർണ ബിസ്കറ്റ് സാധാരണക്കാർക്ക് വാങ്ങാൻ കഴിയുമോ? അറിയേണ്ടതെല്ലാം..

പ്രതീകാത്മക ചിത്രം

Published: 

14 Sep 2025 | 06:52 PM

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വർണ്ണം എന്നത് ഒരു നിക്ഷേപം എന്നതിലുപരി ഒരു ആഭരണം കൂടിയാണ്. എന്നാൽ, സ്വർണ ബിസ്കറ്റുകൾ നിക്ഷേപങ്ങൾക്കാണ് കൂടുതലും വാങ്ങുന്നത്. സ്വർണ്ണാഭരണങ്ങളെ അപേക്ഷിച്ച് പണിക്കൂലി ഇല്ലാത്തതുകൊണ്ട് സ്വർണ ബിസ്കറ്റ് കൂടുതൽ ലാഭകരവുമാണ്.

സ്വർണ ബിസ്‌ക്കറ്റുകളിൽ നിക്ഷേപിക്കുമ്പോൾ, നിങ്ങൾ സ്വർണത്തിന്റെ മൂല്യത്തിന് മാത്രമാണ് പണം നൽകുന്നത്. കൂടാതെ, നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ അവ സംഭരിക്കാനും വീണ്ടും വിൽക്കാനും എളുപ്പമാണ്. സാധാരണക്കാർക്കും സ്വർണബിസ്ക്കറ്റുകൾ വാങ്ങാൻ കഴിയും.

എവിടെ നിന്ന് വാങ്ങാം?

പ്രമുഖ ജ്വല്ലറികൾ: മിക്ക വലിയ ജ്വല്ലറികളും വിവിധ തൂക്കത്തിലുള്ള സ്വർണ്ണ ബിസ്കറ്റുകൾ വിൽക്കുന്നുണ്ട്. 10 ഗ്രാം, 20 ഗ്രാം, 50 ഗ്രാം, 100 ഗ്രാം തുടങ്ങിയ അളവുകളിൽ ഇവ ലഭ്യമാണ്.

ബാങ്കുകൾ: മുൻകാലങ്ങളിൽ ബാങ്കുകൾ സ്വർണ്ണ ബിസ്കറ്റുകളും നാണയങ്ങളും വിറ്റിരുന്നു. എന്നാൽ, റിസർവ് ബാങ്കിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ കാരണം ഇപ്പോൾ മിക്ക ബാങ്കുകൾക്കും ഈ ആനുകൂല്യം നിർത്തിവെച്ചിട്ടുണ്ട്. എങ്കിലും, ചില ബാങ്കുകൾ ഇപ്പോഴും ഈ സേവനം തുടരുന്നുണ്ടെന്നാണ് വിവരം.

ഓൺലൈൻ : ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും സ്വർണ്ണ ബിസ്കറ്റുകൾ വാങ്ങാൻ സാധിക്കും. സുരക്ഷിതവും വിശ്വസനീയവുമായ ഓൺലൈൻ വിൽപനക്കാരിൽ നിന്ന് വാങ്ങാവുന്നതാണ്.

ALSO READ: സ്വർണം പലവിധം, ഒരു പവന്‍ 52160 രൂപയ്ക്കും വാങ്ങാം

സ്വർണ ബിസ്ക്കറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബിഐഎസ് ഹാൾമാർക്ക്: വാങ്ങുന്ന സ്വർണ്ണ ബിസ്കറ്റിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൻ്റെ  ഹാൾമാർക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് സ്വർണ്ണത്തിൻ്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നു.

ബിൽ: എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയ ബിൽ വാങ്ങി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഭാവിയിൽ ഇവ ആവശ്യം വന്നേക്കാം.

പാൻ കാർഡ്: 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണ്ണ ബിസ്കറ്റ് വാങ്ങുമ്പോൾ പാൻ കാർഡ് വിവരങ്ങൾ നൽകേണ്ടത് നിർബന്ധമാണ്.

ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു